For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചരിത്ര ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യക്കൊപ്പം ധോണിയും!! കൈയില്‍ ബാറ്റല്ല, പകരം മൈക്ക്...

നവംബര്‍ 22ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മല്‍സരം

MS Dhoni Could Be Guest Commentator For India's Maiden Day-Night Test | Oneindia Malayalam

കൊല്‍ക്കത്ത: ചരിത്രത്തിലാദ്യമായി ഡേ-നൈറ്റ് ടെസ്റ്റില്‍ അരങ്ങേറുന്ന ടീം ഇന്ത്യക്കു ആവേശം പകരാന്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 22ന് അയല്‍ക്കാരായ ബംഗ്ലാദേശുമായാണ് ഇന്ത്യ തങ്ങളുടെ കന്നി ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നത്. കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സാണ് മല്‍സരത്തിനു വേദിയാവുക.

ഇംഗ്ലണ്ടില്‍ സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുകയാണ് ധോണി. തുടരെ മൂന്നു പരമ്പരകളില്‍ നിന്നാണ് അദ്ദേഹം പിന്‍മാറിയത്. ഇനിയൊരിക്കല്‍ക്കൂടി ഇന്ത്യന്‍ കുപ്പായത്തില്‍ ധോണിയെ കാണാനാവുമോയെന്നതും സംശയത്തിലാണ്.

കമന്റേറ്ററുടെ റോളില്‍

കമന്റേറ്ററുടെ റോളില്‍

കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ കമന്റേറ്ററായി ധോണി വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഗസ്റ്റ് കമന്റേറ്ററായി ധോണിയെ കൊണ്ടുവരാന്‍ മല്‍സരം സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സ് നീക്കം തുടങ്ങിയതായും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ചാനലിന്റെ ഓഫര്‍ ധോണി സ്വീകരിച്ചാല്‍ഇതാദ്യമായി കമന്റേറ്ററുടെ കുപ്പായത്തില്‍ ധോണിയെയും ഈഡന്‍ ഗാര്‍ഡന്‍സില്‍ കാണാം. ധോണി കമന്റേറ്ററായി വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ താരത്തിന്റെ ആരാധകരും വലിയ ആവേശത്തിലാണ്.

മുന്‍ ക്യാപ്റ്റന്‍മാരെ കൊണ്ടുവരും

മുന്‍ ക്യാപ്റ്റന്‍മാരെ കൊണ്ടുവരും

ധോണിയെ മാത്രമല്ല ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍മാരെയും അതിഥികളായി കൊല്‍ക്കത്ത ടെസ്റ്റില്‍ കൊണ്ടു വരാനും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് അറിയിച്ചിട്ടുമുണ്ട്.
ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലാണ് മുന്‍ ക്യാപ്റ്റന്‍മാരെ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ തങ്ങള്‍ക്കു പ്രിയപ്പെട്ട മുഹൂര്‍ത്തങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിച്ചിട്ടുള്ളത്.

ആഘോഷമാക്കാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ്

ആഘോഷമാക്കാന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ്

ധോണിയെയും മുന്‍ ക്യാപ്റ്റന്‍മാരെയും കൊണ്ടു വരിക മാത്രമല്ല വേറെയും ആഘോഷ പരിപാടികളാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്ലാന്‍ ചെയ്യുന്നത്. ഇന്ത്യയുടെ ചരിത്ര ടെസ്റ്റ് അവിസ്മരണീയമാക്കാന്‍ തന്നെയാണ് ചാനല്‍ തീരുമാനിച്ചിരിക്കുന്നത്.
കൊല്‍ക്കത്ത ടെസ്റ്റിന്റെ മൂന്നാംദിനം ലഞ്ച് ബ്രേക്കിനിടെ 2001ല്‍ ഇത് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷവും ഇവിടെ നടക്കും. അന്നു ടീമിന്റെ ഭാഗമായിരുന്ന ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം തങ്ങളുടെ ഓര്‍മകള്‍ പങ്കു വയ്ക്കാന്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ ദ്രാവിഡും കുംബ്ലെയും ചടങ്ങില്‍ സംബന്ധിക്കുമോയെന്ന കാര്യത്തില്‍ മാത്രമാണ് സംശയം നിലനില്‍ക്കുന്നത്.

പരിശീലന സെഷന്‍ ലൈവ്

പരിശീലന സെഷന്‍ ലൈവ്

ഇവ കൂടാതെ കൊല്‍ക്കത്ത ടെസ്റ്റിന് മുന്നോടിയായി പിങ്ക് ബോള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ടീമിന്റെ ആദ്യത്തെ പരിശീലന സെഷനും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയ സംപ്രേക്ഷണമുണ്ടാവും.
ഇന്ത്യയുടെ പരിശീലനം കാണാന്‍ ബി, എല്‍ ബ്ലോക്കുകളില്‍ കാണികള്‍ക്കു പ്രവേശനം സൗജന്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പരിശീലന സെഷന് ശേഷം കാണികള്‍ക്കു ഇതിഹാസങ്ങളും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങളുമായും സംവദിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും.

Story first published: Wednesday, November 6, 2019, 11:37 [IST]
Other articles published on Nov 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+