
ടീം സെലക്ഷന്‍
ടീം സെലക്ഷന്‍ തന്നെയാണ് കോലിക്കു കീഴില്‍ ഇത്രയും മികച്ച ഫോമില്‍ ഇന്ത്യ കളിക്കാന്‍ കാരണമെന്നു പനേസര്‍ ചൂണ്ടിക്കാട്ടി. ഒരു മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലിക്കു ഏറെ ഓപ്ഷന്‍സ് ഉണ്ട്.
ഫിംഗര്‍ സ്പിന്നര്‍, റിസ്റ്റ് സ്പിന്നര്‍ തുടങ്ങി ആരെയും കോലിക്കു തിരഞ്ഞെടുക്കാം. ടീം വിജയിച്ചു കൊണ്ടിരിക്കെ കോലിക്കു ഇപ്പോള്‍ വെല്ലുവിളികളൊന്നുമില്ലെന്നും പനേസര്‍ പറഞ്ഞു.

പെര്‍ഫോം ചെയ്യുന്നവര്‍ മാത്രം
നന്നായി പെര്‍ഫോം ചെയ്യുന്നവരെ മാത്രമോ കോലി തന്റെ ടീമില്‍ ഉള്‍പ്പെടുത്താറുള്ളൂവെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്നു പനേസര്‍ അഭിപ്രായപ്പെട്ടു. നന്നായി പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ ഉടന്‍ കോലി മറ്റൊരു കൂട്ടം കളിക്കാരെ ടീമിലെടുക്കും. ഒരാള്‍ പെര്‍ഫോം ചെയ്തില്ലെങ്കില്‍ പകരം ഉള്‍പ്പെടുത്താവുന്നര്‍ ഉണ്ടെന്നു കോലിക്കു നന്നായറിയാം. 15-20 വരെ മികച്ച കളിക്കാര്‍ കോലിക്കുണ്ട്. അവരില്‍ നിന്നും ടീമിനെ തിരഞ്ഞെടുക്കുക മാത്രമേ അദ്ദേഹം ചെയ്യേണ്ടതുള്ളൂ. താനെടുക്കുന്നവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നു കോലിക്കറിയാമെന്നും പനേസര്‍ വിശദമാക്കി.

80കളിലെ വിന്‍ഡീസ്
1980കളില്‍ ലോക ക്രിക്കറ്റിലെ രാജാക്കന്‍മാരായി വിലസിയ വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനു സാമ്യമുണ്ടോയെന്ന ചോദ്യത്തിനു പനേസറുടെ മറുപടി ഇങ്ങനെയായിരുന്നു- ഇന്ത്യക്കു പഴയ വിന്‍ഡീസായി മാറാന്‍ ഇപ്പോള്‍ അവസരമുണ്ട്. 80 കളിലെ വിന്‍ഡീസിനെയും 90കളിലെ ഓസ്‌ട്രേലിയയെയും പോലെ മികച്ച സംഘമാണ് ഇന്ത്യയുടേത്. വിദേശത്തും മികച്ച പ്രകടനം തുടരാനായാല്‍ ഇന്ത്യയും അതുപോലെ പരിഗണിക്കപ്പെടും. ഇന്ത്യ ഇപ്പോള്‍ അതു തുടങ്ങിക്കഴിഞ്ഞു. ഓസട്രേലിയയിലെ കന്നി ടെസ്റ്റ് പരമ്പര വിജയം ഇതിലൊന്നാണെന്നും പനേസര്‍ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications