Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മല്‍സരഫലം ധോണിയെ ബാധിക്കാറില്ലെന്നു തോന്നും! തന്നെക്കൊണ്ട് ഇതു കഴിയില്ല- പുകഴ്ത്തി ദ്രാവിഡ്

ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരുടെ ലിസ്റ്റെടുത്താല്‍ അതില്‍ ആദ്യ മൂന്നില്‍ തന്നെ ഇന്ത്യയുടെ ഇതിഹാസ താരം എംഎസ് ധോണിയുടെ പേരുണ്ടാവും. ധോണിയേക്കാള്‍ മികച്ച ഫിനിഷര്‍ ക്രിക്കറ്റില്‍ ഇതുവരെയുണ്ടായിട്ടില്ലെന്നാണ് പല മുന്‍ താരങ്ങളുടെയും അഭിപ്രായം. ദേശീയ ടീമിനൊപ്പവും ഐപിഎല്ലിലുമെല്ലാം തന്റെ ഈ ഫിനിഷിങ് പാടവം അദ്ദേഹം പല തവണ തെളിയിച്ചിട്ടുണ്ട്.

തോറ്റിടത്തു നിന്ന് അസാധാരണ ഇന്നിങ്‌സുകളിലൂടെ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ അപാരമായ കഴി തന്നെയാണ് ധോണിക്കുള്ളത്. ക്രീസിലെത്തിയാല്‍ സാഹചര്യം മനസ്സിലാക്കി അവസാനെ വരെ പിടിച്ചുനിന്ന് കളിക്കാനാണ് അദ്ദേഹം എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. ധോണിയുടെ ഈ ഫിനിഷിങ് മികവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. ഇതുപോലെ കളിക്കാന്‍ തനിക്കു കഴിയില്ലെന്നും ഇന്ത്യയുടെ വന്‍മതില്‍ പറയുന്നു.

മല്‍സരഫലം വിഷയമല്ലെന്നു തോന്നും

സഞ്ജയ് മഞ്ജരേക്കറുമായി ലൈവില്‍ വന്നപ്പോഴായിരുന്നു ധോണിയുട ഫിനിഷിങ് പാടവത്തെ ദ്രാവിഡ് പുകഴ്ത്തിയത്. വളരെ പ്രധാനപ്പെട്ട എന്തോ ഒരു കാര്യമാണ് ധോണി എല്ലായ്‌പ്പോഴും ചെയ്യുന്നതെന്ന് നിങ്ങളുടെ മനസ്സിലുണ്ടാവും. എന്നാല്‍ മല്‍സരഫലം തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന തരത്തിലാണ് ധോണി കളിക്കാറുള്ളത്. ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്കു എത്തിപ്പെടുക ഒരിക്കലും എളുപ്പമല്ല. ചിലപ്പോള്‍ സ്വാഭവികമായി തന്നെ ഇത് ഒരാളിലുണ്ടാവും, ഇല്ലെങ്കില്‍ അത് വളര്‍ത്തിയെടുക്കേണ്ടിവരുമെന്നും ദ്രാവിഡ് പറയുന്നു.

താന്‍ ധോണിയെപ്പോലെയല്ല

ധോണിയെപ്പോലെയൊരു മാനസികാവസ്ഥയില്‍ കളിക്കാന്‍ തനിക്കു സാധിക്കില്ല. മല്‍സരഫലം എന്താവുമെന്നത് തന്നെ വളരെ അഗാധമായി തന്നെ ബാധിക്കാറുണ്ട്. ധോണിക്കു സ്വാഭാവികമായി തന്നെ ലഭിച്ചതാണോ, അതോ സ്വയം വളര്‍ത്തിയെടുത്തതാണോ ഈ കഴിവെന്നറിയില്ല.
ഇതേക്കുറിച്ച് ധോണിയോട് ചോദിക്കുന്നത് നന്നായിരിക്കും. മികച്ച ഫിനിഷര്‍മാര്‍ ഇങ്ങനെയായിരിക്കും കളിയെ സമീപിക്കുക. അത്തമൊരു മാനസികാവസ്ഥയിലേക്ക് എത്തിച്ചേരാന്‍ അവര്‍ക്കു കഴിയുമെന്നും ദ്രാവിഡ് വിശദമാക്കി.

ധോണിയുടെ കരിയര്‍

ധോണിയുടെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമാണ്. കഴിഞ്ഞ 11 മാസത്തിലേറെയായി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണിയെ അവസാനമായി ക്രിക്കറ്റ് പിച്ചില്‍ കണ്ടത്.
ഐപിഎലിന്റെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ ക്രിക്കറ്റിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കുകയായികരുന്നു ധോണി. ഇതിനു വേണ്ടി അവസാന വട്ട തയ്യാറെടുപ്പുകള്‍ നടത്തവെയാണ് കൊവിഡ്-19നെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റി വച്ചത്.

Story first published: Wednesday, June 10, 2020, 10:00 [IST]
Other articles published on Jun 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+