Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെല്ലിന്റെ 'റണ്ണൗട്ടും' തിരികെ വിളിക്കലും- ധോണിയാണ് താരം, സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ്

ഐസിസിയുടെ പതിറ്റാണ്ടിലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിനു ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി അവകാശിയായി. 2011ല്‍ നോട്ടിങ്ഹാമില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനിടെ വിവാദപരമായ രീതിയില്‍ പുറത്തായ ഇയാന്‍ ബെല്ലിനെ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു തിരികെ വിളിച്ചതിനാണ് അന്നത്തെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ധോണിയെ വിജയിയായി തിരഞ്ഞെടുത്തത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഐകകണ്‌ഠേനയാണ് ധോണിയെ ഈ പുരസ്‌കാരത്തിനായി നിര്‍ദേശിച്ചതെന്നു ഐസിസി അറിയിച്ചു.

1

ബെല്ലിന്റെ റണ്ണൗട്ട്

നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ 2011ല്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്നാംദിനം ടീ ബ്രേക്കിനു മുമ്പുള്ള അവസാനത്തെ പന്തിലായിരുന്നു ഇത്. ഇംഗ്ലണ്ടിനായി ഇയോന്‍ മോര്‍ഗനും ഇയാന്‍ ബെല്ലുമായിരുന്നു അപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മയായിരുന്നു. ലെഗ് സൈഡിലേക്കു മോര്‍ഗന്‍ ഷോട്ട് പായിച്ചു. അത് ബൗണ്ടറി തന്നെയാണെന്ന് മോര്‍ഗനും ബെല്ലും ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ ബൗണ്ടറി ലൈനിന് ഇഞ്ചുകള്‍ മാത്രം അകലെ വച്ച് പ്രവീണ്‍ കുാമാര്‍ ഡൈവ് ചെയ്ത് ബോള്‍ തടുത്തു. പക്ഷെ ഇതു ശ്രദ്ധിക്കാതിരുന്ന മോര്‍ഗനും ബെല്ലും ബൗണ്ടറി തന്നെയെന്നു ഉറപ്പിച്ച് ആഹ്ലാദം പങ്കിടുകയും ടീ ബ്രേക്കിനായി തിരികെ മടങ്ങാന്‍ ഒരുങ്ങുകയും ചെയ്തു. ഇതിനിടെ പ്രവീണ്‍ ബോള്‍ ധോണിക്കു എറിഞ്ഞു കൊടുത്തു. ധോണി അതു അഭിനവ് മുകുന്ദിനും കൈമാറി. താരം ഉടന്‍ തന്നെ സ്റ്റംപ് ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ താരങ്ങള്‍ റണ്ണൗട്ടിനായി അപ്പീല്‍ ചെയ്തപ്പോള്‍ അംപയര്‍ ആസാദ് റൗഫ് തേര്‍ഡ് അംപയറുടെ സഹായം തേടി. ബോള്‍ ബൗണ്ടറി ലൈന്‍ ടച്ച് ചെയ്തിട്ടുണ്ടോയെന്നായിരുന്നു തേര്‍ഡ് അംപയര്‍ ആദ്യം പരിശോധിച്ചത്. അല്ലെന്നു തെളിഞ്ഞതോടെ റണ്ണൗട്ട് സാധ്യതയും പരിശോധിച്ചു. മുകുന്ദ് സ്റ്റംപ് ചെയ്യുമ്പോള്‍ ബെല്‍ ക്രീസില്‍ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയ തേര്‍ഡ് അംപയര്‍ ഔട്ടും നല്‍കി.

ഇത് ബെല്ലിനെ ക്ഷുഭിതമാക്കുകയിം അദ്ദേഹം പ്രതിഷേധിക്കുകയും ചെയ്തു. കളി ടീ ബ്രേക്കിനു പിരിഞ്ഞപ്പോള്‍ കമന്റേറ്റര്‍മാരും ക്രിക്കറ്റ് വിദഗ്ധരും ചര്‍ച്ച ചെയ്തത് ഈ സംഭവം തന്നെയായിരുന്നു. ബ്രേക്കിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസ്, കോച്ച് ആന്റി ഫ്‌ളവര്‍ എന്നിവര്‍ ഇന്ത്യന്‍ നായകന്‍ ധോണി, കോച്ച് ഡങ്കന്‍ ഫ്‌ളെച്ചര്‍ എന്നിവരുമായി ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതിനു ശേഷം റണ്ണൗട്ടിനായുള്ള അപ്പീല്‍ പിന്‍വലിച്ച ധോണി ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ബെല്ലിനെ വീണ്ടും ബാറ്റ് ചെയ്യാന്‍ തിരികെ വിളിക്കുകയുമായിരുന്നു.

Story first published: Monday, December 28, 2020, 16:10 [IST]
Other articles published on Dec 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+