സച്ചിന്‍ തള്ളിയ ധോണിക്കൊപ്പം ഗാംഗുലി, എംഎസ്ഡി അത് തെളിയിക്കും... വായടപ്പിക്കുമെന്ന് ദാദ
മുംബൈ: ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരവെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ പ്രകടനത്തിന്റെ കാര്യത്തില്‍ മുന്‍ താരങ്ങള്‍ രണ്ടു തട്ടിലാണ്. അഫ്ഗാനിസ്താനെതിരേ ഇന്ത്യ ജയിച്ച കഴിഞ്ഞ മല്‍സരത്തിലെ വോഗം കുറഞ്ഞ ഇന്നിങ്‌സാണ് ധോണി വിമര്‍ശിക്കപ്പെടാന്‍ കാരണം. 52 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന് 28 റണ്‍സ് മാത്രമാണ് നേടാനായത്. മൂന്നു ബൗണ്ടറികളാണ് ധോണിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ടീമിന് അതിവേഗം റണ്‍സ് വേണമെന്നിരിക്കെ തട്ടിയും മുട്ടിയും കളിച്ചതിന്റെ പേരില്‍ ആരാധകര്‍ ധോണിയെ കളിയാക്കുകയും ചെയ്തിരുന്നു. മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ളവരും ധോണിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കുള്ളത്.

ധോണി അത് തെളിയിക്കും
ധോണിയെ പിന്തുണച്ചാണ് ഗാംഗുലി രംഗത്തു വന്നിരിക്കുന്നത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം തന്നെ ധോണി ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളില്‍ പുറത്തെടുക്കുമെന്നും ദാദ ചൂണ്ടിക്കാട്ടി.
എംഎസ്ഡി വളരെ മികച്ച ബാറ്റ്‌സ്മാനാണ്. ഈ ലോകകപ്പില്‍ തന്നെ അദ്ദേഹം തെളിയിക്കുകയും ചെയ്യും. അഫ്ഗാനിസ്താനെതിരേ നടന്നത് വെറുമൊരു മല്‍സരം മാത്രമാണെന്നും ഗാംഗുലി വിശദമാക്കി.

സച്ചിന്റെ വിമര്‍ശനം
ധോണിയുടെ ഇന്നിങ്‌സിനെ നേരത്തേ സച്ചിന്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിന്തുണയുമായി ഗാംഗുലിയുടെ വരവ്. ഇന്നിങ്‌സില്‍ ആക്രമണോത്സുകതയോടെ കളിക്കാന്‍ ശ്രമിക്കാത്തതിന്റെ പേരിലായിരുന്നു സച്ചിന്റെ വിമര്‍ശനം.
വളരെയധികം നിരാശ തോന്നി. കുറച്ചു കൂടി നന്നായി കളിക്കാന്‍ ധോണിക്കാവുമായിരുന്നു. ധോണിയും കേദാര്‍ ജാദവും തമ്മിലുള്ള കൂട്ടുകെട്ടിന് വേഗം കുറവായിരുന്നു. ഇതാണ് മധ്യ ഓവറുകളില്‍ തിരിച്ചുവരാന്‍ അഫ്ഗാനെ സഹായിച്ചത്.
സ്പിന്‍ ബൗളിങിനെതിരേ 34 ഓവറുകള്‍ കളിച്ച ഇന്ത്യക്കു നേടാനായത് 119 റണ്‍സാണ്. ഇവിടെയാണ് ഇനി ടീം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യ വിന്‍ഡീസിനെതിരേ
വ്യാഴാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസുമായാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. ടൂര്‍ണമെന്റില്‍ വിജയക്കുതിപ്പ് നടത്തുന്ന വിരാട് കോലിയും സംഘവും ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. വിന്‍ഡീസിനെ മറികടന്നാല്‍ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാന്‍ ഇന്ത്യക്കു കഴിയും. വിന്‍ഡീസിനെതിരായ കളിയില്‍ ഏവരുടെയും ശ്രദ്ധ ധോണിയിലായിരിക്കും. അഫ്ഗാനെതിരായ മല്‍സരത്തിലെ മോശം പ്രകടനത്തിന് അദ്ദേഹം പ്രായശ്ചിത്തം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications