ഐപിഎല്‍ റദ്ദാക്കേണ്ട, നടത്താം... വഴി നിര്‍ദേശിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍

ലണ്ടന്‍: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്റെ ഭാവി തുലാസിലാണ്. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തു വൈറസ് ബാധ പടര്‍ന്നുപിടിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു മാറ്റി വയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.
രാജ്യത്തു വൈറസ് ബാധിച്ചവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 50 പേര്‍ മരിക്കുകയും ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15നു ടൂര്‍ണമെന്റ് ആരംഭിക്കുന്ന കാര്യം സംശയത്തിലാണ്. ഐപിഎല്‍ നടത്താന്‍ ബിസിസിഐ പല ബദല്‍ മാര്‍ഗങ്ങളും തേടുന്നുണ്ട്. അതിനിടെ ഐപിഎല്‍ സംഘടിപ്പിക്കാന്‍ വഴി നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍.

അഞ്ചാഴ്ച ദൈര്‍ഘ്യമുള്ള ഐപിഎല്‍ ഈ വര്‍ഷം സപ്തംബറില്‍ നടത്താന്‍ സാധിച്ചേക്കുമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് വോന്‍. ഒക്ടോബറില്‍ ഐസിസിയുടെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഐപിഎല്‍ സപ്തംബറില്‍ സംഘടിപ്പിച്ചാല്‍ അതു താരങ്ങള്‍ക്കും നല്ലൊരു തയ്യാറെടുപ്പാവും. ഐപിഎല്‍ നടക്കുകയെന്നത് ലോകകപ്പിനെ സംബന്ധിച്ചും വളരെ പ്രധാനമാണെന്നു വോന്‍ ട്വിറ്ററില്‍ കുറിച്ചു.

വോനിന്റെ നിര്‍ദേശം നടപ്പാക്കാന്‍ ബിസിസിഐയ്ക്കു സാധിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ഇന്ത്യക്കു മുന്നിലുണ്ട്. ഈ ടൂര്‍ണമെന്റിനു ശേഷം ഇംഗ്ലണ്ട് ടീം മൂന്നു വീതം ഏകദിനങ്ങളും ടി20കളും കളിക്കാന്‍ ഇന്ത്യയിലേക്കു വരികയും ചെയ്യുന്നുണ്ട്.
ഏഷ്യാ കപ്പിനൊപ്പം ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനവും നീട്ടിവച്ചാല്‍ മാത്രമേ ഐപിഎല്‍ സപത്ബംറില്‍ യാഥാര്‍ഥ്യമാവുകയുള്ളൂ.

തിരക്കേറിയ ഷെഡ്യൂള്‍ മാത്രമല്ല ഇന്ത്യയിലെ കാലാവസ്ഥയും സപ്തംബറില്‍ ഐപിഎല്ലിനു വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണൈന്നു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടുന്നു. സപ്തംബറില്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ കാലമാണ്. മുംബൈ വെള്ളത്തിലാവും. ചെന്നൈയിലും കനത്ത മഴയാണ് ലഭിക്കാറുള്ളത്. അതുകൊണ്ടു തന്നെ സപ്തംബറില്‍ ഐപിഎല്‍ എങ്ങനെ, എവിടെ നടത്തുമെന്നത് ചോദ്യ ചിഹ്നമാണെന്നും ഒഫീഷ്യല്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications