ധോണി മടങ്ങിയെത്തുന്നു... കളിക്കുന്നത് ഇന്ത്യക്കായിട്ടല്ല!! ഈ സൂപ്പര്‍ ടീമിനൊപ്പം
മുംബൈ: മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ സന്തോഷ വാര്‍ത്ത. വലിയൊരു ഇടവേളയ്ക്കു ശേഷം 38കാരനായ ധോണി വീണ്ടും ക്രിക്കറ്റിലേക്കു തിരിച്ചു വരാന്‍ തയ്യാറെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ ധോണിയെ വീണ്ടും ക്രിക്കറ്റില്‍ കാണാമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുന്‍കൈയെടുത്ത് നടക്കുന്ന സൂപ്പര്‍ സീരീസിലായിരിക്കും അദ്ദേഹത്തെ വീണ്ടും കാണാന്‍ കഴിയുകയെന്നാണ് വിവരം. ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ ഒരു ടി20 പരമ്പരയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

ഏഷ്യന്‍ ഇലവനില്‍ ധോണിയും
ഏഷ്യന്‍ ഇലവനിലായിരിക്കും ധോണി കളിക്കുകയെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 മാര്‍ച്ച് 18, 21 തിയ്യതികളില്‍ ബംഗ്ലാദേശിനെ ധാക്കയില്‍ വച്ച് ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ രണ്ടു മല്‍സരങ്ങളുള്‍പ്പെട്ട ടി20 പരമ്പരയിലാണ് കൊമ്പുകോര്‍ക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇതേക്കുറിച്ച് ബിസിസിഐയുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബിസിസിഐ പച്ചക്കൊടി കാണിച്ചാല്‍ ഈ പരമ്പരയില്‍ ധോണിയും ഏഷ്യന്‍ ഇലവനി്‌ലുണ്ടാവും.

ഏഴു ഇന്ത്യന്‍ താരങ്ങള്‍
ധോണി മാത്രമല്ല ഇന്ത്യയുടെ ഏഴു താരങ്ങള്‍ ഈ പരമ്പരയില്‍ ഏഷ്യന്‍ ഇലവനു വേണ്ടി കളിച്ചക്കും. ധോണിയെക്കൂടാതെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഏഷ്യന്‍ ഇലവനിലേക്കു ക്ഷണം ലഭിച്ച ഇന്ത്യന്‍ കളിക്കാര്‍.
ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മിലുള്ള ടി20 പരമ്പരയെക്കുറിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് നിസാമുദ്ദന്‍ ചൗധരിയും സ്ഥിരീകരിച്ചു കഴിഞ്ഞു.

ധോണി നേരത്തേയും കളിച്ചു
ധോണി നേരത്തേയും ഏഷ്യന്‍ ഇലവനു വേണ്ടി കളിച്ചിട്ടുണ്ട്. 2007ല്‍ ഏഷ്യന്‍ ഇലവനും ആഫ്രിക്കന്‍ ഇലവനും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലായിരുന്നു ഇത്. അന്ന് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഏഷ്യന്‍ ഇലവന്‍ തൂത്തുവാരിയിരുന്നു.
പരമ്പരയിലെ മൂന്നാമത്തെ കളിയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ധോണി കാഴ്ചവച്ചത്. 97 പന്തില്‍ 139 റണ്‍സ് അടിച്ചെടുത്ത് അദ്ദേഹം ഏഷ്യന്‍ ഇലവന്റെ ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

ധോണി വിട്ടുനില്‍ക്കുന്നു
ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുത്തിരിക്കുകയാണ് ധോണി. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്.
പിന്നീട് വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവരുമായി ഇന്ത്യ പരമ്പര കളിച്ചപ്പോഴും ധോണി ഒപ്പമില്ലായിരുന്നു. ഡിസംബറില്‍ വിന്‍ഡീസിനെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയിലും അദ്ദേഹം കളിക്കുന്നില്ല.

ഐപിഎല്ലില്‍ ഉറപ്പ്
2020ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ തീര്‍ച്ചയായും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ ധോണിയുണ്ടാവും. പുതിയ സീസണിനു മുന്നോടിയായുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ ധോണിയെ സിഎസ്‌കെ നിലനിര്‍ത്തുകയായിരുന്നു.
ബിസിബിയുടെ അഭ്യര്‍ഥന ബിസിസിഐ അംഗീകരിക്കുകയാണെങ്കില്‍ ഐപിഎല്ലിനു മുമ്പ് തന്നെ ധോണിയുടെ പ്രകടനം കാണാന്‍ ആരാധകര്‍ത്തു ഭാഗ്യമുണ്ടാ്‌വും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications