Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയിലേക്കു ജംബോ സംഘത്തെ അയക്കണം, 26 പേര്‍ ടീം ഇന്ത്യയില്‍ വേണം- പ്രസാദ്

മുംബൈ: ഈ വര്‍ഷമവസാനം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ജംബോ സംഘത്തെ അയക്കണമെന്ന് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് ആവശ്യപ്പെട്ടു. 26 പേരുള്‍പ്പെടുന്നതായിരിക്കണം ഇന്ത്യന്‍ സംഘമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ ആദ്യവാരമാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുന്നത്. നാലു ടെസ്റ്റുകളുടെ പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുന്നത്. ജനുവരിയിലാണ് ടെസ്റ്റ് പരമ്പര അവസാനിക്കുന്നത്. ഒരു പിങ്ക് ബോള്‍ ടെസ്റ്റുള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ മല്‍സരം ഡിസംബര്‍ മൂന്നിനാണ്.

1

ഓസ്‌ട്രേലിയയിലെത്തിയ ശേഷം ഇന്ത്യന്‍ ടീമിന് 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയേണ്ടി വരും. ക്വാറന്റീന്‍ കാലാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അഭ്യര്‍ഥിച്ചിരുേെന്നങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതു തള്ളുകയായിരുന്നു. ഈ പര്യടനത്തിലേക്കു ഇന്ത്യന്‍ എ ടീമിലെയും താരങ്ങളെ പരിഗണിക്കണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു. നേരത്തേ ഇംഗ്ലണ്ട് പര്യടനത്തിനു വേണ്ടി 29 പേരുള്‍പ്പെടുന്ന സംഘത്തെയായിരുന്നു പാകിസ്താന്‍ അയച്ചത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലേക്കു യുവതാരങ്ങള്‍ക്കു മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നതെന്നു പ്രസാദ് അഭിപ്രായപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ എ ടീമിനായും മികച്ച പ്രകടനം നടത്തിയ താരങ്ങളുണ്ടെന്നു അദ്ദേഹം പറഞ്ഞു.

അവസരം തേടി വാതിതില്‍ മുട്ടുന്ന യുവതാരങ്ങളെ പരിഗണിക്കാനുള്ള അവസരമാണ് ടീം മാനേജ്‌മെന്റിനു ലഭിച്ചിരിക്കുന്നത്. ഇവരെ സംഘത്തിലുള്‍പ്പെടുത്തിയാല്‍ ഓസ്‌ട്രേലിയയില്‍ വച്ച് നിരീക്ഷിക്കാനും ഭാവിയില്‍ ടീമിലെ വ്യത്യസ്ത സ്‌പോട്ടിലേക്കു പരിഗണിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

2

ഗവാസ്‌കര്‍- ബോര്‍ഡര്‍ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഓസ്‌ട്രേലിയയിലേക്കു പറക്കുക. 2018-19ലെ പര്യടനത്തില്‍ ഓസീസിനെ 2-1ന് കെട്ടുകെട്ടിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര കൈക്കലാക്കിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്. കൂടാതെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കൊയ്ത ഏഷ്യയിലെ തന്നെ ആദ്യത്തെ ടീമായും ഇന്ത്യ മാറിയിരുന്നു.

Story first published: Saturday, July 25, 2020, 8:54 [IST]
Other articles published on Jul 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+