വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി റാങ്കിങ് വെറും ചവര്‍!! ആഞ്ഞടിച്ച് വോന്‍, ആ ടീമുകള്‍ അര്‍ഹിക്കുന്നില്ല

ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകളുടെ സ്ഥാനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തത്

ലണ്ടന്‍: ഐസിസിയുടെ റാങ്കിങ് സംവിധാനത്തിനെതിരേ ആഞ്ഞടിച്ച് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ മൈക്കല്‍ വോന്‍. വെറും ചവറാണ് ഐസിസിയുടെ റാങ്കിങെന്നു അദ്ദേഹം വിമര്‍ശിച്ചു. നിലവില്‍ ഇന്ത്യയാണ് ടെസ്റ്റ് ടീമുകളുടെ റാങ്കിങില്‍ തലപ്പത്ത് നില്‍ക്കുന്നത്. ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

vaughan

ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകളുടെ റാങ്കിങാണ് വോനിനെ ചൊടിപ്പിച്ചിരിക്കുന്നത്. ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ രണ്ടും നാലും സ്ഥാനങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രണ്ടു ടീമുകളും കഴിഞ്ഞ രണ്ടു വര്‍ഷം വേണ്ടത്ര ടെസ്റ്റുകള്‍ കളിച്ചിട്ടില്ലെന്നും വോന്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ ഏറെ പരമ്പരകള്‍ ജയിച്ചിട്ടുണ്ടോയെന്നു തനിക്കറിയില്ല. അവരാണ് ഇപ്പോള്‍ റാങ്കിങില്‍ രണ്ടാമതുള്ളത്. ഇംഗ്ലണ്ടിനു നാലാം റാങ്കിനും അര്‍ഹതയില്ല. കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി വിദേശത്തു നടക്കുന്ന ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് പതറുകയാണെന്നും വോന്‍ വിശദമാക്കി.

ലോക ഇലവനെ വീഴ്ത്താന്‍ ഇന്ത്യയും കൂടും... ഏഷ്യന്‍ ഇലവനില്‍ 5 പേര്‍, ആരൊക്കെയെന്നു ദാദ പറയുംലോക ഇലവനെ വീഴ്ത്താന്‍ ഇന്ത്യയും കൂടും... ഏഷ്യന്‍ ഇലവനില്‍ 5 പേര്‍, ആരൊക്കെയെന്നു ദാദ പറയും

ഐസിസി റാങ്കിങ് ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നു വോന്‍ അഭിപ്രായപ്പെട്ടു. നാട്ടില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ജയിച്ചിരുന്നു. ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയുമായി സമനില സമ്മതിക്കുകയും ചെയ്തു. അയര്‍ലാന്‍ഡിനെ മാത്രമേ ഇംഗ്ലണ്ട് തോല്‍പ്പിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെയാണ് ഈ റാങ്കിങ് ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതായി താന്‍ പറയുന്നത്. രണ്ടാംസ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനേക്കാള്‍ മികച്ച ടീം ഓസ്‌ട്രേലിയയാണെന്നും വോന്‍ വിശദമാക്കി.

Story first published: Thursday, December 26, 2019, 14:20 [IST]
Other articles published on Dec 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X