ധോണിയുടെ മടങ്ങിവരവ്... ഒന്നും എളുപ്പമല്ല! തിരിച്ചടിയാവുന്നത് ഒരൊറ്റ കാര്യം- അഭിപ്രായം അസ്ഹറിന്റേത്

മുംബൈ: ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമാണ്. കൊറോണ വൈസിന്റെ വരവും ലോക്ക്ഡൗണും ഐപിഎല്‍ അനിശ്ചിതകാലത്തേക്കു മാറ്റിയതുമെല്ലാം ധോണിയുടെ മടങ്ങിവരവ് ആകെ അവതാളത്തിലാക്കുകയും ചെയ്തു.
കഴിഞ്ഞ ഒമ്പതു മാസത്തോളായി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു ധോണി. ഇത്രയും വലിയ ഗ്യാപ്പ് വന്നതാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടുതല്‍ ദുഷ്‌കരമാക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ധോണിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് സാധ്യതകളെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയെന്നത് ധോണിക്കു ഇനി എളുപ്പമല്ലെന്നു അസ്ഹര്‍ അഭിപ്രായപ്പെട്ടു. എന്താണ് ലക്ഷ്യമിടുന്നതെന്ന് തന്നേക്കാള്‍ വ്യക്തമായി പറയാന്‍ സാധിക്കുക ധോണിക്കു തന്നെയാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം കൂടിയായിരിക്കും.
ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോള്‍ ധോണിക്കു അത്ര ശുഭകരമല്ല കാര്യങ്ങള്‍. ഐപിഎല്‍ മുടങ്ങിപ്പോയതാണ് അദ്ദേഹത്തിനു ഏറ്റവും വലിയ ആഘാതമായി മാറിയത്. ഇനി ടൂര്‍ണമെന്റ് നടക്കുമോയെന്നറിയാന്‍ കുറച്ചു കാത്തിരിക്കേണ്ടി വരും. ഇനിയെന്ത് എന്നതിനെക്കുറിച്ച് ധോണി തന്നെയാണ് ആലോചിച്ചു തീരുമാനമെടുക്കേണ്ടതെന്നും അസ്ഹര്‍ വിശദമാക്കി.

തീര്‍ച്ചയായും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാരിക്കും ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ തീരുമാനം കൈക്കൊള്ളുക. കാരണം വലിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും ക്രിക്കറ്റ് കളിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല.
ധോണിയെന്നല്ല എത്ര വലിയ താരമായാലും മാച്ച് പ്രാക്ടീസിന് വലിയ പ്രാധാന്യമുണ്ട്. കുറച്ചു മല്‍സരങ്ങളെങ്കിലും വലിയ ഇടവേളയില്ലാതെ കളിച്ചിരിക്കണം. പരിശീലനം നടത്തുന്നതും മല്‍സരങ്ങള്‍ കളിക്കുന്നതും വ്യത്യസ്തമാണെന്നും 57 കാരനായ അസ്ഹര്‍ ചൂണണ്ടിക്കാട്ടി.

കോച്ച് രവി ശാസ്ത്രിയുടെ വാക്കുകളയായിരുന്നു ദേശീയ ടീമിലലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ധോണിക്കു വീണ്ടും പ്രതീക്ഷ നല്‍കിയത്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തിയാല്‍ ധോണിയെ പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹം മുമ്പ് പറഞ്ഞത്. എന്നാല്‍ സാഹചര്യം ആകെ മാറിയതോടെ ഇനി ഐപിഎല്‍ നടക്കുമോയെന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല.
ലോകകപ്പിനു ശേഷം ധോണി വലിയ ബ്രേക്കെടുത്തതോടെ റിഷഭ് പന്തിന് ഇന്ത്യ തുടരെ അവസരങ്ങള്‍ നല്‍കിയിരരുന്നു. എന്നാല്‍ അവ മുതലാക്കുന്നതില്‍ താരം പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് പന്തിനു പകരം കെഎല്‍ രാഹുലിനെയാണ് അവസാനത്തെ മൂന്നു പരമ്പരകളില്‍ ഇന്ത്യ പരീക്ഷിച്ചത്. രാഹുല്‍ തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. നിലവില്‍ നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ പന്തിനേക്കാള്‍ ഇന്ത്യ പരിഗണന നല്‍കുന്നത് രാഹുലിനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications