Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെപ്പോലെ മുഖത്ത് നോക്കിപ്പറയൂ! കുഴപ്പമില്ല, പരിഹരിക്കാം- ആഞ്ഞടിച്ച് റെയ്‌ന

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിക്കെതിരേ ആഞ്ഞടിച്ച് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ തുറുപ്പുചീട്ടായിരുന്നു റെയ്‌ന. എന്നാല്‍ ധോണിക്കു പകരം വിരാട് കോലി നായകസ്ഥാനത്തേക്കു വന്ന ശേഷം റെയ്‌നയ്ക്കു അത്ര നല്ല സമയമല്ല. നിലവില്‍ ഒരു ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ ഭാഗമല്ല അദ്ദേഹം. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് റെയ്‌നയെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്.

എംഎസ്‌കെ പ്രസാദിനു കീഴിലുള്ള മുന്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരേയാണ് റെയ്‌ന ഇപ്പോള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുമ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ഇതേക്കുറിച്ച് അവരെ അറിയിക്കുകയോ, എന്തു കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റിയെക്കുറിച്ച് റെയ്‌നയുടെ പരാതി. ഫാന്‍കോഡുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ പോരായ്മകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ആശയവിനിമയം വേണം

സെലക്ഷന്‍ കമ്മിറ്റി കാര്യങ്ങള്‍ താരങ്ങളുമായി ആശയവിനിമയം നടത്തുകയെന്നത് വളരെ പ്രധാനം തന്നെയാണ്. നേരത്തേയും ഇതേക്കുറിച്ച് താന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. സീനിയര്‍ താരങ്ങളുടെ പിന്തുണ തനിക്കുണ്ടായിരുന്നു. പക്ഷെ സെലക്ടര്‍മാര്‍ കൈയിലൊതുങ്ങുന്നവരല്ല. മികച്ച സെലക്ടര്‍മാര്‍ മുമ്പ് ഇന്ത്യക്കുണ്ടായിട്ടുണ്ട്. ദിലീപ് വെങ്‌സാര്‍ക്കര്‍ താരങ്ങളെ പിന്തുണച്ചിരുന്ന സെലക്ടറായിരുന്നു. കിരണ്‍ മോറെയെപ്പോലുള്ളവര്‍ താരങ്ങളുമായി ആശയവിനിമയം നടത്തിയിരുന്ന സെലക്ടര്‍മാരാണ്, അതിന് ജൂനിയര്‍, സീനിയര്‍ താരമെന്ന വ്യത്യാസം ഇല്ലായിരുന്നു. മുഖത്തോട് മുഖം നിന്ന് കാര്യങ്ങള്‍ പറയാനുള്ള അവകാശം സെലക്ടര്‍ക്കുണ്ട്. താനും അങ്ങനെയുള്ളവരെയാണ് ബഹുമാനിക്കുന്നത്. തന്റെ അച്ഛന്‍, എംഎസ് ധോണി തുടങ്ങിയവരെല്ലാം അങ്ങനെയുള്ളവരാണ്. നിങ്ങള്‍ക്കു തന്റെ മുഖത്തു നോക്കി കാര്യങ്ങള്‍ പറയാം, അതില്‍ ഒരു കുഴപ്പവുമില്ല. താനത് പരിഹരിക്കുമെന്നും റെയ്‌ന വിശദമാക്കി.

കോലി ആവശ്യപ്പെട്ടത്

ഫിറ്റ്‌നസ് മെച്ചപ്പെടുത്തണമെന്നായിരുന്നു വിരാട് തന്നോട് ആവശ്യപ്പെട്ടത്. താനത് ചെയ്യുകയും ചെയ്തു. അതുകൊണ്ടാണ് വിരാട് ടീമിലേക്കു തന്നെ തിരികെ വിളിച്ചത്. രോഹിത്തിന് തന്റെ കഴിവ് നന്നായി അറിയാം. ഒരു താരവുമായും തനിക്കു പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ഒരു സെലക്ടറെന്ന നിലയില്‍ അവര്‍ കുറേക്കൂടി പ്രൊഫഷണലാവണം. ആരെയും ഉന്നം വച്ചല്ല ഇക്കാര്യം പറയുന്നത്. പലപ്പോഴും സ്വന്തം രാജ്യത്തിനായി കഠിനാധ്വാനം ചെയ്യുകയും, കുടുംബത്തെ വേര്‍പിരിഞ്ഞിരിക്കുകയും ചെയ്യുന്നവരാണ് താരങ്ങള്‍. അതുകൊണ്ടു തന്നെ ടീമില്‍ നിന്നൊഴിവാക്കപ്പെടുകയാണെങ്കില്‍ അതിന്റെ കാരണം എന്തെന്ന് അറിയാന്‍ ഒരു താരത്തിന് അവകാശമുണ്ടെന്നും റെയ്‌ന പറഞ്ഞു.

തിരിച്ചുവരവ് പ്രതീക്ഷ

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ലെങ്കിലും ദേശീയ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ റെയ്‌ന കൈവിട്ടിട്ടില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തി സുനില്‍ ജോഷിയുടെ കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ അനിശ്ചിത കാലത്തേക്കു മാറ്റിവച്ചത്.

Story first published: Tuesday, May 26, 2020, 15:55 [IST]
Other articles published on May 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+