സ്മിത്ത്, വില്ല്യംസണ്‍, കോലി... ഇവരില്‍ ഇതിഹാസമാര്? മുന്‍ ഇംഗ്ലണ്ട് നായകന്‍ പറയുന്നത്

ലണ്ടന്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്നു ബാറ്റ്‌സ്മാന്‍മാരായി വിശേഷിപ്പിക്കപ്പെടുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് എന്നിവരാണ്.
ഈ മൂന്നു പേരില്‍ ഏറ്റവും മികച്ചത് ആരെന്ന ചോദ്യത്തിന് പലര്‍ക്കും വ്യത്യസ്ത ഉത്തരങ്ങളുണ്ടാവും. എന്നാല്‍ ഇംഗ്ലണ്ടിന്റെ നായകന്‍ മൈക്ക് ഗാറ്റിങിന് ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരമുണ്ട്. ഇതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കോലി ഓള്‍ ടൈം ഗ്രേറ്റ്
കോലിയെയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കേമനായി ഗാറ്റിങ് തിരഞ്ഞെടുക്കുന്നത്. എക്കാലത്തെയും വലിയ ഇതിഹാസങ്ങളുടെ നിരയില്‍ പരിഗണിക്കേണ്ട താരമാണ് കോലിയെന്നും അദ്ദേഹം പറയുന്നു.
വില്ല്യംസണ്‍ ഇപ്പോള്‍ മികച്ച ബാറ്റ്‌സ്മാനാണ്. സ്മിത്തും ഗംഭീരമായാണ് കളിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ സ്ഥിരതയോടെ കളിക്കുന്നത് കോലിയാണ്. അതുകൊണ്ടാണ് അദ്ദേഹം മുന്നിലെത്തിയതെന്നും ഗാറ്റിങ് വിശദമാക്കി.

സ്മിത്തിനെ പ്രശംസിച്ചു
ദിവസങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ സ്മിത്തിനെ ഗാറ്റിങ് പ്രശംസിച്ചു. ഓസീസിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ താരമാണ് സ്മിത്ത്. ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ട്. ആഷസിലെ ആദ്യ ടെസ്റ്റില്‍ സ്മിത്തിന്റെ ബാറ്റിങിനെ അവിസ്മരണീയമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂയെന്നും ഗാറ്റിങ് പറഞ്ഞു.

ഓസീസിന് മുന്‍തൂക്കം
ആഷസില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയക്കു തന്നെയാണ് മുന്‍തൂക്കമെന്ന് ഗാറ്റിങ് അഭിപ്രായപ്പെട്ടു. എന്നാല്‍ സമിത്തിനെ തുടക്കത്തില്‍ പുറത്താക്കിയാല്‍ ഇംഗ്ലണ്ടിനു പ്രതീക്ഷയ്ക്കു വകയുണ്ട്. ഓസീസ് ടീമിന്റെ ബാറ്റിങ് ലൈനപ്പ് അത്ര കെട്ടുറപ്പുള്ളതല്ല. സ്മിത്തിനെ വേഗത്തില്‍ ഔട്ടാക്കിയാല്‍ ഒരുപക്ഷെ ഓസീസിനെ പിടിച്ചുനിര്‍ത്താന്‍ ഇംഗ്ലണ്ടിനു കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications