ഇന്ത്യന്‍ കോച്ചാവേണ്ടിയിരുന്നത് രാഹുല്‍ ദ്രാവിഡ്! അദ്ദേഹം ക്ഷണം തള്ളി, കാരണം പുറത്ത്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണുകളിലൊന്നായി ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന താരമാണ് മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. കളിച്ചിരുന്ന കാലത്ത് ഇന്ത്യയുടെ ബാറ്റിങ് നെടുംതൂണുകളിലൊന്നായിരുന്നു ആരാധകര്‍ ഇന്ത്യന്‍ വന്‍മതിലെന്നു വിശേഷിപ്പിച്ച അദ്ദേഹം. വിരമിച്ച ശേഷവും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിന്നണിയില്‍ മിസ്റ്റര്‍ കൂളായ ദ്രാവിഡിനെ കാണാം.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പരിശീലിപ്പിക്കുകയും ലോക ചാംപ്യന്‍മാരാക്കുകയും ചെയ്ത അദ്ദേഹം ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. നേരത്തേ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ പരിശീകസ്ഥാനത്തേക്കു ഏറ്റവുമധികം പരിഗണിക്കപ്പെട്ടിരുന്നയാളാണ് ദ്രാവിഡെന്നും എന്നാല്‍ അദ്ദേഹം ഓഫര്‍ തള്ളുകയായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുയാണ് മുന്‍ ക്രിക്കറ്റ് ഭരണകാര്യ സമിതി (സിഒഎ) ചെയര്‍മാന്‍ വിനോദ് റായ്.

2017ല്‍ ഇന്ത്യയുടെ സീനിയര്‍ ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തേക്കു തങ്ങള്‍ ഏറ്റവുമധികം പരിഗണിച്ചത് ദ്രാവിഡിനെയായിരുന്നുവെന്ന് റായ് വ്യക്തമാക്കി. എന്നാല്‍ അദ്ദേഹം ഈ ക്ഷണം നിരസിക്കുകയായിരുന്നു. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവിടുന്നതിനു വേണ്ടിയായിരുന്നു അന്ന് അദ്ദേഹം പിന്‍മാറിയതെന്നു റായ് പറയുന്നു.
ഇതോടെയാണ് ഇന്ത്യന്‍ ടീം ഡയരക്ടറായി രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന രവി ശാസ്ത്രിയെ മുഖ്യ കോച്ചാക്കിയത്. മുന്‍ നായകനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെയ്ക്കു പകരമായിരുന്നു 2017ല്‍ ശാസ്ത്രിയുടെ നിയമനം.

കുംബ്ലെയ്ക്കു പകരക്കാരന്റെ സ്ഥാനത്തേക്കു ദ്രാവിഡിനോടായിരുന്നു തങ്ങള്‍ താല്‍പ്പര്യം. അദ്ദേഹത്തോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- നോക്കൂ, എനിക്കു വളര്‍ന്നുവരുന്ന രണ്ടു ആണ്‍മക്കളാണ് വീട്ടിലുള്ളത്. കോച്ചായാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യാത്ര ചെയ്യേണ്ടിവരും. ഇതോടെ മക്കളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാതെയാവും. ഇപ്പോള്‍ താന്‍ വീട്ടില്‍ നില്‍ക്കേണ്ട സമയമാണെന്നാണ് തോന്നുന്നത്. കുടുംബത്തിന് ഞാന്‍ കൂടുതല്‍ സമയം നല്‍കുകയും വേണം.
ദ്രാവിഡിന്റെ ഈ അഭ്യര്‍ഥന വളരെ മാന്യമായി തോന്നിയതായി റായ് വ്യക്തമാക്കി. അതിനാലാണ് അദ്ദേഹത്തെ തങ്ങള്‍ പരിലീകസ്ഥാനത്തേക്കുള്ളവരുടെ കൂട്ടത്തില്‍ നിന്നൊഴിവാക്കിയതെന്നും റായ് പറയുന്നു.

മുഖ്യ കോച്ചാവാനുള്ള ക്ഷണം നിരസിച്ചെങ്കിലും ദ്രാവിഡിനെയും മുന്‍ പേസ് ഇതിഹാസം സഹീര്‍ ഖാനെയും ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാക്കളായി തിരഞ്ഞെടുത്തിരുന്നു. പക്ഷെ ബിസിസിഐ രണ്ടു പേര്‍ക്കും കരാര്‍ നല്‍കിയില്ല. ഐപിഎല്ലില്‍ നിന്നും വിരമിച്ച സഹീര്‍ 2017ല്‍ കമന്ററി ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ദ്രാവിഡ് അണ്ടര്‍ 19 ടീമിന്റെ കോച്ചായി തുടരുകയായിരുന്നു.
വീരേന്ദര്‍ സെവാഗ്, ടോം മൂഡി എന്നിവരെ മറികടന്നാണ് ശാസ്ത്രി മുഖ്യ കോച്ച് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കോച്ചാവാന്‍ തുടക്കത്തില്‍ ശാസ്ത്രിക്കു അത്ര താല്‍പ്പര്യമില്ലായിരുന്നു. കുംബ്ലെ രാജിവച്ച ശേഷം ബിസിസിഐ കോച്ച് സ്ഥാനത്തേക്കു വീണ്ടും അപേക്ഷകള്‍ ക്ഷണിച്ചതോടെയാണ് ശാസ്ത്രിയും രംഗത്തുവന്നത്. കഴിഞ്ഞ വര്‍ഷം ടീമുമായുള്ള അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇത് 2021ലെ ടി20 ലോകകപ്പ് വരെ നീട്ടി നല്‍കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ പരിശീലകസ്ഥാനം ദ്രാവിഡ് ഒഴിഞ്ഞിരുന്നു. തുടര്‍ന്നാണ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയരക്ടറായി അദ്ദേഹം ചുമതലയേറ്റത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications