Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് ഓപ്പണര്‍ മൈക്കല്‍ കാര്‍ബറിക്ക് കാന്‍സര്‍, ഞെട്ടലോടെ സഹതാരങ്ങള്‍!

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായ മൈക്കല്‍ കാര്‍ബറിക്ക് കാന്‍സര്‍ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. കാന്‍ബറിയുടെ കൗണ്ടി ക്ലബ്ബായ ഹാംപ്‌ഷെയറാണ് ഒരു പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വിശദ പരിശോധനയ്ക്ക് ശേഷം പുറത്തുവിടുമെന്നും ക്ലബ് വൃത്തങ്ങള്‍ അറിയിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ആറ് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും കളിച്ചിട്ടുണ്ട് 36 കാരനായ മൈക്കല്‍ കാര്‍ബറി.

Read Also: രാജ്ദീപ് സര്‍ദേശായിയുടെ സെക്‌സിസ്റ്റ് ചോദ്യത്തിന് സാനിയ മിര്‍സയുടെ ചുട്ട മറുപടി, വീഡിയോ!

അസുഖ വിവരം താരം തന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചതായി ഹാംപ്‌ഷെയര്‍ ക്ലബ് അധികൃതര്‍ പറഞ്ഞു. വിദഗ്ധ ചികിത്സ തുടങ്ങുന്നതിന് മുമ്പായി കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്നാണ് വിവരം. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഹാംപ്‌ഷെയര്‍ ക്രിക്കറ്റ് ക്ലബിന്റെ താരമാണ് കാര്‍ബറി. രോഗം ഭേദമായി കാര്‍ബറി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഹാംപ്‌ഷെയര്‍ ക്രിക്കറ്റ് ചെയര്‍മാന്‍ റോഡ് ബാന്‍സ്‌ഗ്രോവ് പറഞ്ഞു.

michaelcarberry

2010 ല്‍ ബംഗ്ലാദേശിനെതിരെയാണ് കാര്‍ബറി അരങ്ങേറിയത്. ആറ് വീതം ടെസ്റ്റിലും ഏകദിനത്തിലും 1 ട്വന്റി 20 മത്സരത്തിലും ഇംഗ്ലണ്ടിന് വേണ്ടി കളിച്ചു. ടെസ്റ്റില്‍ 60ഉം ഏകദിനത്തില്‍ 63 ഉമാണ് ഉയര്‍ന്ന സ്‌കോര്‍. 2014 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് കാര്‍ബറി അവസാനമായി ടെസ്റ്റ് കളിച്ചത്. മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിംഗിനും കാന്‍സര്‍ രോഗം മൂലം കളിക്കളം വിടേണ്ടിവന്നിട്ടുണ്ട്. അസുഖം ഭേദമായ ശേഷം യുവി കളിക്കളത്തില്‍ തിരിച്ചെത്തുകയും ലോകകപ്പ് വരെ കളിക്കുകയും ചെയ്തു.

Story first published: Friday, July 15, 2016, 12:35 [IST]
Other articles published on Jul 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+