Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് പിച്ചില്‍ ടേണ്‍ ലഭിച്ചാല്‍ ഇന്ത്യ 5-0ന് ടെസ്റ്റ് പരമ്പര നേടും- മോണ്ടി പനേസര്‍

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടിന് ഇന്ത്യന്‍ ടീം പുറപ്പെടാനൊരുങ്ങുകയാണ്. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരേ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ വേഗമൈതാനത്താണ് മത്സരമെന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഇന്ത്യക്കൊപ്പം മികച്ച പേസര്‍മാരുള്ളതിനാല്‍ ഇംഗ്ലണ്ട് പൂര്‍ണ്ണമായും പേസ് പിച്ചൊരുക്കാന്‍ സാധ്യത കുറവാണ്.

ഇപ്പോഴിതാ ഇംഗ്ലണ്ട് പിച്ചില്‍ പന്ത് ടേണ്‍ ചെയ്താല്‍ 5-0ന് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര നേടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. പിച്ചിന്റെ ആനുകൂല്യം ലഭിച്ചാല്‍ ഇംഗ്ലണ്ടിന്റെ ബലഹീനതയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മുതലാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നീ മികച്ച സ്പിന്നര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്.

'അഞ്ച് ടെസ്റ്റ് മത്സരങ്ങളും ഓഗസ്റ്റിലാണ് നടക്കുന്നത്. ചൂടുള്ള സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ചാല്‍ ഇന്ത്യ 5-0ന് ജയിക്കാനുള്ള സാധ്യതയുണ്ട്. വേഗ മൈതാനമൊരുക്കിയാലും ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ല. ഇന്ത്യയെ 5-0ന് ഇംഗ്ലണ്ട് തോല്‍പ്പിക്കുമെന്നത് വലിയ തമാശയാണ്.ഓഗസ്റ്റിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. പന്ത് ടേണ്‍ ചെയ്താല്‍ ഇന്ത്യ 5-0ന് ജയിക്കും'-മോണ്ടി പനേസര്‍ പറഞ്ഞു.

montypanesar

ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ് ഇന്ത്യന്‍ നിരയിലുള്ളത്. അശ്വിനും ജഡേജയ്ക്കും അവസരം ലഭിക്കാനാണ് സാധ്യത. ഇരുവരും സമീപകാലത്തായി ഗംഭീര ഫോമിലാണ്. ഇംഗ്ലണ്ട് അവസാനമായി ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ അശ്വിന്റെയും അക്ഷറിന്റെയും ബൗളിങ്ങിന് മുന്നിലാണ് തകര്‍ന്നടിഞ്ഞത്.

പന്ത് ടേണ്‍ ചെയ്താല്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ പാടുപെടും. ഇംഗ്ലണ്ടിനെക്കാള്‍ പരിചയസമ്പന്നരായ സ്പിന്‍ നിര ഇന്ത്യയുടേതാണ്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ കളിച്ച് മുന്‍പരിചയവുമുണ്ട്. ഇംഗ്ലണ്ട് താരങ്ങളുടെ ദൗര്‍ബല്യം മുതലാക്കാന്‍ കെല്‍പ്പുള്ള ബൗളര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ് എന്നീ ശക്തമായ പേസര്‍മാരും ഇന്ത്യക്കൊപ്പമുണ്ട്.

'ന്യൂസീലന്‍ഡിനെതിരായ ഗ്രീന്‍പിച്ചിലെ പ്രകടനത്തിലൂടെ ഇംഗ്ലണ്ടിന്റെ കരുത്ത് മനസിലാക്കാനാവും. ആഗസ്റ്റിലെ സാഹചര്യത്തില്‍ വരണ്ട പിച്ചായിരിക്കും. ഇതില്‍ ഇന്ത്യക്ക് അനുകൂലമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ജോ റൂട്ട് ഇംഗ്ലണ്ടിന് ജയിക്കാനാവുന്ന വലിയ സ്‌കോര്‍ ഒറ്റയ്ക്ക്‌നേടുമെന്ന് പറയാനാവില്ല. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കാന്‍ കെല്‍പ്പുള്ള പേസ് ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്. ടോപ് ഓഡറാണ് ഇംഗ്ലണ്ടിന്റെ പ്രശ്‌നം'-മോണ്ടി പനേസര്‍ കൂട്ടിച്ചേര്‍ത്തു

Story first published: Saturday, May 22, 2021, 14:07 [IST]
Other articles published on May 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+