Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദാദ റിട്ടേണ്‍സ്- സൗരവ് ഗാംഗുലി ആശുപത്രി വിട്ടു, എല്ലാവര്‍ക്കും നന്ദി അറിയിച്ചു

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായ മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ദിവസങ്ങള്‍ക്കു മുമ്പായിരുന്നു 48 കാരനായ ദാദയെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു വൈകീട്ടു തന്നെ അദ്ദേഹത്തെ ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കുകയും ചെയ്തിരുന്നു.

1

തനിക്കു മികച്ച ചികില്‍സ ലഭ്യമാക്കിയ ഡോക്ടര്‍മാര്‍ക്കു നന്ദി അറിയിച്ചാണ് ഗാംഗുലി വീട്ടിലേക്കു തിരികെ മടങ്ങിയത്. ആശുപത്രിയില്‍ എന്നെ ചികില്‍സിച്ച ഡോക്ടര്‍മാരോടു നന്ദിയുണ്ട്. ഞാനിപ്പോള്‍ ആരോഗ്യവാനാണ്. വൈകാതെ തന്നെ പഴയ ജീവിതത്തിലേക്കു മടങ്ങിയെത്താനാവുമെന്നാണ് വിശ്വാസമെന്നും ഗാംഗുലി വ്യക്തമാക്കി.

ആദ്യമായി എല്ലാവരുടെയും ആശംസകള്‍ക്കു ഞാന്‍ നന്ദി പറയുകയാണ്. പ്രത്യേകിച്ചും വുഡ്‌ലാന്റ്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് കടപ്പാടുണ്ട്. എന്നെ വളരെ നന്നായി പരിപാലിച്ച അവരെ നന്ദി അറിയിക്കുകയാണ്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനാണ് ഞങ്ങള്‍ ഇവിടേക്കു വന്നതെന്നാണ് അവര്‍ പറയുന്നത്, അവര്‍ ഇതു പാലിക്കുകയും ചെയ്യുന്നതായി ദാദ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു ജിമ്മില്‍ വ്യായാമം നടത്തവെ ഗാംഗുലിക്കു നെഞ്ചുവേദനയുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദഗ്ധ പരിശോധനയില്‍ ഗാംഗുലിയുടെ കൊറോണ ധമനികളില്‍ മൂന്നിടങ്ങളിലായി ബ്ലോക്കുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റി ചെയ്യുകയുമായിരുന്നു. ഇതിനിടെ കൊവിഡ് ടെസ്റ്റിനും ഗാംഗുലിയെ വിധേയനാക്കിയിരുന്നെങ്കിലും ഫലം നെഗറ്റിവ് ആവുകയായിരുന്നു. അദ്ദേഹത്തിന്റെ ചികില്‍സയുമായി ബന്ധപ്പെട്ട് ഒമ്പത് പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചിരുന്നു. ശേഷിക്കുന്ന ബ്ലോക്കുകള്‍ നീക്കാന്‍ ശസ്ത്രക്രിയ നടത്തേണ്ടതില്ലെന്നു ഈ സംഘം തീരുമാനിക്കുകയായിരുന്നു.

Story first published: Thursday, January 7, 2021, 11:32 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+