ഫിനിഷറെന്നാല്‍ അത് ധോണി മാത്രം! ഓള്‍ടൈം ബെസ്റ്റ്... കാരണവുമുണ്ട്- മൈക്കല്‍ ഹസ്സി
സിഡ്‌നി: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍ ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ ഹസ്സി. ഐപിഎല്ലില്‍ നേരത്തേ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. സിഎസ്‌കെയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഹസ്സി കാഴ്ചവച്ചിട്ടുള്ളത്. ഒരു കാലത്ത് സിഎസ്‌കെ ടീമിന്റെ അവിഭാജ്യ ഘടകം കൂടിയായിരുന്നു അദ്ദേഹം.
ധോണിക്കൊപ്പം നിരവധി മല്‍സരങ്ങളില്‍ കളിക്കാനായതിന്റെ അനുഭവസമ്പത്തിലാണ് അദ്ദേഹത്തെ ഫിനിങിലെ ഇതിഹാസമെന്നു താന്‍ വിശേഷിപ്പിക്കുന്നതെന്നു ഹസ്സി വ്യക്തമാക്കി. അവിശ്വസനീയമായ കരുത്തും ആത്മവിശ്വാസവുമാണ് ധോണിയുടെ ഏറ്റവും വലിയ കരുത്തെന്നും ഹസ്സി ചൂണ്ടിക്കാട്ടി.

ധോണിയേക്കാള്‍ കേമനില്ല
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍ ധോണിയാണെന്നും ക്രിക്കറ്റ് ലോകത്ത് അതിനേക്കാള്‍ മികച്ചൊരു ഫിനിഷര്‍ അതിനു മുമ്പോ, ശേഷമോ ഉണ്ടായിട്ടില്ലെന്നും ഹസ്സി വിലയിരുത്തി. സഞ്ജയ് മഞ്ജരേക്കറോടൊപ്പം ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ വീഡിയോ ചാറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളിക്കളത്തില്‍ വളരെ കൂളായിരിക്കുന്ന ധോണി എതിര്‍ ടീം ക്യാപ്റ്റന്റെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. അസാധാരണമായ കരുത്താണ് അദ്ദേഹത്തിനുള്ളത്. ബൗണ്ടറിയോ, സിക്‌സറോ നേടണമെന്ന് ആഗ്രഹിച്ചാല്‍ ധോണി അതു സാധിച്ചിരിക്കും. അത്രയും ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. സത്യം പറഞ്ഞാല്‍ തനിക്കു ധോണിയുടെയത്ര സ്വന്തം കഴിവില്‍ വിശ്വാസമില്ലെന്നും ഹസ്സി കൂട്ടിച്ചേര്‍ത്തു.

ധോണിയില്‍ നിന്നു പഠിച്ചു
റണ്‍ ചേസില്‍ ഒരോവറില്‍ 12-13 റണ്‍സെന്ന നിലയിലേക്ക് സ്വന്തം ടീമിന്റെ വിജയലക്ഷ്യം ഉയരാതിരിക്കാന്‍ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ധോണിയില്‍ നിന്നാണ് ഇതു താന്‍ പഠിച്ചത്. ധോണി എല്ലായ്‌പ്പോഴും കൂളായിരിക്കും. ഇത് നീട്ടിക്കൊണ്ടു പോവാനും ശ്രമിക്കും. കാരണം എതിര്‍ ടീമിന്റെ ബൗളര്‍ക്കു മേലും സമ്മര്‍ദ്ദമുണ്ടായിരിക്കും.
മഹാന്‍മാരായ താരങ്ങള്‍ ഒരിക്കലും ജയത്തിലോ പരാജയത്തിലോ അധികനേരം കുടുങ്ങിക്കിടക്കില്ല. തോല്‍ക്കുകയാണെങ്കില്‍ വളരെ വേഗത്തില്‍ അവര്‍ അതില്‍ നിന്നു പുറത്തു കടക്കും. ജയമോ, തോല്‍വിയോ അവരുടെ ചിന്തയില്‍ മാറ്റം വരുത്തില്ല. എല്ലായ്‌പ്പോഴും അവര്‍ സ്ഥിരത പുലര്‍ത്തുന്നവരായിരിക്കും. ധോണിയും റിക്കി പോണ്ടിങുമെല്ലാം ഇത്തരത്തിലുള്ള താരങ്ങളാണെന്നും ഹസ്സി ചൂണ്ടിക്കാട്ടി.

ഒരുപാട് ഘടകങ്ങള്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിലെ ഇത്രയും സ്ഥിരതയുള്ള ടീമായി മാറിയതിനു പിന്നില്‍ ഒരു പാട് ഘടകങ്ങളുണ്ടെന്നു ഹസ്സി വ്യക്തമാക്കി. ടീമിനെ എങ്ങനെയാണ് മുന്നോട്ട് കൊണ്ടു പോവുന്നെതെന്നു തീരുമാനിക്കാന്‍ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങിനും ക്യാപ്റ്റന്‍# ധോണിക്കും സ്വാതന്ത്രം നല്‍കിയിട്ടുള്ള ഫ്രാഞ്ചൈസി ഉടമകള്‍, കോച്ചും ക്യാപ്റ്റനും തമ്മിലുള്ള മികച്ച കെമിസ്ട്രി, ധോണിയുടെ ലീഡര്‍ഷിപ്പ് എന്നിവയെല്ലാം സിഎസ്‌കെയുടെ നേട്ടങ്ങള്‍ക്കു പിന്നിലുണ്ടെന്ു ഹസ്സി പറയുന്നു.
ധോണി വിരമിക്കുകയാണെങ്കില്‍ മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കുകയെന്നതാണ് സിഎസ്‌കെയ്ക്കു മുന്നില്‍ ഇനിയുണ്ടാവാന്‍ പോവുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

ധോണിയെ നിലനിര്‍ത്തും
വിരമിച്ചാലും മറ്റേതെങ്കിലും റോളില്‍ ധോണിയെ സിഎസ്‌കെയില്‍ നിലനിര്‍ത്താനായിരിക്കും ഫ്രാഞ്ചൈസി ഉടമകള്‍ ലഭിക്കുക. ധോണി പടിയിറങ്ങിയാല്‍ സിഎസ്‌കെയ്ക്ക് ആദ്യം മുതല്‍ തുടങ്ങേണ്ടി വരും. പുതിയൊരു ടീം തന്നെയായിരിക്കും സിഎസ്‌കെയ്ക്ക് ഉണ്ടാവുക. എങ്കിലും ഇപ്പോഴത്തെ തത്വശാസ്ത്രം വച്ച് സമാനമായ തരത്തിലുള്ള ഒരു സംഘത്തെയാവും അടുത്ത 10 വര്‍ഷത്തേക്കു തിരഞ്ഞെടുക്കുക. അത് വലിയ വെല്ലുവിളിയുയര്‍ത്തുന്ന കാര്യം കൂടിയായിരിക്കുമെന്നും ഹസ്സി വിശദാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications