For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നന്നായി കളിക്കവെ അവനെ പുറത്താക്കി!! ഗംഭീറിന്റെ ചതി, ആഞ്ഞടിച്ച് മുന്‍ കോച്ച്; സംഭവമിങ്ങനെ

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിതെിരേ വിമര്‍ശനവുമായി ദേശീയ ടീമിന്റെ മുന്‍ ബൗളിങ് പരിശീലകനായിരുന്ന ഭരത് അരുണ്‍. ഇംഗ്ലണ്ടിനെതിരേ സമാപിച്ച കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ ഒരു തീരുമാനത്തിന്റെ പേരിലാണ് ഗംഭീറിനെയും ബൗളിങ് കോച്ചായ മോര്‍നെ മോര്‍ക്കലിനെയും അദ്ദേഹം കുറ്റപ്പെടുത്തിയത്.

രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍ എന്നീ ബിഗ് ത്രീയുടെ അഭാവത്തിലും കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ 2-2നു തളച്ച് തലയുയര്‍ത്തിയാണ് ഇന്ത്യ മടങ്ങിയത്. ഡു ഓര്‍ ഡൈ മാച്ചായിരുന്ന ഓവലിലെ അവസാന അങ്കത്തില്‍ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്.

PRASIDH KRISHNA

പ്രസിദ്ധിനെ ചതിച്ചു

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയോടുള്ള അവഗണനയിലാണ് ഭരത് അരുണ്‍ രോഷം പ്രകടിപ്പിച്ചത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്നെണ്ണത്തില്‍ മാത്രമേ വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ കളിച്ചിരുന്നുള്ളൂ. 14 വിക്കറ്റുകളാണ് ഇവയില്‍ പ്രസിദ്ധ് വീഴ്ത്തിയത്.

തുടക്കത്തില്‍ നന്നായി റണ്‍സ് വിട്ടുകൊടുത്തെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. ഓവലിലെ നിര്‍ണായകമായ അവസാന അങ്കത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ കൊമ്പുകുത്തിച്ചപ്പോള്‍ എട്ടു വിക്കറ്റുകളും പ്രസിദ്ധ് പോക്കറ്റിലാക്കിയിരുന്നു.

ഹെഡിങ്‌ലേയിലെ ആദ്യ ടെസ്റ്റില്‍ പ്രസിദ്ധ് ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ അദ്ദേഹം റണ്‍സ് വാരിക്കോരി നല്‍കിയ കളിയില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഷോര്‍ട്ട് ബോള്‍ തന്ത്രമായിരുന്നു പ്രസിദ്ധ് പരീക്ഷിച്ചത്. പക്ഷെ ഇതു ദയനീയ പരാജയമായി മാറി. അഞ്ചിനു മുകളില്‍ റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഇതിനു പിന്നാലെ മൂന്ന്, നാലു ടെസ്റ്റുകളില്‍ പ്രസിദ്ധിനെ ഇന്ത്യ മാറ്റി നിര്‍ത്തുകയും ചെയ്തു.

പ്രസിദ്ധിനു തുടക്കത്തില്‍ ചില പിഴവുകള്‍ സംഭവിച്ചെങ്കിലും വളരെ പെട്ടെന്നു തെറ്റു തിരുത്തി തിരിച്ചുവന്നതായി ഭരത് അരുണ്‍ ചൂണ്ടിക്കാട്ടി. ആദ്യ ടെസ്റ്റില്‍ പ്രസിദ്ധ് കൃഷ്ണ കൂടുതലും ഷോര്‍ട്ട് ബോളുകളാണ് എറിഞ്ഞതെന്നു എല്ലാവര്‍ക്കും തോന്നിയിരുന്നു. ഇംഗ്ലണ്ടില്‍ നിങ്ങള്‍ ഈ ലെങ്ത്തില്‍ ഒരിക്കലും ബൗള്‍ ചെയ്യാന്‍ പാടില്ല. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ പ്രസിദ്ധ് തന്റെ ലെങ്ത്തില്‍ മാറ്റം വരുത്തുകയും ഗുഡ് ലെങ്ത്തില്‍ എറിയുകയും ചെയ്തു.

അവന്‍ ശരിയായ ലെങ്ത്ത് തിരിച്ചറിഞ്ഞപ്പോള്‍ ടീമില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തത്. ജസ്പ്രീത് ബുംറ മടങ്ങിവന്നതിനാലാണ് പ്രസിദ്ധിനെ ഒഴിവാക്കിയതെന്നു എനിക്കു മനസ്സിലാവും. പക്ഷെ അന്‍ഷുല്‍ കംബോജ് ഇന്ത്യയില്‍ നിന്നും ടീമിനൊപ്പം ചേരാന്‍ ഇംഗ്ലണ്ടിലേക്കു പറക്കുന്ന സമയത്തു പ്രസിദ്ധിന്റെ ലെങ്ത്ത് ശരിയാക്കാന്‍ വേണ്ടത്ര സമയമുണ്ടായിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയോടു ഭരത് അരുണ്‍ പറഞ്ഞു.

PRASIDH KRISHNA

പ്രസിദ്ധിനു പകരം ലോര്‍ഡ്‌സ് ടെ്‌സ്റ്റില്‍ ഇന്ത്യ പരീക്ഷിച്ച പുതുമുഖ ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കംബോജ് വന്‍ ദുരന്തമായിരുന്നു. ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞ അദ്ദേഹത്തിനു പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകളെടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഒരുപാട് റണ്‍സും വിട്ടുകൊടുത്തിരുന്നു.

പ്രസിദ്ധിനെ കളിപ്പിക്കണമായിരുന്നു.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ അന്‍ഷുല്‍ കംബോജിനെ പരീക്ഷിക്കുന്നതിനു പകരം തന്റെ തെറ്റ് മനസിലാക്കി ബൗളിങില്‍ മാറ്റം വരുത്തിയ പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു ഇന്ത്യ അവസരം നല്‍കേണ്ടിയിരുന്നതെന്നു ഭരത് അരുണ്‍ അഭിപ്രായപ്പെട്ടു.

പ്രസിദ്ധ് കൃഷ്ണ തന്റെ തിരിച്ചറിയുകയും നന്നായി ബൗള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തിരുന്നു. അപ്പോഴാണ് നിര്‍ഭാഗ്യവശാല്‍ അവന്‍ പുറത്താക്കപ്പെട്ടത്. നിങ്ങള്‍ക്കു ഒരു സ്‌പോര്‍ട്ടിനെ പരിശീലിപ്പുകയല്ല ചെയ്യുന്നത്. മറിച്ച് ഒരു വ്യക്തിയെയും ചിന്താ പ്രക്രിയയെയുമാണ് പരിശീലിപ്പിക്കുന്നത്.

പ്രക്രിയയില്‍ മാറ്റം വരുത്തിയാല്‍ ഓട്ടോമാറ്റിക്കായി അവന്‍ അവിടെ ബൗള്‍ ചെയ്യുകയും ചെയ്യും. പ്രസിദ്ധ് തന്റെ ലെങ്ത്തില്‍ തുടക്കം മുതല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ തീര്‍ച്ചയായും കളിക്കാന്‍ കഴിയുമായിരുന്നെന്നും ഭരത് അരുണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, August 19, 2025, 6:54 [IST]
Other articles published on Aug 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+