Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി വേണ്ടെന്ന് ധോണിയും കേസ്റ്റണും! വേണമെന്ന് പറഞ്ഞത് താന്‍ മാത്രം- വെളിപ്പെടുത്തി വെങ്‌സാര്‍ക്കര്‍

മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു ശേഷം ആര് എന്നുള്ള ചോദ്യത്തിന് ഇന്ത്യയുടെ ഉത്തരമാണ് നിലവിലെ നായകന്‍ വിരാട് കോലി. വിസ്മയിപ്പിക്കുന്ന ബാറ്റിങ് പ്രകടനങ്ങളിലൂടെ കോലി റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ടിരിക്കുകയാണ്. സച്ചിന്റേതടക്കം നിരവധി റെക്കോര്‍ഡുകള്‍ കോലി പഴങ്കഥയാക്കിക്കഴിഞ്ഞു. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ വിരമിക്കുമ്പോഴേക്കും ഒട്ടു മിക്ക റെക്കോര്‍ഡുകളും കോലിയുടെ പേരിലാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കോലിയെന്ന ബാറ്റിങ് സെന്‍സേഷനെ ഇന്ത്യക്കും ലോക ക്രിക്കറ്റിനും നല്‍കിയതിന് കടപ്പെട്ടിരിക്കുന്നത് മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന ദിലിപ് വെങ്‌സാര്‍ക്കറോടാണ്. വെങ്‌സാര്‍ക്കര്‍ ടീമിന്റെ മുഖ്യ സെലക്ടറായി പ്രവര്‍ത്തിക്കവെയാണ് കോലി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്.

എമേര്‍ജിങ് കപ്പ്

2008ല്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കിയ ക്യാപ്റ്റനെന്ന നിലയിലാണ് കോലി ആദ്യമായി വാര്‍ത്തകളില്‍ നിറയുന്നത്.
ഓസ്‌ട്രേലിയയില്‍ 2008ല്‍ എമേര്‍ജിങ് പ്ലെയേഴ്‌സ് ടൂര്‍ണമെന്റ് നടന്നിരുന്നു. ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നിവരുടെ എ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ സമയമായിരുന്നു അത്. കോലിയായിരുന്നു ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത്. എമേര്‍ജിങ് ടൂര്‍ണമെന്റില്‍ അണ്ടര്‍ 23 താരങ്ങളെ കളിപ്പിക്കാമെന്നായിരുന്നു താനും കമ്മിറ്റിയിലെ മറ്റു പേരും തീരുമാനിച്ചതെന്നു വെങ്‌സാര്‍ക്കര്‍ പറയുന്നു.

വേണ്ടെന്നു ധോണിയും കേസ്റ്റണും

അന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ ഗാരി കേസ്റ്റണും ക്യാപ്റ്റന്‍ എംഎസ് ധോണിയുമായിരുന്നു. കോലിയുടെ ബാറ്റിങ് തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അതുകൊണ്ടു തന്നെ നിലവിലെ ഇന്ത്യന്‍ എ ടീമിനെ തന്നെ ഓസ്‌ട്രേലിയയിലേക്കു അയച്ചാല്‍ മതിയെന്നുമായിരുന്നു ധോണിയും കേസ്റ്റണും അഭിപ്രായപ്പെട്ടത്.എന്നാല്‍ കോലി ടീമില്‍ വേണമെന്ന തീരുമാനത്തില്‍ വെങ്‌സാര്‍ക്കര്‍ ഉറച്ചു നിന്നു. ഇത് പിന്നീട് അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാനും ഇടയാക്കി.

കോലിയുടെ കഴിവ് തിരിച്ചറിഞ്ഞു

കോലി സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണെന്നു തനിക്കു ബോധ്യമായിരുന്നു. അതുകൊണ്ടു തന്നെ എമേര്‍ജിങ് കപ്പില്‍ താരം ഇന്ത്യക്കായി കളിക്കുന്നത് നന്നായിരിക്കുമെന്നും തോന്നി. സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളും തീരുമാനത്തോടു യോജിച്ചു. എന്നാല്‍ കോലി ടീമില്‍ വേണ്ടെന്നും താരത്തിന്റെ പ്രകടനം ഇതുവരെ തങ്ങള്‍ കണ്ടിട്ടില്ലെന്നുമാണ് ധോണിയും കേസ്റ്റണും അന്നു പറഞ്ഞത്.

നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും കോലിയുടെ ബാറ്റിങ് താന്‍ കണ്ടിട്ടുള്ളതായും അവനെതീര്‍ച്ചയായും ടീമില്‍ ഉള്‍പ്പെടുത്തിയേ തീരൂവെന്ന് താന്‍ ഉറപ്പിച്ചു പറഞ്ഞതായും വെങ്‌സാര്‍ക്കര്‍ വെളിപ്പെടുത്തി.

Story first published: Thursday, April 2, 2020, 14:42 [IST]
Other articles published on Apr 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+