Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ക്വാറന്റീന്‍ 'പരീക്ഷ' കഴിഞ്ഞ് രണ്ടു ടീമുകള്‍, രാജസ്ഥാനും പഞ്ചാബും പരിശീലനം തുടങ്ങി

ദുബായ്: ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി രണ്ടു ടീമുകള്‍ ആദ്യമായി യുഎഇയില്‍ പരിശീലനത്തിന് ഇറങ്ങി. പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബുമാണ് പരിശീലനത്തിലേര്‍പ്പെട്ടത്. ദുബായിലെത്തിയ ശേഷം ആറു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതോടെയാണ് ഇരുടീമുകളും പരിശീലനം നടത്തിയത്. ഇതിന്റെ നിരവധി ഫോട്ടോകളും വീഡിയോയും ഇരുടീമുകളും പുറത്തുവിട്ടിട്ടുണ്ട്. രാത്രിയിലായിരുന്നു ഇരുടീമുകളും നെറ്റ്‌സില്‍ പരിശീലനത്തിലേര്‍പ്പെട്ടത്.

1

യുഎഇയില്‍ ആദ്യം പരിശീലനം നടത്തിയ ടീമായി രാജസ്ഥാന്‍ മാറി. ആദ്യത്തേത് എല്ലായ്‌പ്പോഴും സ്‌പെഷ്യലായിരിക്കും. റോയല്‍സിന്റെ ആദ്യത്തെ പരിശീലന സെഷനില്‍ നിന്നുള്ള കഥകളെന്ന ക്യാപ്ഷനോടെയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ടീം പരിശീലന സെഷന്റെ ആദ്യത്തെ ഫോട്ടോ പങ്കിട്ടത്. 2008ലെ ഐപിഎല്‍ ചാംപ്യന്‍മാരായ റോയല്‍സ് ദൈര്‍ഘ്യം കുറഞ്ഞ വാംഅപ്പ് സെഷനോടെയാണ് തുടങ്ങിയത്. പുതുതായി ടീമിലെത്തിയ റോബിന്‍ ഉത്തപ്പ, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, യുവാതാരം റിയാന്‍ പരാഗ് എന്നിവര്‍ ബാറ്റിങ് പരിശീലിച്ചപ്പോള്‍ ശ്രേയസ് ഗോപാല്‍, മായങ്ക് മര്‍ക്കാണ്ഡെ എന്നിവര്‍ ഇവര്‍ക്കെതിരേ ബൗള്‍ ചെയ്തു.

2

ഫാസ്റ്റ് ബൗളര്‍മാര്‍ ഫീല്‍ഡിങ് പരിശീലനത്തിലാണ് ഏര്‍പ്പെട്ടത്. യുഎഇയിലെ കടുത്ത ചൂട് കാരണവും വലിയൊരു ബ്രേക്കിനു ശേഷം പരിശിലീനം നടത്തുന്നതിനാലും ജാഗ്രത പാലിച്ചായിരുന്നു താരങ്ങളുടെ പരിശീലനം.

അതേസമയം, കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്ലിലെ കന്നിക്കിരീടം ലക്ഷ്യമിടുന്ന പഞ്ചാബ് ടീമും രാത്രിയിലായിരുന്നു പരിശീലനത്തിലേര്‍പ്പെട്ടത്. വലിയൊരു ബ്രേക്കിനു ശേഷം വീണ്ടും പരിശീലനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്നു പ്രതികരിച്ച പഞ്ചാബ് നായകന്‍ രാഹുല്‍ ഇവിടുത്തെ കാലാവസ്ഥ വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.

3

മറ്റുള്ള ആറു ഫ്രാഞ്ചൈസികളും പരിശീലനം ആരംഭിച്ചിട്ടില്ല. ഇവരെല്ലാം ക്വാറന്റീന്‍ കാലാവധിയുടെ അവസാന ഘട്ടത്തിലാണ്. എന്നാല്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനും മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും ഒരാഴ്ച അധികം ക്വാറന്റീനില്‍ തുടരേണ്ടിവരും. അബുദാബിയിലെ വ്യത്യസ്തമായ പെരുമാറ്റങ്ങളാണ് ഇതിനു കാരണം. മുംബൈയും കെകെആറുമൊഴികെ മറ്റുള്ള ആറു ഫ്രാഞ്ചൈസികളും തങ്ങുന്നത് ദുബായിലും ഷാര്‍ജയിലുമായാണ്. മുംബൈയും കെകെആറു മാത്രമാണ് അബുദാബിയിലുള്ളത്.

Story first published: Friday, August 28, 2020, 12:12 [IST]
Other articles published on Aug 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+