Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഒരേ,ഒരാള്‍.. അവന്‍ കൂടി വന്നാല്‍ ഇന്ത്യ ഇപ്പോഴത്തേക്കാള്‍ കിടു ടീം, നിര്‍ദേശവുമായി അസ്ഹര്‍

azhar

ലണ്ടന്‍: ലോകകപ്പില്‍ ഇതിനകം സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തു കഴിഞ്ഞ ടീം ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരേയും മികച്ച ജയമാണ് ലക്ഷ്യമിടുന്നത്. കളിച്ച എട്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ തോറ്റിട്ടുള്ളൂവെങ്കിലും ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്കുയര്‍ന്നിരുന്നില്ല. മുന്‍ നിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്.

ഇനി സെമി ഫൈനല്‍ വരാനിരിക്കെ ഇന്ത്യന്‍ മധ്യനിരയെ ശക്തിപ്പെടുത്താന്‍ ഒരു നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. മൂന്നു ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

രവീന്ദ്ര ജഡേജയെ കളിപ്പിക്കണം

രവീന്ദ്ര ജഡേജയെ കളിപ്പിക്കണം

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ് അസ്ഹറിന്റെ നിര്‍ദേശം. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള മല്‍സരങ്ങളിലൊന്നും അദ്ദേഹത്തിനു ഇന്ത്യ അവസരം നല്‍കിയിരുന്നില്ല.
ജഡേജയെ ഇന്ത്യ തീര്‍ച്ചയായും പരീക്ഷിക്കണം. ടീമിന് വളരെയധികം ഗുണം ചെയ്യുന്ന താരമാണ് അദ്ദേഹം. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ജഡേജയെ കളിപ്പിക്കാമായിരുന്നു. കാരണം ദുര്‍ബലമായ ബാറ്റിങ് നിരയായിരുന്നു ഈ കളിയില്‍ ഇന്ത്യയുടേത്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ബൗളിങില്‍ ജഡേജയ്ക്കു ഏറെ തിളങ്ങാന്‍ കഴിയും. മികച്ച ഫീല്‍ഡറും ബാറ്റ്‌സ്മാനും കൂടിയാണ് അദ്ദേഹമെന്നും അസ്ഹര്‍ വിശദമാക്കി.

മധ്യനിരയുടെ പ്രകടനം

മധ്യനിരയുടെ പ്രകടനം

ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ലെന്ന് അസ്ഹര്‍ ചൂണ്ടിക്കാട്ടി. ചിലപ്പോള്‍ മൂന്നു വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായെന്നിരിക്കും. അതുകൊണ്ടു തന്നെ അത് കാരണമുണ്ടാവുന്ന ബാറ്റിങ് തകര്‍ച്ച മറികടക്കാന്‍ തയ്യാറെടുത്തേ തീരൂ. റിഷഭ് പന്തിന്റെ വരവ് ടീമിന് കുറച്ചു കൂടി സ്ഥിരത നല്‍കിയിട്ടുണ്ട്. എങ്കിലും കേദാര്‍ ജാദവില്‍ നിന്നും ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. അതിനൊത്തുയരാന്‍ താരത്തിനായിട്ടില്ല. സെമി ഫൈനലില്‍ ആരൊയെക്കെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഒന്നു കൂടി ചിന്തിക്കേണ്ടതുണ്ടെന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമിച്ചു കളിക്കണം

ആക്രമിച്ചു കളിക്കണം

വേഗം കുറഞ്ഞ ഇന്നിങ്‌സിന്റെ പേരില്‍ എംഎസ് ധോണിയെ മാത്രം വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് അസ്ഹര്‍ ചൂണ്ടിക്കാട്ടി. മധ്യനിര കൂടുതല്‍ ആക്രമിച്ചു കളിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു.
വിക്കറ്റ് നഷ്ടപ്പെട്ടാലും മറ്റുള്ളവര്‍ റണ്‍സ് നേടേണ്ടതുണ്ട്. എല്ലാ സമയത്തും ഷോട്ടുകള്‍ കളിക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നും അസ്ഹര്‍ പറഞ്ഞു. ഇന്ത്യയുടെ ബൗളിങ് നിരയെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ ബൗളിങ് ഗംഭീരമാണ്. വിക്കറ്റിന് അനുസരിച്ച് തന്നെയാണ് ബൗളര്‍മാര്‍ പന്തെറിയുന്നതെന്നും അസ്ഹര്‍ വ്യക്തമാക്കി.

Story first published: Saturday, July 6, 2019, 12:19 [IST]
Other articles published on Jul 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+