കൊല്‍ക്കത്ത: ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നീക്കങ്ങള്‍ ശരിയായില്ലെന്ന വിമര്‍ശനവുമായി മുന്‍ നായകനും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ടീമിനു വേണ്ടത്ര ആഴമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടീമിലെ മുന്‍ നിര ബാറ്റ്സ്മാന്മാര്ക്കു പരിക്കേറ്റാല്‍ പകരം കളിപ്പിക്കാന്‍ ബാക്കപ്പ് താരങ്ങളില്ലെന്നും ഗംഭീര്‍ പറഞ്ഞു.
ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞതാണ് കെകെആറിനെ സംബന്ധിച്ചു ലേലത്തിലെ പോസിറ്റീവായ കാര്യം. ന്യൂ ബോള്‍ കൊണ്ടു വിക്കറ്റെടുക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. മികച്ച സ്വിങും പേസുമുള്ള കമ്മിന്‍സിന് ഡെത്ത് ഓവറുകളില്‍ തിളങ്ങാനാവുമോയെന്ന കാര്യം സംശയമാണ്. 2014ല്‍ അദ്ദേഹം കെകെആര്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ അന്നത്തേക്കാള്‍ കമ്മിന്‍സ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഗംഭീര്‍ വിശദമാക്കി.
ഐപിഎല്‍: ഡല്‍ഹി കപ്പും കൊണ്ടേ പോവൂ, ഉറപ്പ്... എല്ലാ വീക്ക്നെസും തീര്‍ത്തു, സൂപ്പര്‍ ടീം
സീസണിലെ എല്ലാ മല്‍സരങ്ങളിലും കമ്മിന്‍സിന് കളിക്കാന്‍ കഴിയട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. മൂന്നോ നാലോ മല്‍സരങ്ങളിലെങ്കിലും ടീമിനെ ഒറ്റയ്ക്കു ജയിപ്പിക്കാനും അദ്ദേഹത്തിനാവണം. കാരണം അത്രയും വലിയ തുകയാണ് ഓസീസ് പേസര്‍ക്കായി ടീം ചെലവിട്ടത്.
എന്നാല്‍ കെകെആറെന്ന ടീമിനെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ താന്‍ അസംതൃപ്തനാണ്. ആന്ദ്രെ റസ്സല്‍, ഇയോന്‍ മോര്ഗന്, സുനില്‍ നരെയ്ന് എന്നിവര്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ ബാക്കപ്പായി മികച്ച കളിക്കാരില്ല. മോര്ഗന് പരിക്കു കാരണം പിന്മാറിയാല് മികച്ചൊരു മധ്യനിര വിദേശ ബാറ്റ്സ്മാന് ഇല്ലെന്നതും കെകെആറിന്റെ വീക്ക്നെസാണ്. ലേലത്തില്‍ ഓസ്ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷിനെയോ, മാര്‍ക്കസ് സ്റ്റോയ്ണിസിനെയോ കൊല്‍ക്കത്ത വാങ്ങേണ്ടിയിരുന്നുവെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.