മുംബൈ: ഇന്ത്യന്‍ കുപ്പായത്തില്‍ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ കണ്ടിട്ട് മാസങ്ങളായെങ്കിലും താന്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി കൊണ്ടിരിക്കുകയാണ്. മുംബൈയില്‍ ഫുട്ബോള്‍ മല്‍സരത്തില്‍ ധോണി കളിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസിനൊപ്പം ധോണി നില്ക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
ചാരിറ്റി മല്‍സരത്തിനായി ഇന്ത്യന്‍ ന്നെീസ് താരം ലിയാണ്ടര്‍ പേസിനൊപ്പം ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. പ്രാക്ടീസ് ജഴ്സിയില്‍ ധോണി പന്തുമായി നില്ക്കുമ്പോള് തൊട്ടരികില്‍ പേസിനേയെും കാണാം. എന്തു ലക്ഷ്യത്തോടെയാണ് ചാരിറ്റി മല്‍സരം സംഘടിപ്പിച്ചത് എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ടെസ്റ്റ്: രണ്ടിന്നിങ്സിലും സെഞ്ച്വറി, റെക്കോര്‍ഡുകള്‍... പക്ഷെ ഈ റെക്കോര്‍ഡ് രോഹിത്തിന് നാണക്കേട്
ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ധോണിയെ കണ്ടിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും സ്വയം പിന്മാറിയ അദ്ദേഹം ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ടി20 പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്നു. നവംബര്‍ വരെ തന്നെ ടീമിലേക്കു പരിഗണിക്കരുതെന്നാണ് ധോണി സെലക്ഷന് കമ്മിറ്റിയോട് അഭ്യര്‍ഥിച്ചിരിക്കുന്നത് എന്നും സൂചനയുണ്ട്. അതിനിടെ ധോണി ഗോള്‍ഫ് കളിക്കുന്നതിന്റെയും സ്നൂക്കര്‍ കളിക്കുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ ആരാധകര്‍ക്ക് ആശ്വാസമായി പുറത്തുവന്നിരുന്നു.