ദാദ സ്വാധീനിച്ചു, കോലി ഇന്ത്യയെ വേറെ ലെവലിലെത്തിച്ചു- ധോണിയെ തള്ളി മുന്‍ ഇംഗ്ലണ്ട് താരം!

ഇന്ത്യന്‍ ക്രിക്കറ്റില്‍ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പുകഴ്ത്തി ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ലോയ്ഡ്. ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായ സ്വാധീനം വളരെ വലുതാണെന്നും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലി ഇത് മറ്റൊരു തലത്തിലേക്കു ഉയര്‍ത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെക്കുറിച്ച് ഒരു പരാമര്‍ശവും ലോയ്ഡ് നടത്തിയില്ലെന്നത് ശ്രദ്ധേയമാണ്.
2000ത്തില്‍ ഒത്തുകളി വിവാദത്തില്‍ ഇന്ത്യ ആടിയുലഞ്ഞ് നില്‍ക്കെയാണ് ഗാംഗുലി ക്യാപ്റ്റനാവുന്നത്. മുന്നില്‍ നിന്നു നയിച്ച ദാദ ഇന്ത്യന്‍ ക്രിക്കറ്റില്‍ വിപ്ലവം തന്നെയുണ്ടാക്കിയെന്നു പറയാനാവും. ടീമിനെ ജയിക്കാന്‍ ശീലിപ്പിച്ച അദ്ദേഹം നാട്ടില്‍ മാത്രമല്ല വിദേശത്തും അപകടകാരികളാക്കി മാറ്റി. ഒരുപിടി മികച്ച താരങ്ങളെയും ദാദ ടീമിനു സംഭാവന ചെയ്തു.

ഉരുക്കു പോലെ കരുത്തുറ്റ ടീമാക്കി
ഇന്ത്യയെ ഉരുക്കു പോലെ കരുത്തുറ്റ ടീമാക്കി മാറ്റിയെടുത്തത് ഗാംഗുലി തന്നെയാണെന്ന് നിസംശയം പറയാന്‍ സാധിക്കുമെന്ന് ലോയ്ഡ് അഭിപ്രായപ്പെട്ടു. അതുവരെയുള്ള ഇന്ത്യന്‍ ടീമിനെയല്ല അദ്ദേഹത്തിനു കീഴില്‍ പിന്നീട് കണ്ടത്. വിദേശത്ത് കളിക്കുമ്പോള്‍ ബൗണ്‍സറുടെ നേരിടാന്‍ ഇഷ്ടപ്പെടാതിരുന്ന ടീമെന്നായിരുന്നു ഇന്ത്യ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ വീക്ക്‌നെസ് ഇന്ത്യ മറികടക്കാന്‍ തുടങ്ങിയത് ഗാംഗുലിക്കു കീഴിലാണെന്നും സോണി ടെന് പിറ്റ് സ്‌റ്റോപ്പിന്റെ ഫേസ്ബുക്ക് ലൈവില്‍ ലോയ്ഡ് അഭിപ്രായപ്പെട്ടു.

വിദേശത്തെ പ്രകടനം
ഇന്ത്യയില്‍ വച്ച് ഇന്ത്യയെ തോല്‍പ്പിക്കുകയെന്നത് അക്കാലത്ത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ വിദേശത്തു കളിക്കുമ്പോള്‍ എതിര്‍ ടീമുകള്‍ക്കു വിജയപ്രതീക്ഷ കൂടുതലായിരുന്നു. എന്നാല്‍ ഗാംഗുലി ക്യാപ്റ്റനായ ശേഷം വിദേശത്തെ വീക്ക്‌നെസിനും പരിഹാരം കണ്ടെത്തി.
ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നീ അച്ചുതണ്ടുകളെ ചുറ്റിപ്പറ്റിയായിരുന്നു ഇന്ത്യ നേരത്തേ കളിച്ചിരുന്നത്. ഇവര്‍ക്കൊപ്പം ഒരു മികച്ച സ്പിന്നറെയും മികവുള്ള ഫാസ്റ്റ് ബൗളര്‍മാരെയും ഗാംഗുലി കൊണ്ടു വന്നതോടെ വിദേശത്തും ഇന്ത്യ കരുത്തരായി മാറിയെന്നും ലോയ്ഡ് ചൂണ്ടിക്കാട്ടി.

കോലിയെ പുകഴ്ത്തി
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ലോയ്ഡിനുള്ളത്. നിര്‍ഭയനായ ക്യാപ്റ്റനെന്നാണ് അദ്ദേഹം കോലിയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനായി കോലി ഇതിനകം മാറിക്കഴിഞ്ഞു. അദ്ദേഹത്തിനു കീഴില്‍ കളിച്ച 55 മല്‍സരങ്ങളില്‍ 33ലും ഇന്ത്യ ജയിച്ചിരുന്നു.
വ്യക്തിഗത റെക്കോര്‍ഡിനേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്ന ക്യാപ്റ്റനാണ് കോലിയെന്നു ലോയ്ഡ് പറയുന്നു. മഹാനായ ബാറ്റ്‌സ്മാന്‍ മാത്രമല്ല, മികച്ച ക്യാപ്റ്റന്‍ കൂടിയാണ് കോലി. അദ്ദേഹത്തിന് ഒന്നിനെയും ഭയമില്ല. റണ്‍സ് വാരിക്കൂട്ടുന്നതിനേക്കാള്‍ കോലി പ്രാധാന്യം നല്‍കുന്നത് ടീമിന്റെ ജയത്തിനാണെന്നാണ് തനിക്കു തോന്നിയിട്ടുള്ളത്. ഏറ്റവും മികച്ചവനായതിനാല്‍ തന്നെ അദ്ദേഹം ടീമിലെ എല്ലാവര്‍ക്കും മാതൃകയാണെന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications