Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി, കോലി, രോഹിത്... ക്യാപ്റ്റന്‍സിയിലെ വ്യത്യാസമെന്ത്? കേമനാര്? തിരഞ്ഞെടുത്ത് പ്രസാദ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലി, മുന്‍ നായകന്‍ എംഎസ് ധോണി, നിലവിലെ വൈസ് ക്യാപറ്റന്‍ എന്നിവര്‍ തമ്മിലുള്ള ക്യാപ്റ്റന്‍സിയിലെ വ്യത്യാസം എന്താണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. അഞ്ചു വര്‍ഷം ഇന്ത്യയുടെ മുഖ്യ സെലക്ടറായി പ്രവര്‍ത്തിച്ച പ്രസാദിന്റെ കാലാവധി ഈ വര്‍ഷം ആദ്യത്തോടെയാണ് അവസാനിച്ചത്. സെലക്ടറായിരിക്കെ പല നിര്‍ണായക മാറ്റങ്ങള്‍ക്കും സാക്ഷിയാവാന്‍ കഴിഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ധോണിയുടെ പകരക്കാരനായി കോലി നായകസ്ഥാനത്തേക്കു വന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

dhon

ധോണി, കോലി, രോഹിത് എന്നീ മൂന്നു പേരും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ വ്യത്യസ്തരാണെന്നും അതോടൊപ്പം ഇവരെല്ലാം ഒരുപോലെ മികച്ച നായകന്‍മാരാണെന്നും പ്രസാദ് അഭിപ്രായപ്പെട്ടു. കളിക്കളത്തില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ വളരെ ശാന്തനാണ് ധോണിയെങ്കില്‍ കോലി കൃത്യമായ പ്ലാനിങ് മനസ്സിലുണ്ടാവും. രോഹിത്താവട്ടെ വളരെ യോജിച്ചു പ്രവര്‍ത്തിക്കുന്ന ക്യാപ്റ്റനാണെന്നും മറ്റു താരങ്ങളോടു വളരെ സഹാനുഭൂതി കാണിക്കാറുണ്ടെന്നും പ്രസാദ് ചൂണ്ടിക്കാട്ടി.

മൂന്നു പേരുടെയും ക്യാപ്റ്റന്‍സി ശൈലികള്‍ തമ്മില്‍ സാമ്യമില്ല. വളരെ വ്യത്യസ്തമായി ടീമിനെ നയിക്കുന്ന ക്യാപ്റ്റന്‍മാരാണ് ഇവര്‍. മഹി വളരെ കൂളാണ്. അദ്ദേഹത്തിന്റെ മനസ്സില്‍ എന്തായിരിക്കുമെന്ന് നിങ്ങള്‍ക്കു ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല. കളിക്കളത്തില്‍ അതു പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ ധോണിയുടെ പ്ലാനിങ് എന്താണെന്നു തിരിച്ചറിയാന്‍ കഴിയൂ.

prasd

കോലി വളരെ കൃത്യമായി കാര്യങ്ങളെ നോക്കിക്കാണുന്ന ക്യാപ്റ്റനാണ്. തനിക്ക് എന്താണ് വേണ്ടതെന്ന കാര്യം കോലിയുടെ മനസ്സില്‍ കൃത്യമായുണ്ടാവും. എന്നാല്‍ ഇവര്‍ രണ്ടു പേരെയും പോലെയല്ല ഇടയ്ക്കു മാത്രം ദേശീയ ടീമിനെ നയിക്കാന്‍ അവസരം ലഭിക്കാറുള്ള രോഹിത്. ടീമിലെ മറ്റു കളിക്കാരുടെ വികാരങ്ങള്‍ മനസ്സിലാക്കുകയും അവരോടു സഹതാപം കാണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രോഹിത്. സ്വന്തം ഭാഗത്തു നിന്നു മാത്രമല്ല, അവരുടെ ഭാഗത്തു നിന്നു കൂടി രോഹിത് ചിന്തിക്കാറുണ്ടെന്നും പ്രസാദ് വിലയിരുത്തി.

Story first published: Saturday, May 2, 2020, 16:50 [IST]
Other articles published on May 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+