വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താന് വഴി കാട്ടാന്‍ മിസ്ബാഹ് വരുമോ? മുന്‍ നായകനെ കോച്ചാക്കാന്‍ പിസിബി

ആര്‍തറെ ലോകകപ്പിനു ശേഷം ഒഴിവാക്കിയിരുന്നു

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിനെ നിയമിച്ചേക്കും. കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മുന്‍ കോച്ച് മിക്കി ആര്‍തറുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്നു പിസിബി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിസ്ബാഹിനെ പുതിയ കോച്ചിന്റെ സ്ഥാനത്തേക്കു പിസിബി പരിഗണിക്കുന്നത്.

misbah

ബുധനാഴ്ചയാണ് ആര്‍തറുമായുള്ള കരാര്‍ റദ്ദാക്കിയതായി പിസിബി അറിയിച്ചത്. കൂടാതെ ബൗളിങ് കോച്ച് അസ്ഹര്‍ മഹമ്മൂദ്, ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍, ട്രെയിനര്‍ ഗ്രാന്റ് ല്യുഡെന്‍ എന്നിവരുമായുള്ള കരാറും പുതുക്കിയിരുന്നില്ല. 45 കാരനായ മിസ്ബാഹ് പാകിസ്താനു വേണ്ടി 75 ടെസ്റ്റുകളും 162 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ അടുത്ത പരമ്പരയ്ക്കു മുമ്പ് പുതിയ കോച്ചിനെ നിയമിക്കാനാണ് പിസിബിയുടെ നീക്കം.

മിന്നല്‍ മാലിക്ക്... എന്തൊരടി, ചില്ലുകള്‍ തകര്‍ത്ത് സിക്‌സറുകള്‍, വീഡിയോ മിന്നല്‍ മാലിക്ക്... എന്തൊരടി, ചില്ലുകള്‍ തകര്‍ത്ത് സിക്‌സറുകള്‍, വീഡിയോ

2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് വരെയായിരിക്കും പുതിയ കോച്ചിന്റെ കാലാവധി. എന്നാല്‍ കോച്ചിന്റെ പ്രകടനം ഓരോ വര്‍ഷവും വിലയിരുത്താന്‍ പിസിബി തീരുമാനിച്ചിട്ടുണ്ട്. പാക് ടീമിന്റെ പുതിയ ബൗളിങ് കോച്ച് സ്ഥാനത്തേക്കു മുന്‍ പേസര്‍ മുഹമ്മദ് അക്രമിനെ പരിഗണിക്കുന്നതായും സൂചനകളുണ്ട്.

Story first published: Saturday, August 10, 2019, 10:44 [IST]
Other articles published on Aug 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X