For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തു കൊണ്ട് ഒഴിവാക്കി? തന്നെ തഴഞ്ഞത് കാരണമറിയിക്കാതെ!! സെലക്ടര്‍മാര്‍ക്കെതിരേ റെയ്‌ന

നിലവില്‍ ഒരു ഫോര്‍മാറ്റിലും റെയ്‌ന ടീമില്‍ ഇല്ല

മുംബൈ: സെലക്ടര്‍മാര്‍ക്കെതിരേ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. നേരത്തേ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന റെയ്‌ന ഇപ്പോള്‍ ടീമിനു പുറത്താണ്. സീനിയര്‍ താരങ്ങളുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കുറേക്കൂടി ഉത്തരാവാദിത്വം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ടീമില്‍ അംഗമല്ലെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് റെയ്‌ന. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വളരെ കുറച്ച് മല്‍സരങ്ങളില്‍ മാത്രമേ റെയ്‌നയ്ക്കു ഇന്ത്യ അവസരം നല്‍കിയിട്ടുള്ളൂ. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള റെയ്‌നയുടെ മടങ്ങിവരവ് കൂടിയായിരുന്നു ഈ പര്യടനം. പക്ഷെ ലഭിച്ച അവസരം മുതലെടുക്കുന്നതില്‍ താരം പരാജയപ്പെട്ടു. പര്യടനം കഴിഞ്ഞതിനു പിന്നാലെ റെയ്‌നയ്ക്കു ടീമില്‍ സ്ഥാനവും നഷ്ടമായി.

raina

ഇതിനു ശേഷം കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലുള്‍പ്പെടെ മികച്ചൊരു മധ്യനിര ബാറ്റ്‌സ്മാന്റെ അഭാവം ഇന്ത്യയെ അലട്ടിയെങ്കിലും റെയ്‌നയ്ക്കു ഒരവസരം പോലും സെലക്ടര്‍മാര്‍ നല്‍കിയില്ല. നിലവില്‍ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, കേദാര്‍ ജാദവ് എന്നിവരാണ് മിക്ക മല്‍സരങ്ങളിലും മധ്യനിരയില്‍ കളിക്കുന്നത്. ഇപ്പോള്‍ റെയ്‌നയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടുതല്‍ ദുഷ്‌കരമാവുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെയാണ് സെലക്ടമാര്‍ക്കെതിരേ അദ്ദേഹം രംഗത്തു വന്നത്.

യോ യോ ടെസ്റ്റില്‍ ജയിച്ചിട്ടും ദേശീയ ടീമിനു വേണ്ടി അവസരം ലഭിച്ച മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടും എന്തുകൊണ്ടാണ് ടീമില്‍ നിന്നും ഒഴിവാക്കിയതെന്നു തന്നെ അറിയിച്ചിട്ടെന്നു റെയ്‌ന ചൂണ്ടിക്കാട്ടി. സീനിയര്‍ താരങ്ങളുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്. എത്ര വലിയ താരമാണെന്നത് വിഷയമല്ല. ടീമിനു വേണ്ടിയാണ് നിങ്ങള്‍ കളിക്കുന്നത്, പെര്‍ഫോം ചെയ്യുന്നത്, വീട്ടിലേക്കു മടങ്ങുന്നത്. തൊട്ടടുത്ത ദിവസം രാവിലെ നിങ്ങള്‍ക്കു ടീമില്‍ അവസരം നല്‍കാതിരിക്കുമ്പോള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നതിന്റെ കാരണം അറിയേണ്ടതുണ്ടെന്നും റെയ്‌ന വ്യക്തമാക്കി.

rai n 1

തനിക്ക് എന്ത് കുറവാണുള്ളതെന്ന് നിങ്ങള്‍ പറയൂ. എങ്കില്‍ കഠിനാധ്വാനം ചെയ്യാം. ഏതു കാര്യത്തിലാണ് കഠിനാധ്വാനം ചെയ്യേണ്ടതെന്ന് ആരെങ്കിലും പറഞ്ഞേ തീരൂ. ഇതറിഞ്ഞില്ലെങ്കില്‍ അതു താരത്തിന്റെ മനസ്സില്‍ പല ചിന്തകളുമുണ്ടാക്കും. കാരണമെന്തെന്ന് അറിയാതെ എങ്ങനെ അയാള്‍ മെച്ചപ്പെടുമെന്നും റെയ്‌ന ചോദിക്കുന്നു.

Story first published: Wednesday, April 15, 2020, 14:18 [IST]
Other articles published on Apr 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+