Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഇനി ഒരിക്കലും ഇന്ത്യക്കായി കളിക്കില്ല!! വിരമിക്കല്‍ അടുത്ത വര്‍ഷം? വെളിപ്പെടുത്തി ടീമംഗങ്ങള്‍

മുംബൈ: ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വച്ചതോടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ചൂടേറുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തി ധോണി ദേശീയ ടീമിലേക്കു മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ ഐപിഎല്‍ അനിശ്ചതത്വത്തിലായതോടെ ധോണിയുടെ മടങ്ങിവരവും ചോദ്യചിഹ്നമായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം അവസാനമായി കളിച്ചത്. ഇതിനു ശേഷം ക്രിക്കറ്റില്‍ നിന്നും ധോണി അനിശ്ചിതമായി ബ്രേക്കെടുക്കുകയായിരുന്നു. അതിനിടെ ഇനിയൊരിക്കലും ഇന്ത്യക്കു വേണ്ടി ധോണി കളിക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചില ടീമംഗങ്ങള്‍.

വിരമിക്കല്‍ അടുത്ത വര്‍ഷം

അടുത്ത വര്‍ഷം നടക്കാനിരിക്കുന് ഐപിഎല്ലിനു ശേഷം ഒരുപക്ഷെ ധോണി ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ടീമംഗം പ്രമുഖ മാധ്യമത്തോടു പറഞ്ഞത്.
ഇനിയും ഇന്ത്യക്കായി കളിക്കാനുള്ള ഒരു പ്രചോദനവും ഇപ്പോള്‍ ധോണിക്കില്ല. തനിക്കു പകരക്കാരായി ടീമില്‍ സ്ഥാനമുറപ്പിക്കാമെന്ന വിശ്വസിക്കുന്ന കളിക്കാരുടെ അവസരങ്ങള്‍ തടയാനും ധോണി ആഗ്രഹിക്കുന്നില്ലെന്നു മറ്റൊരു ടീമംഗം വ്യക്തമാക്കി.

ഒന്നും തെളിയിക്കാനില്ല

ധോണിക്കു ഇനിയൊന്നും തെളിക്കാനില്ല. പിന്നെയെന്തിനാണ് ദേശീയ ടീമിലെത്താന്‍ ഐപിഎല്ലില്‍ അദ്ദേഹം കളിക്കണമെന്ന ചോദ്യങ്ങളുയരുന്നതെന്നു മറ്റൊരു ടീമംഗം ചോദിക്കുന്നു. നേരത്തേ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് ഇക്കാര്യം പറഞ്ഞത്.
ഐസിസിയുടെ മൂന്നു ട്രോഫികളും സ്വന്തമാക്കിയ ലോക ക്രിക്കറ്റിലെ തന്നെ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ്
ധോണിക്കു കീഴില്‍ ഇന്ത്യ കൈക്കലാക്കിയത്.

വിടവാങ്ങല്‍ മല്‍സരം

ധോണി ഒരുപക്ഷെ ഇന്ത്യക്കൊപ്പം വിടവാങ്ങല്‍ മല്‍സരത്തില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടേക്കും. എന്നാല്‍ നിലവിലെ ഇന്ത്യന്‍ കോമ്പിനേഷന്‍ തകര്‍ത്ത് ടീമില്‍ കയറിപ്പറ്റാന്‍ അദ്ദേഹത്തിനു ആഗ്രഹമില്ല. റിഷഭ് പന്ത് വിക്കറ്റ് കീപ്പറെനന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച പ്രകടനം നടത്തുമെന്ന് ധോണി വിശ്വസിക്കുന്നതായും അദ്ദേഹവുമായി വളരെ അടുപ്പമുള്ള ഒരാള്‍ വെളിപ്പെടുത്തി.
ധോണിയുടെ പകരക്കാരനായി എത്തിയ പന്തിനെ പിന്തള്ളി കെഎല്‍ രാഹുല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം പിടിച്ചെടുത്തു കഴിഞ്ഞു. കഴിഞ്ഞ മൂന്നു പരമ്പരകളിലും രാഹുലായിരുന്നു ടീമിനായി വിക്കറ്റ് കാത്തത്.

Story first published: Friday, May 1, 2020, 14:50 [IST]
Other articles published on May 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+