Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ധോണിക്കായുള്ള കാത്തിരിപ്പ് തീരുന്നു... റാഞ്ചിയില്‍ കാണാം മുന്‍ നായകനെ!!

MS Dhoni Set To Attend India Vs South Africa Ranchi Test? | Oneindia Malayalam

റാഞ്ചി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഇനി ഇന്ത്യക്കായി കളിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ലോകകപ്പിനു ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയെ കണ്ടിട്ടില്ല. എന്നാല്‍ വീണ്ടും ടീമിനൊപ്പം ധോണിയെ കാണാനുള്ള അവസരമാണ് ആരാധകര്‍ക്കു റാഞ്ചിയില്‍ ലഭിക്കാന്‍ പോവുന്നത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കൂടിയാണ് ധോണിയുടെ നാടായ റാഞ്ചിയില്‍ അരങ്ങേറുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര സ്വന്തമാക്കിയ കോലിയും സംഘവും ഇനി തൂത്തുവാരലാണ് ലക്ഷ്യമിടുന്നത്.

ധോണി റാഞ്ചിയിലെത്തും

ധോണി റാഞ്ചിയിലെത്തും

മൂന്നാം ടെസ്റ്റിനായി ധോണി റാഞ്ചിയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഴ്ചക്കാരനായാണ് അദ്ദേഹം ടീമംഗങ്ങളുടെ പ്രകടനം കാണാന്‍ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലെത്തുന്നത്.
ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനാണ് മല്‍സരം ആസ്വദിക്കാന്‍ ധോണിയെ ക്ഷണിച്ചിരിക്കുന്നത്. ഇതിനു അദ്ദേഹം സമ്മതം മൂളിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ധോണിയുടെ സാന്നിധ്യം

ധോണിയുടെ സാന്നിധ്യം

ഇതിഹാസ നായകനായ ധോണിയുടെ സാന്നിധ്യം സ്റ്റേഡിയത്തിലേക്കു കൂടുതല്‍ കാണികളെ കൊണ്ടുവരുമെന്നാണ് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ കണക്കുകൂട്ടല്‍.
ശനിയാഴ്ച ധോണി തീര്‍ച്ചയായും റാഞ്ചിയിലെത്തും. മല്‍സരം കാണാന്‍ അദ്ദേഹം സ്റ്റേഡിയത്തിലുണ്ടാവുകയും ചെയ്യും. തനിക്കു ലഭിച്ച വിവരമനുസരിച്ച് ടെസ്റ്റിന്റെ ആദ്യദിവസമാണ് ധോണി ഇവിടെയത്തുകയെന്നും അദ്ദേഹത്തിന്റെ ബാല്യകാല കോച്ച് കേശവ് ബാനര്‍ജി അറിയിച്ചു.

ഉറപ്പിക്കാതെ അസോസിയേഷന്‍

ഉറപ്പിക്കാതെ അസോസിയേഷന്‍

ടെസ്റ്റിന്റെ ഒന്നാം ദിനമായിരിക്കും ധോണിയെത്തുകയെന്നു മുന്‍ കോച്ച് കേശവ് ബാനര്‍ജി ഉറപ്പിച്ച് പറയുമ്പോള്‍ ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് ഇക്കാര്യത്തില്‍ ഉറപ്പില്ല.
കളിയുടെ ഏതു ദിവസമാണ് ധോണി സ്‌റ്റേഡിയത്തിലെത്തുകയെന്നറിയില്ല. കാരണം ധോണിയെ പ്രവചിക്കുക ബുദ്ധിമുട്ടാണ്. റാഞ്ചിയിലുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം സ്റ്റേഡിയത്തിലെത്തുമെന്നുറപ്പുണ്ടെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ വക്താവ് പറഞ്ഞു.

Story first published: Friday, October 18, 2019, 12:30 [IST]
Other articles published on Oct 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+