For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടേണിങ് പിച്ചില്‍ അവന്‍ ബ്രാഡ്മാനാവും, അതു വിരാട് കോലിയല്ല! മറ്റൊരു ഇന്ത്യന്‍ താരം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ഈ മാസം അവസാനത്തോടെ തുടക്കമാവുകയാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. 25 മുതല്‍ ഹൈദരാബാദിലാണ് ആദ്യ പോരാട്ടം. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടു മുതല്‍ ആറു വരെ വിശാഖപട്ടണത്തും മൂന്നാം ടെസ്റ്റ് 15 മുതല്‍ 19 വരെ രാജ്‌കോട്ടിലും നാലാം ടെസ്റ്റ് 23 മുതല്‍ 27 വരെ റാഞ്ചിയിലും അവസാന ടെസ്റ്റ് മാര്‍ച്ച് 7 മുതല്‍ 11 വരെ ധരംശാലയിലുമാണ്.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പരയാണിത്. കടുപ്പമേറിയ പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. 2012ല്‍ ഇന്ത്യയെ 2-1നു വീഴ്ത്തി ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കൈക്കലാക്കിയപ്പോള്‍ ടീമിലെ നിര്‍ണായക താരമായിരുന്നു അദ്ദേഹം.

ROHIT SHARMA

ടേണിങ് പിച്ചുകളിലെ ഡോണ്‍ ബ്രാഡ്മാനെന്നാണ് രോഹിത്തിനെ പനേസര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറി കുറിച്ചിരുന്നു.

2021ലെ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ ചെന്നൈ ടെസ്റ്റിലും സെഞ്ച്വറിയുമായി രോഹിത് ഇന്ത്യന്‍ ബാറ്റിങിലെ അമരക്കാരനായി മാറിയിരുന്നു. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചു നിര്‍ണായക താരമാണ് രോഹിത്തെന്നു മോണ്ടി പസേസര്‍ അഭിപ്രായപ്പെട്ടു. ഹിന്ദുസ്ഥാന്‍ ടൈംസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടേണിങ് ബോളുകളെ ആക്രമിക്കുന്നവരാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. അവര്‍ അല്‍പ്പം നിര്‍ഭയരുമാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക താരം രോഹിത് ശര്‍മയാണ്. ടേണിങ് പിച്ചുകളിലെ ഡോണ്‍ ബ്രാഡ്മാനാണ് അദ്ദേഹം.

അവിശ്വസനീയ റെക്കോര്‍ഡാണ് രോഹിത്തിന്റേത്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനു വിജയിക്കണമെങ്കില്‍ രോഹിത്തിനെ തുടക്കത്തില്‍ തന്നെ പുറത്താക്കേണ്ടത് ആവശ്യമാണെന്നും മോണ്ടി പനേസര്‍ വിശദമാക്കി.

MONTY PANESAR

രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയില്‍ നിശബ്ധനാക്കി നിര്‍ത്താന്‍ ഇംഗ്ലണ്ടിനു സാധിക്കുകയാണെങ്കില്‍ ഇന്ത്യ പ്ലാന്‍ ബിയിലേക്കു പോവും. അപ്പോള്‍ ടീമിലെ യുവ ബാറ്റര്‍മാരെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാക്കണം. ഇതു വളരെ പ്രധാനമാണെന്നും മോണ്ടി പനേസര്‍ നിരീക്ഷിച്ചു.

അതേസമയം, ടെസ്റ്റില്‍ നേരത്തേ മധ്യനിരയിലായിരുന്നു രോഹിത് ബാറ്റ് ചെയ്തിരുന്നത്. 2019 ഒക്ടോബറില്‍ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന പരമ്പരയിലാണ് അദ്ദേഹം ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യപ്പെടുന്നത്. ഇതു അദ്ദേഹത്തിന്റെ കരിയറിലെ വലിയ ടേണിങ് പോയിന്റായി മാറുകയും ചെയ്തു. ഇതുവരെ 54 ടെസ്റ്റുകളിലാണ് ഹിറ്റ്മാന്‍ കളിച്ചത്. ഇവയില്‍ നിന്നും 45.57 ശരാശരിയില്‍ 3737 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. 10 സെഞ്ച്വറികളും 16 ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു.

സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് രോഹിത് അവസാനമായി കളിച്ചത്. പക്ഷെ ബാറ്റിങില്‍ അദ്ദേഹത്തിനു ഈ പരമ്പരയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. ഒരു ഫിഫ്റ്റി പോലും നേടാന്‍ സാധിക്കാതെയാണ് രോഹിത്തിന്റെ മടക്കം. നാലു ഇന്നിങ്‌സുകളില്‍ നിന്നും 20 ശരാശിയില്‍ 60 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുളളൂ. ഉയര്‍ന്ന സ്‌കോര്‍ 39 റണ്‍സായിരുന്നു.

Story first published: Tuesday, January 9, 2024, 10:48 [IST]
Other articles published on Jan 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+