Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2011ലെ ഇന്ത്യ-ശ്രീലങ്ക ലോകകപ്പ് ഫൈനല്‍: അന്വേഷണമാരംഭിച്ചു, ഡിസില്‍വയെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍!

കൊളംബോ: 2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പ് കിരീടം ശ്രീലങ്ക ഇന്ത്യക്കു വില്‍ക്കകുയായിരുന്നുവെന്ന ആരോപണത്തെക്കുറിച്ച് ശ്രീലങ്കയില്‍ അന്വേഷണം ആരംഭിച്ചു. മുന്‍ ലങ്കന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെയാണ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്നും കളിക്കാരിലെ ഒരു വിഭാഗം
ഒത്തുകളിച്ചിട്ടുണ്ടെന്നും ആരോപിച്ചത്. ഇതേ തുടര്‍ന്നു ലങ്ക അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ പോലീസ് അന്വേഷണ സംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്.

1

2011ല്‍ ലങ്കന്‍ ടീമിന്റെ മുഖ്യ സെക്ടറായിരുന്ന മുന്‍ നായകന്‍ കൂടിയായ അരവിന്ദ ഡിസില്‍വയെ കഴിഞ്ഞ ദിവസം പോലീസ് ആറു മണിക്കൂര്‍ ചോദ്യം ചെയ്തു. കൊളംബോയില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇന്ത്യ ലോകകപ്പ് ഫൈനലില്‍ ശരിയായ രീതിയില്‍ തന്നെയാണ് ജയിച്ചതെന്നാണ് ഡിസില്‍വ വ്യക്തമാക്കിയത്. ലോകകപ്പ് ഫൈനലിനെതിരായ ഒത്തുകളിയാരോപണം ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലുള്ളവരോടു ചെയ്യുന്ന അനീതിയാണെന്നും അന്വേഷണത്തിലൂടെ സംശയത്തിന്റെ പുകമറ നീക്കണമെന്നും ഡിസില്‍വ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

എല്ലായ്‌പ്പോഴും നുണ പറഞ്ഞ് രക്ഷപ്പെടാന്‍ ആളുകളെ അനുവദിക്കരുത്. അതുകൊണ്ടു തന്നെ ഐസിസി, ബിസിസിഐ, എസ്എല്‍സി എന്നിവരോട് ഇതേക്കുറിച്ച് എത്രയും വേഗത്തില്‍ അന്വേഷിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. 1996ലെ ലോകകപ്പ് വിജയത്തെ ഞങ്ങള്‍ മനസ്സില്‍ ഇന്നും താലോലിക്കുന്നതു പോലെ സച്ചിനെപ്പോലുള്ള താരങ്ങളും ഈ നേട്ടത്തെ ജീവിതകാലം മുഴുവന്‍ താലോലിക്കട്ടെ. സച്ചിന്റെയും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ക്രിക്കറ്റ് പ്രേമികളുടെയും താല്‍പ്പര്യം കണക്കിലെടുത്ത് ആരോപണത്തെക്കുറിച്ച് അന്വേഷിക്കുകയെന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെയും അവരുടെ ക്രിക്കറ്റ് ബോര്‍ഡിന്റെയും ജോലിയാണ്. ഒത്തുകളിയിലൂടെയാണോ ലോകകപ്പ് നേടിയതെന്നു അവര്‍ നിഷ്പക്ഷമായി അന്വേഷിക്കണമെന്നും ഡിസില്‍വ പറഞ്ഞിരുന്നു.

2

നേരത്തേ ലങ്കയുടെ മുന്‍ മന്ത്രി അലുത്ഗമഗെ ലോകകപ്പ് ഫൈനലിനെക്കുറിച്ച് ആരോപണമുന്നയിച്ചപ്പോള്‍ 2011ലെ ലങ്കയുടെ ലോകകപ്പ് നായകന്‍ മഹേല ജയവര്‍ധനെ, ടീമംഗമായിരുന്ന മഹേല ജയവര്‍ധനെ എന്നിവര്‍ പ്രതികരിച്ചു രംഗത്തു വന്നിരുന്നു. തെളിവുകള്‍ പുറത്തുവിടണമെന്നാണ് ഇരുവരും അലുത്ഗമഗെയോട് ആവശ്യപ്പെട്ടത്. ഇന്ത്യ ലോക കിരീടം ഇന്ത്യക്കു വില്‍ക്കുകയായിരുന്നുവെന്നായിരുന്നു അലുത്ഗമഗെയുടെ ആരോപണം. ലങ്കയായിരുന്നു അന്നു ചാംപ്യന്മാരാവേണ്ടിയിരുന്നത്. എന്നാല്‍ നമ്മള്‍ കിരീടം ഇന്ത്യക്കു വിറ്റു. ഇപ്പോള്‍ അതേക്കുറിച്ച് തനിക്കു പറയാന്‍ കഴിയുമെന്നാണ് തോന്നുന്നത്. താരങ്ങളെയൊന്നും ഇതുമായി ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ഒരു വിഭാഗത്തിന് ഒത്തുകളിയില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു 2011ലെ ലോകകപ്പ് ഫൈനല്‍ നടന്നത്. അന്നു എംഎസ് ധോണി നയിച്ച ഇന്ത്. ആറു വിക്കറ്റിന് ലങ്കയെ തകര്‍ത്ത് ലോകകപ്പ് സ്വന്തമാക്കുകയായിരുന്നു. 28 വര്‍ഷത്തിനു ശേഷമുള്ള ഇന്ത്യയുടെ ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്. ഫൈനലില്‍ ധോണിയും ഗൗതം ഗംഭീറുമായിരുന്നു മികച്ച ഇന്നിങ്‌സുകളിലൂടെ ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

Story first published: Wednesday, July 1, 2020, 13:36 [IST]
Other articles published on Jul 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+