ധോണി മുമ്പ് നാണംകുണുങ്ങി, എപ്പോഴും മുറിക്കകത്ത് അടച്ചിരിക്കും!! മാറിയത് അതിനു ശേഷം- ഭാജി
മുംബൈ: കളിക്കളത്തിലെ ക്യാപ്റ്റന്‍ കൂളായിരുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സ്വഭാവത്തെക്കുറിച്ച് മറ്റാരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത വെളിപ്പെടുത്തലുമായി മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ദേശീയ ടീമില്‍ ധോണിക്കു കീഴില്‍ നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഭാജി ഇപ്പോഴും കൂട്ട് വിട്ടിട്ടില്ല. ഐപിഎല്ലില്‍ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നിര്‍ണായക താരമാണ് അദ്ദേഹം.
2004ല്‍ വിക്കറ്റ് കീപ്പറായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി പിന്നീട് നായകസ്ഥാനത്തേക്കും, ഒടുവില്‍ ലോകം കണ്ട എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളെന്ന പദവയിലേക്കു വളര്‍ന്നതും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. കളിക്കളത്തില്‍ ഏതു വലിയ സമ്മര്‍ദ്ദഘട്ടത്തിലും ധോണിയെ വളരെ കൂളായി മാത്രമേ കാണാന്‍ കഴിയൂ. കളിക്കളത്തിനു പുറത്താണെങ്കില്‍ ധോണിയെക്കുറിച്ച് ആര്‍ക്കും കൃത്യമായ വിവരമൊന്നും ലഭിക്കില്ല. കാരണം എല്ലായ്‌പ്പോഴും ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. മറ്റു പല ക്രിക്കറ്റര്‍മാരെയും പോലെ സമൂഹമാധ്യമങ്ങളിലും ധോണി അത്ര സജീവമല്ല.

ധോണിക്കൊപ്പം നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഒന്നിച്ച് പര്യടനവും നടത്തിയിരുന്നു. വളരെ നാണംകുണുങ്ങിയായിരുന്നു എംഎസ്. ആദ്യകാലത്ത് എല്ലായ്‌പ്പോഴും അദ്ദേഹം മുറിക്കകത്തു തന്നെ ഇരിക്കും. അങ്ങനെ പുറത്തേക്കൊന്നും വരാറില്ലായിരുന്നു. എപ്പോഴും തന്നിലേക്ക് ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുന്നയാളായിരുന്നു എംഎസ്. അന്ന് സച്ചിന്‍, സഹീര്‍, നെഹ്‌റ, യുവരാജ് എന്നിവരും താനും ചേര്‍ന്നാണ് കറങ്ങാന്‍ പോയിരുന്നത്. എംഎസ് ഞങ്ങളുമായൊന്നും അത്ര കൂട്ട് കൂടിയിരുന്നില്ലെന്നും ഭാജി വെളിപ്പെടുത്തി.

2008ല്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയിരുന്നു. ഈ പര്യടനത്തിലായിരുന്നു ധോണി ടീമിലെ മറ്റുള്ളവരുമായി കൂടുതല്‍ കൂട്ടാതയെന്നു ഹര്‍ഭജന്‍ പറയുന്നു. സിഡ്‌നിയില്‍ ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് മല്‍സരമുണ്ടായിരുന്നു. അന്നാണ് ടീമിലെ എല്ലാവരും തമ്മില്‍ കൂടുതല്‍ അടുപ്പമുണ്ടായത്. ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നു തോന്നിയത് അന്നു ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളായിരുന്നു. അതിനു ശേഷമാണ് ധോണിയെ പതിയെ ഞങ്ങളുമായി കൂട്ട് കൂടാന്‍ തുടങ്ങിയത്. ഒരുമിച്ച് ഇരിക്കാനും എംഎസ് പലതും തുറന്നു പറയാനും തുടങ്ങിയത് അതിനു ശേഷമായിരുന്നുവെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

2008ലെ സിഡ്‌നി ടെസ്റ്റ് വിവാദങ്ങളുടെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അംപയര്‍മാരുടെ ചില മോശം തീരുമാനങ്ങള്‍ കളിയുടെ നിറം കെടുത്തിയിരുന്നു. കൂടാതെ ഹര്‍ഭജനും ഓസ്‌ട്രേലിയയുടെ പ്രമുഖ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു സൈമണ്ട്‌സും തമ്മിലുള്ള വാക്‌പോരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഒട്ടേറെ വിവാദങ്ങള്‍ നിറഞ്ഞ ഈ ടെസ്റ്റില്‍ അനില്‍ കുംബ്ലെ നയിച്ച ഇന്ത്യന്‍ ടീം 122 റണ്‍സിന്റെ വമ്പന്‍ തോല്‍വിയുമേറ്റു വാങ്ങി. മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ഓസീസ് 2-1ന് കൈക്കലാക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications