Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഉറക്കം കെടുത്തിയ ബാറ്റ്‌സ്മാന്‍മാര്‍, കോലിയും ധോണിയുമില്ല! ആരാക്കെയെന്ന് മുന്‍ ഓസീസ് സ്പിന്നര്‍

hogg

സിഡ്‌നി: ഐപിഎല്ലില്‍ തന്നെ ഏറ്റവുമധികം കുഴക്കുകയും ഉറക്കം കെടുത്തുകയും ചെയ്തിട്ടുള്ള ചില ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടായിരുന്നതായി ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഏതൊക്കെ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യാനാണ് താന്‍ ഏറ്റവുധികം പാടു പെട്ടിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നു ഹോഗ് വ്യക്തമാക്കിയത്.

'കുഴപ്പക്കാരായ' ആറു ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റാണ് ഹോഗ് പുറത്തുവിട്ടത്. ഇവരില്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയെയും ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയെയും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് കൗതുകകരം.

മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

ഹോഗ് തിരഞ്ഞെടുത്ത ഐപിഎല്ലിലെ ഏറ്റവും കടുപ്പമേറിയ ആറു ബാറ്റ്‌സ്മാന്‍മാരില്‍ മൂന്നു പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്, ഡല്‍ഹി ക്യാ്പ്പിറ്റല്‍സ് വിക്കറ്റ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവരാണ് ഹോഗിനെ കുഴക്കിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.
ശേഷിച്ച മൂന്നു പേരില്‍ രണ്ടു പേര്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും ഒരാള്‍ ഓസ്‌ട്രേലിയയുടെ താരവുമാണ്.

തല്ലപ്പത്ത് പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ് ഹോഗ് തിരഞ്ഞെടുത്ത ആറു പേരുടെ ലിസ്റ്റില്‍ തലപ്പത്തു നില്‍ക്കുന്നത്. ദിനേഷ് കാര്‍ത്തിക്, രോഹിത് ശര്‍മ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
പുതുതായി കിങ്‌സ് ഇലവന്‍ പഞ്ചാബിലെത്തിയ തന്റെ നാട്ടുകാരന്‍ കൂടിയായ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ഹോഗിന്റെ ലിറ്റിലെ നാലാമന്‍. തൊട്ടു താഴെ റിഷഭ് പന്താണ്. ലോക ക്രിക്കറ്റിലെ, പ്രത്യേകിച്ചും ടി20യിലെ ഏറ്റവും അപകടകാരിയായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ ഹോഗിന്റെ പട്ടികയില്‍ അവസാന സ്ഥാനത്തുണ്ട്.

കോലിയും ധോണിയും എവിടെ?

ട്വിറ്ററിലൂടെ ഹോഗ് ആറു അപടകാരികളായ ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റ് ഹോഗ് പുറത്തുവിട്ടപ്പോള്‍ അക്കൂട്ടത്തില്‍ കോലിയും ധോണിയും ഉള്‍പ്പെട്ടിട്ടില്ലെന്നത് പലരെയും ചൊടിപ്പിച്ചിരുന്നു. എന്തു കൊണ്ടാണ് രണ്ടു പേരെയും പരിഗണിക്കാതിരുന്നതെന്ന് ചിലര്‍ ട്വീറ്റിലൂടെ ചോദിക്കുകയും ചെയ്തു. അതിനു മറുപടി നല്‍കാനും ഹോഗ് മടിച്ചില്ല. തന്റെ മനസ്സ് വച്ച് കളിച്ചവരെ മാത്രമേ പരിഗണിച്ചിട്ടുള്ളൂവെന്നായിരുന്നു ഹോഗ് ഇതിനു വിശദീകരണം നല്‍കിയത്. ഈ താരങ്ങള്‍ക്കെതിരേ ഫീല്‍ഡിങ് ക്രമീകരണം കടുപ്പമായിരുന്നു. മാത്രമല്ല അസ്വസ്ഥയോടെയാണ് ഇവര്‍ക്കെതിരേ താന്‍ ബൗള്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Saturday, April 11, 2020, 15:52 [IST]
Other articles published on Apr 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+