Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി 39ാം പിറന്നാള്‍ ആഘോഷിച്ചത് എങ്ങനെ എന്നറിയുമോ? വീഡിയോ വൈറല്‍

റാഞ്ചി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിക്കു ജൂലൈ ഏഴിന് 39 വയസ്സ് പൂര്‍ത്തിയാക്കിയിരുന്നു. ക്യാപ്റ്റന്‍ കൂളിന് സമൂഹമാധ്യമങ്ങളിലൂടെ ആശംസകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. ടീമംഗങ്ങള്‍, മുന്‍ താരങ്ങള്‍, ആരാധകര്‍ തുടങ്ങി നിരവധി പേരാണ് ധോണിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ധോണി സമൂഹമാധ്യമങ്ങളില്‍ സജീവല്ലാത്തതിനാല്‍ തന്നെ പിറന്നാള്‍ എങ്ങനെയാണ് അദ്ദേഹം ആഘോഷിച്ചതെന്ന് ആരും അറിഞ്ഞിരുന്നില്ല.

1

ധോണിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ദേശീയ ടീമിലെ സഹതാരങ്ങളും സഹോദരന്‍മാരുമായ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും റാഞ്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളോ ക്ലിപ്പുകളോ ഇവര്‍ പുറത്തു വിട്ടിരുന്നില്ല. പിറന്നാള്‍ ദിവസം ധോണിക്കു നേരിട്ട് ആശംസയറിയിക്കാന്‍ ആരാധകര്‍ അദ്ദേഹത്തിന്റെ റാഞ്ചിയിലെ വീടിനു മുന്നില്‍ കാത്തുനിന്നിരുന്നു.

അപ്പോഴാണ് ധോണി ബൈക്കില്‍ അവര്‍ക്കു മുന്നിലെത്തിയത്. ആരാധകര്‍ ആര്‍പ്പുവിളിച്ചപ്പോള്‍ കൈകള്‍ ഉയര്‍ത്തിക്കാണിച്ച അദ്ദേഹം എതിര്‍ ദിശയിലേക്ക് ബൈക്ക് ഓടിച്ച് പോവുകായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ധോണി ക്കൈ് സവാരി നടത്തുന്ന വീഡിയോ കാണാം

കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം റാഞ്ചിയിലെ ഫാംഹൗസില്‍ കുടുംബത്തോടൊപ്പമാണ് ധോണിയുള്ളത്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി അദ്ദേഹം ഇവിടെയുണ്ട്. ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് ധോണി. കഴിഞ്ഞ വര്‍ഷം ജുലൈയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം അവസാനമായി കളിച്ചത്. അതിനു ശേഷം ഒരു മല്‍സരം പോലും ധോണി കളിച്ചിട്ടില്ല.

ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച് മല്‍സരരംഗത്തേക്കു മടങ്ങിവരാനുള്ള തയ്യാറെടുപ്പിലായിരുന്നു ധോണി. ഇതിനിടെയാണ് മഹാമാരിയെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റിവയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. ഐപിഎല്‍ ഈ വര്‍ഷം ഇനി നടക്കുകയാണെങ്കില്‍ സിഎസ്‌കെയെ നയിച്ചുകൊണ്ട് ധോണി ക്രിക്കറ്റിലേക്കു മടങ്ങിയെത്തും.

Story first published: Thursday, July 9, 2020, 10:48 [IST]
Other articles published on Jul 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+