Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംഎസ് ധോണി ചുവടുമാറ്റുന്നു, പരിശീലനരംഗത്തേക്ക്! ഓണ്‍ലൈന്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങും

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി വിരമിക്കുന്നതിനു മുമ്പ് തന്നെ പരിശീലനരംഗത്തേക്കും ചുവട് മാറ്റുന്നു. സ്വന്തമായി ഓണ്‍ലൈന്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് 38 കാരനായ ധോണി. ജൂലൈ രണ്ടിന് അക്കാദമിക്കു തുടക്കം കുറിക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം ഡാരില്‍ കള്ളിനനായിരിക്കും ധോണിയുടെ അക്കാദമിയുടെ ഡയരക്ടര്‍. എന്നാല്‍ ഈ പൊജക്ടിന്റെ പൂര്‍ണ നിയന്ത്രണം ധോണിക്കായിരിക്കും.

കഴിഞ്ഞ 11 മാസത്തോളമായി ധോണിയെ കളിക്കളത്തില്‍ കണ്ടിട്ടില്ല. 2019 ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. അതിനു ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും സ്വയമൊരു ബ്രേക്കെടുക്കുകയായിരുന്നു.

ധോണിയുടെ രണ്ടാമത്തെ അക്കാദമി

ധോണി ഇതാദ്യമായല്ല ക്രിക്കറ്റ് അക്കാദമിയാരംഭിക്കുന്നത്. 2017ല്‍ ദുബായില്‍ അദ്ദേഹം ക്രിക്കറ്റ് അക്കാദമിക്കു തുടക്കമിട്ടിരുന്നു. എന്നാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം അദ്ദേഹത്തിന് കൂടുതല്‍ സമയം അക്കാദമിയില്‍ ചെലവഴിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഈ അക്കാദമി നിര്‍ത്തുകയും ചെയ്യുകയായിരുന്നു. ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനും നേരത്തേ ക്രിക്കറ്റ് അക്കാദമിക്കു തുടക്കമിട്ടിരുന്നെങ്കിലും ഇതും കഴിഞ്ഞ വര്‍ഷം അവസാനിപ്പിക്കുകയായിരുന്നു.
200ലേറെ കോച്ചുമാര്‍ക്കു തങ്ങള്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ജൂലൈ രണ്ടു മുതല്‍ താരങ്ങള്‍ക്കു വേണ്ടിയുള്ള കോച്ചിങ് ആരംഭിക്കുകയാണ്. ധോണിയായിരിക്കും ഇതിന്റെ തലപ്പത്ത്. താരങ്ങളെ സഹായിക്കാന്‍ കോച്ചുമാരുടെ ഒരു പാനലുമുണ്ടാവുമെന്ന് പാര്‍ട്‌നര്‍മാരായ ആര്‍ക്ക ഗ്രൂപ്പ് അറിയിച്ചു.

ജാര്‍ഖണ്ഡ് ടീമിന്റെ ഉപദേശകന്‍

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇനിയും കുറച്ച് മാസങ്ങള്‍ കൂടി ധോണിക്കു മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കേണ്ടി വരുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ സമയം ഓണ്‍ലൈന്‍ ക്രിക്കറ്റ് അക്കാദമിയുമായി സഹകരിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും. ഫുള്‍ ടൈം കോച്ചായിരുന്ന അനുഭവസമ്പത്ത് ധോണിക്കില്ല. എന്നാല്‍ കുറച്ചു കാലമായി ജാര്‍ഖണ്ഡ് ടീമിന്റെ ഉപദേഷ്ടാവായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
2016-17ലെ രഞ്ജി ട്രോഫിയില്‍ ധോണി ദ ജാര്‍ഖണ്ഡ് ടീമിനൊപ്പമുണ്ടായിരുന്നു. പിന്നീട് ലിസ്റ്റ് എ മല്‍സരങ്ങളില്‍ അദ്ദേഹം അവര്‍ക്കായി കളിക്കുകയും ചെയ്തു. ഐപിഎല്ലില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ മുതിര്‍ന്ന താരമായതിനാല്‍ തന്നെ യുവതാരങ്ങളുടെ ഉപദേശകന്‍ കൂടിയാണ് ധോണി.

ഐപിഎല്ലിലൂടെ തിരിച്ചുവരവ്

ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചു കൊണ്ടായിരിക്കും ക്രിക്കറ്റിലേക്കു ധോണിയുടെ മടങ്ങിവരവ്. മാര്‍ച്ച് അവസാനത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് കാരണം ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു ബിസിസിഐ മാറ്റിവയ്ക്കുകയായിരുന്നു.
സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിക്കാനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍ ഏഷ്യാ കപ്പ്, ഐസിസിയുടെ ടി20 ലോകകപ്പ് എന്നിവയെക്കുറിച്ചുള്ള അന്തിമ തീരുമാനം വന്ന ശേഷം മാത്രമേ ബിസിസിഐക്ക് ഐപിഎല്‍ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

Story first published: Saturday, June 27, 2020, 8:25 [IST]
Other articles published on Jun 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+