Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓപ്പണറായി ധോണി സെഞ്ച്വറി നേടി!- മൂന്നാം നമ്പറില്‍ ധോണിയെ ഇറക്കാന്‍ കാരണം ഗാംഗുലി പറയുന്നു

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലിയുടെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായിരുന്നു എംഎസ് ധോണിയെ മൂന്നാം നമ്പറില്‍ ബാറ്റിങിന് അയച്ചത്. മോശം പ്രകടനങ്ങളെ തുടര്‍ന്ന് പുതുമുഖമായിരുന്ന ധോണി ടീമില്‍ നിന്നു പുറത്താവലിന്റെ വക്കില്‍ നില്‍ക്കൈയായിരുന്നു ദാദയുടെ ഈ ചൂതാട്ടം.

വിശാഖപട്ടണത്ത് പാകിസ്‌നെതിരായ ഏകദിനത്തിലായിരുന്നു ധോണിയോട് മൂന്നാമനായി ബാറ്റ് ചെയ്യാന്‍ ഗാംഗുലി നിര്‍ദേശിച്ചത്. അവിടെ ഇന്നു കാണുന്ന യഥാര്‍ഥ ധോണിയുടെ പിറവിയാണ് ക്രിക്കറ്റ് ലോകം കണ്ടത്. പാക് ബൗളര്‍മാരെ അമ്മാനമാടിയ അദ്ദേഹം 148 റണ്‍സ് വാരിക്കൂട്ടി. മല്‍സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. കരിയറില്‍ ഈ ഇന്നിങ്‌സിനു ശേഷം ധോണിക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എന്തുകൊണ്ടായിരുന്നു അന്നു അത്തരമൊരു സാഹസത്തിനു താന്‍ മുതിര്‍ന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഗാംഗുലി.

സച്ചിനെ നോക്കൂ

സച്ചിനെ നോക്കൂ

ബാറ്റിങ് പൊസിഷന്‍ ഒരു മികച്ച താരത്തെ സംബന്ധിച്ച് എത്രത്തോളം പ്രധാനമാണെന്നതിന് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് ഗാംഗുലി ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. സച്ചിന്റെ ആറാം നമ്പറില്‍ തന്നെ ബാറ്റിങ് തുടരുകയായിരുന്നുവെങ്കില്‍ ഇപ്പോഴത്തേതു പോലെ മഹാനായി മാറില്ലായിരുന്നു ദാദ അഭിപ്രായപ്പെട്ടു.
സച്ചിന്‍ കരിയറിന്റെ ആദ്യത്തെ അഞ്ചു വര്‍ഷം മധ്യനിരയിലായിരുന്നു ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. 1994ലെ ന്യൂസിലാന്‍ഡ് പര്യടനത്തിലായിരുന്നു സച്ചിന്‍ ആദ്യമായി ഓപ്പണറായത്. പിന്നീട് ഈ സ്ഥാനം അദ്ദേഹം സ്ഥിരമാക്കുകയും ചെയ്യുകയായിരുന്നു.

ധോണി മൂന്നാം നമ്പറില്‍

ധോണി മൂന്നാം നമ്പറില്‍

വിശാഖപട്ടണത്ത് ധോണിക്കു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയും അദ്ദേഹം തകര്‍പ്പന്‍ സെഞ്ച്വറി നേടുകയും ചെയ്തു. കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം വലിയ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. ആറാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്ത് കൊണ്ടിരുന്നെങ്കില്‍ ടെണ്ടുല്‍ക്കര്‍ ഇന്നു കാണുന്ന മഹാനായ ബാറ്റ്‌സ്മാന്‍ ആവുമായിരുന്നില്ല. കാരണം ഓപ്പണിങിലേക്കു വന്നതോടെ ഒരുപാട് പന്തുകള്‍ നേരിടാനുള്ള അവസരം കൂടിയാണ് അദ്ദേഹത്തിനു ലഭിച്ചതെന്നും ഗാംഗുലി വിശദമാക്കി.

