Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നും തോന്നരുത്, എന്നാലും പറയും... ധോണി വിരമിക്കണം!! ഇതാണ് സമയമെന്ന് ഗവാസ്കര്‍

ദില്ലി: മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിനു ശേഷം ടീമില്‍ നിന്നും അനിശ്ചിതമായി ബ്രേക്ക് എടുത്തിരിക്കുകയാണ് ധോണി. കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയില്‍ നിന്നും അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു.

ഇതിനിടെ പല തവണ ധോണി ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. പക്ഷെ അദ്ദേഹം ഇവയോടൊന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ധോണിയുടെ വിരമിക്കലിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

ധോണിയുടെ സമയമെത്തി

ധോണിയുടെ സമയമെത്തി

ധോണിയുടെ സമയമെത്തിയെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തോടുള്ള എല്ലാ ആദരവോടും കൂടി തന്നെയാണ് ഇങ്ങനെ പറയുന്നത്. ധോണി ഇനിയും തുടരുന്നത് ശരിയാണെന്നു തോന്നുന്നില്ല.
ഇന്ത്യ മുന്നോട്ട് ചിന്തിക്കുകയാണ് ഇനി ചെയ്യേണ്ടത്. ടീമില്‍ ്‌നിന്നും മറ്റുള്ളവരാല്‍ പുറത്താക്കപ്പെടുന്നതിനു വഴിയൊരുക്കാതെ ധോണി തന്നെ സ്വയം കളി നിര്‍ത്തുന്നതാണ് ഏറ്റവും ഉചിതമെന്നും ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

നിഷേധിച്ച് പ്രസാദ്

നിഷേധിച്ച് പ്രസാദ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ദിവസം ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. ധോണിയെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരു ട്വീറ്റാണ് ഇതിനു വഴിവച്ചത്. വിരമിക്കലിനെക്കുറിച്ച് പ്രഖ്യാപിക്കാന്‍ ധോണി വാര്‍ത്താ സമ്മേളനം വിളിച്ചേക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കുകയായിരുന്നു. ധോണിയുടെ ഭാര്യ സാക്ഷിയും റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു.

കോലിയുടെ പിന്തുണ

കോലിയുടെ പിന്തുണ

ധോണിക്ക് ഇപ്പോളും മികച്ച പിന്തുണ തന്നെയാണ് നായകന്‍ കോലി നല്‍കുന്നത്. എപ്പോള്‍ കളി നിര്‍ത്തണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ മറ്റാര്‍ക്കും അഭിപ്രായം പറയുന്നതും ശരിയല്ല. അങ്ങനെയാണ് തനിക്കു തോന്നുന്നതെന്നാണ് കോലി പറഞ്ഞത്. തുടര്‍ന്നും ഇന്ത്യക്കായി കളിക്കാന്‍ കഴിയുമെന്ന് ധോണി ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം തുടരണമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ വിലപ്പെട്ടതാണെന്നും കോലി വ്യക്തമാക്കിയിരുന്നു.

Source: India Today

Story first published: Friday, September 20, 2019, 10:22 [IST]
Other articles published on Sep 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+