Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ പരിശീലന ക്യാംപില്‍ 27 താരങ്ങള്‍ പങ്കെടുക്കും, ധോണിയുണ്ടാവില്ല! കാരണമറിയാം

മുംബൈ: കൊവിഡിനു ശേഷമുള്ള നീണ്ട ബ്രേക്കിനു ശേഷം ഇന്ത്യന്‍ താരങ്ങളും ക്രിക്കറ്റിലേക്കു മടങ്ങിയെത്താന്‍ പോവുകയാണ്. ഇതിന്റെ ആദ്യപടിയായി താരങ്ങള്‍ക്കു പരിശീലന ക്യാംപ് സംഘടിപ്പിക്കാനാണ് ബിസിസിഐ തയ്യാറെടുക്കുന്നത്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലായിരിക്കും പരിശീലന ക്യാംപ് നടക്കുകയെന്നാണ് സൂചന. അതിനു ശേഷമായിരിക്കും താരങ്ങള്‍ ഐപിഎല്ലിന്റെ 13ാം സീസണില്‍ കളിക്കുതിനായി യാത്ര തിരിക്കുക. സപ്തംബര്‍ അവസാന വാരം മുതല്‍ യുഎഇയിലായിരിക്കും ടൂര്‍ണമെന്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

1

ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപില്‍ ആകെ 27 താരങ്ങളായിരിക്കും പങ്കെടുക്കുന്നത്. ഇവരെല്ലാം ബിസിസിഐയുടെ കരാറിലുള്‍പ്പെട്ട താരങ്ങളാണ്. എന്നാല്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ക്യാംപില്‍ ഉള്‍പ്പെടുത്തില്ല. ബിസിസിഐയുമായി നിലവില്‍ അദ്ദേഹത്തിന് കരാറില്ലെന്നതാണ് ഇതിനു കാരണം. കരാറുള്ളവരെ മാത്രമേ ബിസിസിഐ പരിശീലന ക്യാംപിലേക്കു പരിഗണിക്കുകയുള്ളൂ.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇന്ത്യക്കു വേണ്ടി ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍പ്പോലും ധോണി കളിച്ചിട്ടില്ല. 2019 ജൂലൈ 10ന് നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഇന്ത്യ സെമിയില്‍ തോറ്റു പുറത്തായതിനു പിന്നാലെ ധോണി ദേശീയ ടീമില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. അതിനു ശേഷം ഇന്ത്യ കളിച്ച പരമ്പരകൡ തന്നെ പരിഗണിക്കരുതെന്ന് ധോണി തന്നെ ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും അദ്ദേഹം നീക്കം ചെയ്യപ്പെട്ടത്.

തന്റെ ഭാവിയെക്കുറിച്ച് ധോണി ഇപ്പോഴും മൗനം പാലിക്കുകയാണ്. ദേശീയ ടീമിലേക്കു ഇനി മടങ്ങിവരുമോയെന്നതിനെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നിട്ടില്ല. അതേസമയം, ഐപിഎല്ലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ ധോണിയുണ്ടാവും. അതിനു ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

2

അതസമയം, എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു ഗ്രേഡുകളിലായാണ് ബിസിസിഐ താരങ്ങള്‍ക്കു കരാര്‍ നല്‍കിയിരിക്കുന്നത്. ഏറ്റവുമുയര്‍ന്ന ഗ്രേഡ് എ പ്ലസ് കരാറിലുള്‍പ്പെട്ടത് ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ്. ഗ്രേഡ് എ കരാറില്‍ 11 താരങ്ങളുണ്ട്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് എന്നിവരാണ് ഗ്രേഡ് എ കരാറിലുള്ളവര്‍.

ഗ്രേഡ് ബി കരാറില്‍ വൃധിമാന്‍ സാഹ, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍ തുടങ്ങിയ അഞ്ചു പേരുണ്ട്. ഗ്രേഡ് സി കരാറില്‍ കേദാര്‍ ജാദവ്, നവദീപ് സെയ്‌നി, ദീപക് ചഹാര്‍, മനീഷ് പാണ്ഡെ, ഹനുമാ വിഹാരി, ശര്‍ദ്ദുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ എട്ടു കളിക്കാരുണ്ട്.

Story first published: Tuesday, July 21, 2020, 17:54 [IST]
Other articles published on Jul 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+