വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനായി കളിക്കണമെന്നാഗ്രഹിക്കുന്ന മുംബൈ ഇന്ത്യന്‍സ് താരം- വെളിപ്പെടുത്തി മൈക്കല്‍ വോന്‍

രോഹിത് ശര്‍മയെ മതിയെന്നു മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍

ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ പലപ്പോഴും വാനോളം പുകഴ്ത്തിയിട്ടുള്ള വ്യക്തിയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. മുംബൈ ടീമിന് ഐസിസിയുടെ ടി20 ലോകകപ്പില്‍ ജേതാക്കളാവാന്‍ കഴിയുമെന്നും ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ചതാണ് മുംബൈയെന്നുമൊക്കെ അദ്ദേഹം നേരത്തേ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ട് ടീമില്‍ താന്‍ കളിക്കണമെന്നാഗ്രഹിക്കുന്ന മുംബൈ താരം ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വോന്‍.

1

മികച്ച താരനിരയാല്‍ സമ്പന്നമാണ് മുംബൈ ടീം. രോഹിത് ശര്‍മ, ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്ക്, വെസ്റ്റ് ഇന്‍ഡീസിന്റെ കരെണ്‍ പൊള്ളാര്‍ഡ്, ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ മുംബൈ താരങ്ങളാണ്. കൂടാതെ ഇന്ത്യയുടെ മിന്നും താരങ്ങളായ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരും മുംബൈയ്ക്കു വേണ്ടിയാണ് കളിക്കുന്നത്.

'ഇന്ത്യയുടെ സൂപ്പര്‍ 50, ആരും കൊതിക്കും', നിലവിലെ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മൂന്ന് ടി20 ടീമിതാ'ഇന്ത്യയുടെ സൂപ്പര്‍ 50, ആരും കൊതിക്കും', നിലവിലെ താരങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മൂന്ന് ടി20 ടീമിതാ

ഇന്ത്യ ഒരേ സമയത്തു രണ്ടല്ല, മൂന്ന് ടീമിനെ വരെ ഇറക്കും! പുകഴ്ത്തി മുന്‍ പാക് ഓപ്പണര്‍ഇന്ത്യ ഒരേ സമയത്തു രണ്ടല്ല, മൂന്ന് ടീമിനെ വരെ ഇറക്കും! പുകഴ്ത്തി മുന്‍ പാക് ഓപ്പണര്‍

ഒരു ക്രിക്കറ്റ് വെബ്‌സൈറ്റിന്റെ ചോദ്യത്തിനു മറുപടിയായിട്ടാണ് ഇംഗ്ലീഷ് ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്ന താരത്തെക്കുറിച്ച് വോന്‍ തുറന്നു പറഞ്ഞത്. അതു മുംബൈ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയാണ്. ഇംഗ്ലണ്ടിനായി മൂന്നു ഫോര്‍മാറ്റുകളിലും രോഹിത് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും വോന്‍ വ്യക്തമാക്കി. ഐപിഎല്ലില്‍ ഏതു ക്യാപ്റ്റനു കീഴില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനും രോഹിത്തെന്നായിരുന്നു വോനിന്റെ ഉത്തരം. എംഎസ് ധോണി, വിരാട് കോലി എന്നിവരെയെല്ലാം മാറ്റിനിര്‍ത്തിയാണ് രോഹിത്തിന്റെ പേര് അദ്ദേഹം പറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ടീം മുംബൈയാണ്, അതില്‍ ഒരു സംശയവുമില്ല. രോഹിത് വിസ്മയിപ്പിക്കുന്ന ക്യാപ്റ്റനുമാണ്. വളരെ ശാന്ത പ്രകൃതനും സമചിത്തതോടെ തീരുമാനമെടുക്കുന്ന നായകനുമാണ് രോഹിത്. തന്ത്രങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ബുദ്ധിമാനാണ്. രോഹിത്തിനൊപ്പം കളിക്കണമെന്ന് താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നതായി വോന്‍ വ്യക്തമാക്കി.

2

ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും താരങ്ങളിലൊരാളുമാണ് രോഹിത്. അഞ്ചു ട്രോഫികളാണ് അദ്ദേഹം ടീമിനു സമ്മാനിച്ചത്. കൂടാതെ താരമെന്ന നിലയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം ഒരു തവണ ഹിറ്റ്മാന്‍ കിരീടനേട്ടത്തില്‍ പങ്കാളിയാവുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നാണ് രോഹിത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുംബൈയ്‌ക്കൊപ്പം മാത്രമല്ല ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴും അദ്ദേഹം തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചിട്ടുണ്ട്.

Story first published: Saturday, May 29, 2021, 17:27 [IST]
Other articles published on May 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X