Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യയിലെ രാജാവ് ഇന്ത്യ തന്നെ... തുടക്കവും ഒടുക്കവും ടീം ഇന്ത്യ, ലങ്കയെ സൂക്ഷിക്കണം, തൊട്ടരികെ

ദുബായ്: ഏഷ്യന്‍ ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യയെന്നു തന്നെയാണ്. കാരണം, ഏഷ്യന്‍ ജേതാക്കളെ കണ്ടെത്താനുള്ള ഏഷ്യാ കപ്പില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീം ഇന്ത്യയാണ്. ആറു തവണയാണ് ഇന്ത്യ ഏഷ്യന്‍ സിംഹാസനം അലങ്കരിച്ചത്. 14ാമത്തെ ഏഷ്യാ കപ്പാണ് ഇത്തവണ യുഎഇയില്‍ നടക്കാനിരിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍ എന്നീ മൂന്നു ടീമുകള്‍ മാത്രമേ ഇതുവരെ ഏഷ്യാ കപ്പില്‍ വെന്നിക്കൊടി പാറിച്ചിട്ടുള്ളൂ.

ഏഷ്യന്‍ ടീമുകള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ 1984ലാണ് ഏഷ്യാ കപ്പിനു തുടക്കം കുറിക്കുന്നത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ടൂര്‍ണമെന്റ് നടത്തിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് ചില തവണ മൂന്നു വര്‍ഷത്തേയും നാലു വര്‍ഷത്തേയുമെല്ലാം ഇടവേളകള്‍ ഉണ്ടായിട്ടുണ്ട്. ഏകദിന ഫോര്‍മാറ്റിലാണ് കഴിഞ്ഞ 13 ടൂര്‍ണമെന്റുകളില്‍ 12ഉം നടന്നത്. എന്നാല്‍ 2016ല്‍ ട്വന്റി20 ഫോര്‍മാറ്റിലായിരുന്നു ചാംപ്യന്‍ഷിപ്പ്.

 കന്നിക്കിരീടം ഇന്ത്യക്ക്

കന്നിക്കിരീടം ഇന്ത്യക്ക്

1984ലെ കന്നി ഏഷ്യാ കപ്പിനു യുഎഇയാണ് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയും ശ്രീലങ്കയും മാത്രമായിരുന്നു ടൂര്‍ണമെന്റില്‍ മാറ്റുരച്ച ടീമുകള്‍. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ടൂര്‍മെന്റില്‍ 2-1ന്റെ ജയത്തോടെ ഇന്ത്യ കിരീടം കൈക്കലാക്കുകയായിരുന്നു.
നാലു വര്‍ഷങ്ങള്‍ക്കു ശേഷം 88ല്‍ ട്രോഫി വീണ്ടും ഇന്ത്യയെ തേടിയെത്തി. ലങ്കയെയാണ് ഫൈനലില്‍ ഇന്ത്യ തോല്‍പ്പിച്ചത്. പിന്നീട് 91, 95, 2010, 16 വര്‍ഷങ്ങളില്‍ കൂടി ഇന്ത്യ കിരീടമുയര്‍ത്തി. ആദ്യത്തെയും അവസാനത്തെയും കിരീടം ഇന്ത്യക്കായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
ഇതുവരെ ഇന്ത്യ നേടിയ ആറു കിരീടങ്ങളില്‍ അഞ്ചിലും ലങ്കയെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ ബംഗ്ലാദേശായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യക്കു തൊട്ടരികെ ലങ്ക

ഇന്ത്യക്കു തൊട്ടരികെ ലങ്ക

ഇന്ത്യ കഴിഞ്ഞാല്‍ ഏഷ്യാ കപ്പില്‍ മികച്ച റെക്കോര്‍ഡുള്ള രണ്ടാമത്തെ ടീം ശ്രീലങ്കയാണ്. അഞ്ചു തവണ ദ്വീപുകാര്‍ ഏഷ്യാ കപ്പില്‍ മുത്തമിട്ടിട്ടുണ്ട്. ഇത്തവണ ജേതാക്കളായാല്‍ ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ അവര്‍ക്കാവും. പ്രഥമ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു മുന്നില്‍ അടിയറവ് പറഞ്ഞെങ്കിലും തൊട്ടടുത്ത ചാംപ്യന്‍ഷിപ്പില്‍ (1986) ലങ്ക കന്നിക്കിരീടം പിടിച്ചെടുത്തു. പാകിസ്താനായിരുന്നു ഫൈനലിലെ എതിരാളികള്‍.
പിന്നീട് 1997, 2004, 2008, 2014 വര്‍ഷങ്ങളിലും ലങ്ക ഏഷ്യന്‍ സിംഹാസനം അലങ്കരിച്ചു. ഇതുവരെ നേടിയ അഞ്ചു കിരീടങ്ങളില്‍ മൂന്നിലും ഇന്ത്യയെയാണ് ലങ്ക ഫൈനലില്‍ കൊമ്പുകുത്തിച്ചത്. രണ്ടു തവണ പാകിസ്താനും സിംഹളവീര്യത്തിന്റെ കരുത്തറിഞ്ഞു.

പാകിസ്താന്‍ മൂന്നാംസ്ഥാനത്ത്

പാകിസ്താന്‍ മൂന്നാംസ്ഥാനത്ത്

ഇന്ത്യയും ശ്രീലങ്കയും കഴിഞ്ഞാല്‍ ഏഷ്യാ കപ്പ് സ്വന്തമാക്കിയ മറ്റൊരു ടീം പാകിസ്താനാണ്. എന്നാല്‍ ഇന്ത്യക്കും ലങ്കയ്ക്കും ഏറെ പിന്നിലാണ് അവരുടെ സ്ഥാനം. രണ്ടു തവണ മാത്രമേ പാക് പട ഏഷ്യാ കപ്പ് സ്വന്തമാക്കിയിട്ടുള്ളൂ. കന്നി ഏഷ്യാ കപ്പിനായി 2000 വരെ അവര്‍ക്കു കാത്തിരിക്കേണ്ടിവന്നു. ബംഗ്ലാദേശില്‍ നടന്ന ടൂര്‍ണമെന്റില്‍ ലങ്കയെ 39 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടവരള്‍ച്ച അവസാനിപ്പിച്ചത്.
2012ലായിരുന്നു പാകിസ്താന്റെ രണ്ടാമത്തെ ഏഷ്യാ കപ്പ് വിജയം. ഇത്തവണയും ബംഗ്ലാദേശ് അവരുടെ ഭാഗ്യവേദിയാവുകയായിരുന്നു. അത്യധികം ആവേശകരമായ ഫൈനലില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിനാണ് പാകിസ്താന്‍ മറികടന്നത്.

ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍ ഇതുവരെയില്ല

ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍ ഇതുവരെയില്ല

ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാകിസ്താന്‍ ഗ്ലാമര്‍ ഫൈനലിന് ഇതുവരെ ഏഷ്യാ കപ്പ് വേദിയായിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. ഇന്ത്യ ഫൈനലിലെത്തുമ്പോഴെല്ലാം പാകിസ്താന്‍ നേരത്തേ പുറത്തായപ്പോള്‍ പാകിസ്താന്‍ കലാശക്കളിക്ക് എത്തിയപ്പോള്‍ ഇന്ത്യയും ചിത്രത്തില്‍ ഇല്ലായിരുന്നു.

Story first published: Wednesday, September 5, 2018, 12:30 [IST]
Other articles published on Sep 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+