ഓപ്പണറായി ഇറങ്ങി സെഞ്ച്വറി

ഓപ്പണറായി ഇറങ്ങി സെഞ്ച്വറി

ധോണിക്കു ബാറ്റിങില്‍ മുന്‍നിരയില്‍ ഇറങ്ങി മികച്ച പ്രകടനം നടത്താനുള്ള കഴിവുണ്ടെന്നു നേരത്തേ തന്നെ തനിക്ക് അറിയാമായിരുന്നുവെന്ന് ഗാംഗുലി പറയുന്നു. ചാലഞ്ചര്‍ ട്രോഫിയില്‍ ധോണി തന്റെ ടീമിനു വേണ്ടി അതിനു മുമ്പ് ഓപ്പണറായി കളിച്ച് സെഞ്ച്വറി നേടിയിരുന്നു. അതുകൊണ്ടു തന്നെയാണ് പാകിസ്താനെതിരേ മൂന്നാം നമ്പറിലേക്കു അദ്ദേഹത്തെ പ്രൊമോട്ട് ചെയ്യാന്‍ താന്‍ തീരുമാനിച്ചതെന്നും ദാദ വെളിപ്പെടുത്തി.
കഴിവുള്ള താരങ്ങളെ ബാറ്റിങില്‍ മുന്നിലേക്കു പ്രൊമോട്ട്് ചെയ്യേണ്ടത് പ്രധാനമാണെന്നും എങ്കില്‍ മാത്രമേ അവര്‍ക്കു സ്വന്തം കഴിവ് തിരിച്ചറിയാന്‍ സാധിക്കൂകയെന്നും ധോണി ഇക്കൂട്ടത്തില്‍ പെടുത്താവുന്ന താരമാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഒരു താരത്തിന്റെ വളര്‍ച്ച

ഒരു താരത്തിന്റെ വളര്‍ച്ച

ബാറ്റിങില്‍ മുന്‍നിരയിലേക്കു ഇറക്കിയാല്‍ മാത്രമേ ഒരു താരത്തെ വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ. ലോവര്‍ ഓര്‍ഡറില്‍ കളിപ്പിച്ച് ഒരു മികച്ച താരത്തെ സൃഷ്ടിച്ചെടുക്കാന്‍ കഴിയില്ല. ഡ്രസിങ് റൂമില്‍ ഇരുന്നാല്‍ നിങ്ങള്‍ക്കു വലിയ ക്രിക്കറ്ററാവാന്‍ കഴിയില്ലെന്ന് എല്ലായ്‌പ്പോഴും വിശ്വസിക്കുന്നയാളാണ് താന്‍.
വളരെയധികം കഴിവുള്ള ക്രിക്കറ്ററാണ് ധോണി. പ്രത്യേകിച്ചും സിക്‌സറുകള്‍ നേടാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് എടുത്തു പറയേണ്ടതാണ്. കരിയറിന്റെ അവസാനകാലങ്ങളില്‍ ധോണി തന്റെ ശൈലിയില്‍ മാറ്റം വരുത്തിയെങ്കിലും തുടക്കകാലത്ത് ധോണിയെ കയറൂരി വിടുകയെന്നത് പ്രധാനമായിരുന്നുവെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

ധോണിയുടെ ബാറ്റിങ് പൊസിഷന്‍

ധോണിയുടെ ബാറ്റിങ് പൊസിഷന്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണി കൂടുതല്‍ മല്‍സരങ്ങളില്‍ സ്ഥിരമായി മുന്‍നിരയില്‍ ബാറ്റ് ചെയ്യാതിരുന്നതില്‍ തനിക്കു നിരാശയുണ്ടെന്നു ഗാംഗുലി പറയുന്നു. വിരമിച്ച ശേഷം പല തവണ ഇക്കാര്യം താന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ധോണി തീര്‍ച്ചയായും ലോവര്‍ ഓര്‍ഡറില്‍ അല്ല, ടോപ്പ് ഫോറില്‍ തന്നെ ബാറ്റ് ചെയ്യണമായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് 15നായിരുന്നു ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇനി ഐപിഎല്ലില്‍ മാത്രമായിരിക്കും ക്രിക്കറ്റ് പ്രേമികള്‍ക്കു അദ്ദേഹത്തെ കാണാന്‍ കഴിയുക.

Story first published: Sunday, August 23, 2020, 17:56 [IST]
Other articles published on Aug 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+