Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്റെ രക്ഷകന്‍ മിസ്ബാഹ് തന്നെ... മുഖ്യ കോച്ചും മുഖ്യ സെലക്ടറും മുന്‍ നായകന്‍

misbah

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പ്രതാപകാലത്തേക്കു തിരിച്ചു കൊണ്ടുവരാനുള്ള ദൗത്യം മുന്‍ നായകന്‍ മിസ്ബാഹുല്‍ ഹഖിന്. ടീമിന്റെ മുഖ്യ കോച്ചും മുഖ്യ സെലക്ടറായും മിസ്ബാഹിനെ നിയമിച്ചതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇംഗ്ലണ്ടില്‍ സമാപിച്ച ലോകകപ്പില്‍ പാക് ടീം സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മുഖ്യ കോച്ച് മിക്കി ആര്‍തറുള്‍പ്പെടെ എല്ലാവരുമായുള്ള കരാര്‍ പിസിബി അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

മൂന്നു വര്‍ഷത്തേക്കാണ് മിസ്ബാഹിനെ കോച്ചും മുഖ്യ സെലക്ടറുമായി പിസിബി നിയമിച്ചിരിക്കുന്നത്. മുന്‍ കോച്ചും ക്യാപ്റ്റനുമായിരുന്ന പേസര്‍ വഖാര്‍ യൂനുസിനെ ബൗളിങ് പരിശീലകനായും നിയോഗിച്ചു കഴിഞ്ഞു. ഇന്‍തിക്വാബ് ആലം, ബാസിദ് ഖാന്‍, ആസാദ് അലി ഖാന്‍, വസീം ഖാന്‍, സക്കീര്‍ ഖാന്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ പാനലാണ് പുതിയ കോച്ചിനൈ തിരഞ്ഞെടുത്തത്.

പാക് ടീമിന്റെ മുഖ്യ പരിശീലകനായി തന്നെ നിയോഗിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നു മിസ്ബാഹ് പ്രതികരിച്ചു. പല മുന്‍ ഇതിഹാസങ്ങളും പരിശീലിപ്പിച്ചിട്ടുള്ള ടീമാണ് പാകിസ്താന്‍. അവരുടെ കൂട്ടത്തിലേക്കു തന്നെയും പരിഗണിച്ചത് വലിയ കാര്യമായാണ് കാണുന്നത്. വളരെ വലിയ ഉത്തരവാദിത്വം തന്നെയാണ് പുതിയ പദവി. കാരണം ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്നവരാണ് പാകിസ്താനെന്നും മിസ്ബാഹ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 4, 2019, 16:17 [IST]
Other articles published on Sep 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+