11ല്‍ അഞ്ചും ഇന്ത്യക്കാര്‍!! എന്തുകൊണ്ട് ഇങ്ങനെ? അമ്പരന്ന് മുന്‍ ഇംഗ്ലണ്ട് താരം
ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ തങ്ങളുടെ പടയോട്ടം തുടരവെ ഐസിസിയുടെ റാങ്കിങിലും അത് പ്രതിഫലിച്ചു കൊണ്ടിരിക്കുകയാണ്. അവസാനമായി ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ ടെസ്റ്റിലും ഇന്ത്യ വമ്പന്‍ ജയം കൊയ്തിരുന്നു. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ ഇതു ബഹുദൂരം മുന്നിലെത്തിക്കുകയും ചെയ്തിരുന്നു.
ഐസിസി പുറത്തുവിട്ട പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം കണ്ട് അമ്പരപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ താരം നിക്ക് ക്രോംറ്റണ്‍.

11ല്‍ അഞ്ചും ഇന്ത്യക്കാര്‍
ഐസിസിയുടെ പുതിയ റാങ്കിങ് പ്രകാരം ബാറ്റ്‌സ്മാന്മാരുടെ ലിസ്റ്റില്‍ ആദ്യത്തെ 11 പേരില്‍ അഞ്ചും ഇന്ത്യന്‍ താരങ്ങളാണെന്നതാണ് ശ്രദ്ധേയം.
ക്യാപ്റ്റന്‍ വിരാട് കോലി (രണ്ടാം റാങ്ക്), ചേതേശ്വര്‍ പുജാര (നാല്), അജിങ്ക്യ രഹാനെ (അഞ്ച്), രോഹിത് ശര്‍മ (10), മായങ്ക് അഗര്‍വാള്‍ (11) എന്നിവരാണ് റാങ്കിങിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.
ഇന്ത്യ കഴിഞ്ഞാല്‍ മൂന്നു താരങ്ങളുമായി ന്യൂസിലാന്‍ഡാണ് റാങ്കിങില്‍ ആധിപത്യമുള്ള മറ്റൊരു ടീം.
ക്രോംറ്റണിന്റെ ട്വീറ്റ്
ട്വിറ്ററിലൂടെയാണ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യത്തില്‍ ക്രോംറ്റണ്‍ ആശ്ചര്യം പ്രകടിപ്പിച്ചത്. ഐസിസിയുടെ റാങ്കിങ് പട്ടികയോടൊപ്പം എന്തു കൊണ്ടാണ് ഇങ്ങനെയെന്ന് തനിക്കു അദ്ഭുതം തോന്നുന്നുവെന്നായിരുന്നു ക്രോംറ്റണ്‍ ട്വീറ്റ് ചെയ്തത്.
ഈ ട്വീറ്റ് അധികം വൈകാതെ വൈറലാവുകയും ചെയ്തു. ക്രോംറ്റണിന്റെ ഈ സംശയത്തിന് ഇന്ത്യന്‍ ആരാധകരുടെ നിരവധി പ്രതികരണങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും ഇംഗ്ലണ്ട് ടീമിനെ ട്രോളുന്നതുമായിരുന്നു.

സ്ഥിരതയാര്‍ന്ന പ്രകടനം
ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇന്ത്യ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ടീം ഒന്നാം സ്ഥാനത്തു തുടരുന്നത്.
വിദേശത്തെ മല്‍സരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വന്തം നാട്ടിലാണ് ഇന്ത്യ കൂടുതല്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്. 2012-13ല്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ശേഷം നാട്ടില്‍ ഇന്ത്യക്കു ടെസ്റ്റില്‍ പരാജയം നേരിട്ടിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications