For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ മുഖത്ത് നോക്കാന്‍ ഭയന്നു, അന്ന് ദേഷ്യപ്പെട്ടു! വെളിപ്പെടുത്തി സിഎസ്‌കെ താരം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയാണ് സിഎസ്‌കെ. സിഎസ്‌കെയുടെ വളര്‍ച്ചക്ക് പിന്നില്‍ എംഎസ് ധോണിയെന്ന ഇതിഹാസ താരത്തിന്റെ വിയര്‍പ്പിന്റെ കഥയുണ്ട്. സിഎസ്‌കെയെ ഐപിഎല്ലിലെ ചാമ്പ്യന്മാരാക്കി മാറ്റിയതിന് പിന്നില്‍ ധോണിയുടെ കഠിനാധ്വാനമാണുള്ളത്. ക്രിക്കറ്റിലെ ശാന്തതയുടെ മുഖമാണ് ധോണി. ഏത് സാഹചര്യത്തിലും ശാന്തതയോടെ നില്‍ക്കുന്ന ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണത്തോടെയാണ് ആരാധകര്‍ വാഴ്ത്തുന്നത്.

ധോണിയെ നിയന്ത്രണം വിട്ട സാഹചര്യത്തില്‍ അധികമാരും കണ്ടിട്ടില്ലെന്ന് പറയാം. എന്നാല്‍ ധോണി നിയന്ത്രണം വിട്ട് ദേഷ്യത്തിലായപ്പോഴെല്ലാം എല്ലാവരും ഭയക്കുന്ന സാഹചര്യമാണുണ്ടായിട്ടുള്ളത്. ഒരു തവണ സിഎസ്‌കെയുടെ ഡ്രസിങ് റൂമില്‍ ധോണി തന്റെ ശാന്തത കൈവിടുന്ന സാഹചര്യമുണ്ടായി. ഐപിഎല്ലില്‍ നടന്ന സംഭവത്തെക്കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ സിഎസ്‌കെ താരമായ സുബ്രമണ്യ ബദരിനാഥ്.

ദേഷ്യമടക്കാനാവാതെ ധോണിയെ കണ്ടു

ധോണിയും മനുഷ്യനാണ്. നിരവധി തവണ ധോണിക്കും തന്റെ ശാന്ത സ്വഭാവം നഷ്ടമായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കളത്തിലായിരുന്നില്ല മറിച്ച് ഡ്രസിങ് റൂമിലായിരുന്നു. ധോണിയുടെ ശാന്ത സ്വഭാവം നഷ്ടമാവുന്ന സാഹചര്യം പല ആരാധകര്‍ക്കും കാണികള്‍ക്കും അറിയില്ല. കാരണം അദ്ദേഹം നിയന്ത്രണം വിട്ട സംഭവങ്ങളെല്ലാം ഡ്രസിങ് റൂമിലായിരുന്നു. ഒരിക്കല്‍ ആര്‍സിബിക്കെതിരേ ചെന്നൈയില്‍ മത്സരം കളിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

ആര്‍സിബി താരതമ്യേനെ ചെറിയ സ്‌കോറില്‍ പുറത്തായി. 110നോടടുത്തായിരുന്നു സ്‌കോര്‍ എന്നതാണ് ഓര്‍മ. ഞങ്ങള്‍ ഇത് പിന്തുടര്‍ന്നിറങ്ങിയപ്പോള്‍ തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായി. ഇതോടെ ചെന്നൈയില്‍ ആര്‍സിബിയോട് തോല്‍ക്കുന്ന സാഹചര്യമുണ്ടായി' ബദരിനാഥ് പറഞ്ഞു. സിഎസ്‌കെയ്ക്കായി 2008 മുതല്‍ 2013വരെയാണ് ബദരിനാഥ് കളിച്ചത്. സിഎസ്‌കെയ്‌ക്കൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ബദരിനാഥ്.

ms dhoni csk

ധോണി കുപ്പി തട്ടിത്തെറിപ്പിച്ചു

ഞാന്‍ മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. വിക്കറ്റ് നഷ്ടമായി ഡ്രസിങ് റൂമിലേക്കെത്തുമ്പോള്‍ ഒരു വെള്ളക്കുപ്പി ധോണിക്ക് മുന്നിലിരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ധോണി അത് ഒറ്റ തൊഴി കൊടുത്തു. പിന്നീട് സഹതാരങ്ങളെല്ലാവരും ധോണിയുടെ മുഖത്ത് നോക്കാതെ പരമാവധി ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. എല്ലാവരും അന്ന് ഭയന്നു. എന്നാല്‍ ടീം മീറ്റിങ്ങോ പരസ്യമായ ദേഷ്യപ്പെടലോ ഒന്നുമില്ലായിരുന്നു. എന്നാല്‍ ധോണിയുടെ ആ പ്രതികരണമായിരുന്നു എല്ലാത്തിനുമുള്ള മറുപടി-ബദരിനാഥ് പറഞ്ഞു.

ധോണി പലപ്പോഴും നിയന്ത്രണം വിട്ട് ദേഷ്യപ്പെട്ടിട്ടുള്ള നായകനാണ്. ഇന്ത്യന്‍ ടീമില്‍വെച്ച് കുല്‍ദീപ് യാദവ് പന്തെറിയാന്‍ വൈകിയപ്പോള്‍ ധോണി ശകാരിച്ചത് എല്ലാവരും കണ്ടതാണ്. ധോണി എല്ലാവരേക്കാളും മാനസികമായി കരുത്തുള്ള താരമാണ്. മൂന്ന് തവണ ഐസിസി ട്രോഫി നേടിക്കൊടുത്ത നായകനാണ് ധോണി. സിഎസ്‌കെയെ അഞ്ച് തവണ ധോണി കപ്പിലേക്കുമെത്തിച്ചു. ഈ ബഹുമാനം കാരണമാണ് ധോണിയോട് ആരും തിരിച്ച് പ്രതികരിക്കാന്‍ തയ്യാറാവാത്തത്.

ധോണി ബദരിനാഥിനെ ഇന്ത്യന്‍ ടീമിലെത്തിച്ചു

ധോണിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന താരമാണ് ബദരിനാഥ്. വിരാട് കോലിക്ക് മുമ്പ് ധോണി ബദരിനാഥിനെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചിരുന്നു. ധോണിയുടെ വിശ്വസ്തനായിരുന്നു ബദരിനാഥ്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ബദരിനാദ് എത്തിയെങ്കിലും വലിയ കരിയര്‍ നേടാനായില്ല. കുറഞ്ഞ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചത്. പിന്നീട് കോലിയുടെ വരവോട് ബദരിനാഥ് പൂര്‍ണ്ണമായും തഴയപ്പെട്ടു. എന്നാല്‍ ധോണി വളരെയധികം പിന്തുണച്ച താരമായിരുന്നു ബദരിനാഥെന്ന് പറയാം.

Story first published: Saturday, September 14, 2024, 18:01 [IST]
Other articles published on Sep 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+