Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒത്തുകളി അന്വേഷണം: സങ്കക്കാരയെ ചോദ്യം ചെയ്തത് എട്ടു മണിക്കൂര്‍! ശ്രീലങ്കയില്‍ പ്രതിഷേധം ശക്തം

കൊളംബോ: 2011ലെ ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നു ആരോപണത്തെക്കുറിച്ച് ശ്രീലങ്കയില്‍ അന്വേഷണം പുരോഗമിക്കുന്നു. ലോകകപ്പില്‍ ലങ്കയുടെ നായകനായിരുന്ന മുന്‍ ഇതിഹാസതാരം കുമാര്‍ സങ്കക്കാരയെ കഴിഞ്ഞ ദിവസം എട്ടു മണിക്കൂറോളം അന്വേഷണം ചോദ്യം ചെയ്തു. കായിക മന്ത്രാലയത്തിന്റെ പോലീസ് യൂനിറ്റില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇതേ തുടര്‍ന്നു ശ്രീലങ്കയില്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കായിക മന്ത്രാലയത്തിനു പുറത്തായിരുന്ന പ്രതിഷേധക്കാര്‍ അണിനിരന്നത്.

1

കുമാര്‍ സങ്കക്കാരയെയും മറ്റു ക്രിക്കറ്റര്‍മാരെയും അടിസ്ഥാനരഹിതമായ ഒത്തുകളി ആരോപരണത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുന്നതിനെതിരേയാണ് തങ്ങളുടെ പ്രതിഷേധമെന്നു സമാഗി ജന ബാലവെഗായ പാര്‍ട്ടിയുടെ യൂത്ത് വിങ് പ്രതികരിച്ചു. കുമാര്‍ സങ്കക്കാരയെയും നമ്മുടെ 2011ലെ ക്രിക്കറ്റ് ഹീറോസിനെയും നിരന്തരം പീഡിപ്പിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സജിത് പ്രേമദാസ ട്വിറ്ററില്‍ കുറിച്ചു.

മുന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെയാണ് ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന് ജൂണ്‍ 18നു ആരോപണമുന്നയിച്ചത്. 2011ലെ ലോകകപ്പ് നടക്കുമ്പോള്‍ ലങ്കയിലെ കായികമന്ത്രി കൂടിയായിരുന്നു അദ്ദേഹം. അലുത്ഗമഗെയുടെ ആരോപണത്തിനു പിന്നാലെ പ്രതികരിച്ച് സങ്കക്കാരയും 2011ലെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന മുന്‍ നായകന്‍ മഹേല ജയവര്‍ധനെയും രംഗത്തു വന്നിരുന്നു. ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ തെൡവുകള്‍ പുറത്തുവിടണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ലങ്ക ആരോപണങ്ങളെക്കുറിച്ചു അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിലെ സ്പെഷ്യല്‍ പോലീസ് അന്വേഷണസംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്.

2

2011ല്‍ ലങ്കന്‍ ടീമിന്റെ മുഖ്യ സെക്ടറായിരുന്ന മുന്‍ നായകന്‍ കൂടിയായ അരവിന്ദ ഡിസില്‍വയെ രണ്ടു ദിവസം മുമ്പ് പോലീസ് ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൊളംബോയില്‍ നടന്ന ചോദ്യം ചെയ്യലില്‍ ഇന്ത്യ ലോകകപ്പ് ഫൈനലില്‍ ശരിയായ രീതിയില്‍ തന്നെയാണ് ജയിച്ചതെന്നാണ് ഡിസില്‍വ വ്യക്തമാക്കിയത്. ലോകകപ്പ് ഫൈനലിനെതിരായ ഒത്തുകളിയാരോപണം ഇന്ത്യയുടെ ഇതിഹാസ ബാറ്റ്സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലുള്ളവരോടു ചെയ്യുന്ന അനീതിയാണെന്നും അന്വേഷണത്തിലൂടെ സംശയത്തിന്റെ പുകമറ നീക്കണമെന്നും ഡിസില്‍വ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്കു വില്‍ക്കുകയായിരുന്നുവെന്നായിരുന്നു അലുത്ഗമഗെയുടെ ആരോപണം. ലങ്കയായിരുന്നു അന്നു ചാംപ്യന്മാരാവേണ്ടിയിരുന്നത്. എന്നാല്‍ നമ്മള്‍ കിരീടം ഇന്ത്യക്കു വിറ്റു. ഇപ്പോള്‍ അതേക്കുറിച്ച് തനിക്കു പറയാന്‍ കഴിയുമെന്നാണ് തോന്നുന്നത്. താരങ്ങളെയൊന്നും ഇതുമായി ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ഒരു വിഭാഗത്തിന് ഒത്തുകളിയില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story first published: Friday, July 3, 2020, 10:28 [IST]
Other articles published on Jul 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+