For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം, ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായി

കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കി. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ രണ്ടു ബ്ലോക്കുകളുണ്ട്. ഇവയ്ക്കു ചികില്‍സ നല്‍കുമെന്നും ഡോക്ടര്‍ അഫ്താഖ് ഖാന്‍ അറിയിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു ദാദയെ കൊല്‍ക്കത്തയിലെ വുഡ്‌ലാന്റ്ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Saurav Ganguly suffers mild cardiac arrest at gym; hospitalised
1

ഇന്നു രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് ഗാംഗുലിക്കു നെഞ്ചുവേദനയനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ഗാംഗുലിക്കു ഹൃദയാഘാതമുണ്ടായ വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് വന്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയടക്കം നിരവധി പേരാണ് എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത മടങ്ങിയെത്താനാവാട്ടെയെന്നു സമൂഹമാധ്യമങ്ങളിലൂടെ ആശംസിച്ചത്. ബിസിസിഐ, ഐസിസി, മുന്‍ താരങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങി വിവിധ മേഖലിയുള്ളവര്‍ ദാദയുടെ മടങ്ങിവരവ് വേഗമുണ്ടാവട്ടെയെന്നു ആശംസിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം സമാനമായ ഒരു വാര്‍ത്ത ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കിയിരുന്നു. ആദ്യമായി ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിനായിരുന്നു 2020ല്‍ ഹൃദയാഘാതമുണ്ടായത്. തുടര്‍ന്നു ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായ ശേഷം അദ്ദേഹം ആശുപത്രി വിടുകയായിരുന്നു.ഗാംഗുലിയെ പരിശോധിക്കുന്ന ഡോക്ടര്‍മാരുടെ ഔദ്യോഗിക പ്രതികരണം ഇനിയും പുറത്തുവന്നിട്ടില്ല.

കൊവിഡ് മഹാമാരിയെ തുടര്‍ന്നു രാജ്യത്തു താറുമാറായ ക്രിക്കറ്റിനെ പൂര്‍വ്വ സ്ഥിതിയിലേക്കു കൊണ്ടു വരാനുള്ള പരിശ്രമത്തിലായിരുന്നു ദാദ. കഴിഞ്ഞ വര്‍ഷം ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയിലേക്കു മാറ്റുന്നതിനടക്കം പല സുപ്രധാന നീക്കങ്ങളിലും ഗാംഗുലി പങ്കാളിയായിരുന്നു. അവസാനമായി ഡിസംബര്‍ 24ന് നടന്ന ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. 2022 മുതല്‍ ഐപിഎല്ലിലേക്കു പുതിയ രണ്ടു ഫ്രാഞ്ചൈസികളെ കൂടി കൊണ്ടുവരുന്നതില്‍ ഗാംഗുലി മുന്‍കൈയെടുക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സന്ദര്‍ശിച്ച ഗാംഗുലി സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) പ്രസിഡന്റ് അവിഷേക് ഡാല്‍മിയയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Story first published: Saturday, January 2, 2021, 17:44 [IST]
Other articles published on Jan 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+