ഐപിഎല്‍ കിരീടം ആര്‍ക്ക്? വിജയികളെയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനെയും പ്രവചിച്ച് ഹോഗ്

ഐപിഎല്ലിന്റെ പുതിയ സീസണ്‍ സപ്തംബറില്‍ ആരഭിക്കാനിരിക്കെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ടൂര്‍ണമെന്റിലെ മികച്ച താരം ആരാവുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ യുഎഇയിലാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ അരങ്ങേറുന്നത്.
മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു. ടൂര്‍ണമെന്റ് ഈ വര്‍ഷം നടക്കുമോയെന്ന കാര്യം പോലും നേരത്തേ സംശയത്തിലായിരുന്നു. എന്നാല്‍ ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവ മാറ്റി വയ്ക്കുകയും യുഎഇ വേദിയാവാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വരികയും ചെയ്തതോടെ ഐപിഎല്ലിനു വഴി തെളിയുകയായിരുന്നു.

മുംബൈ കിരീടം നിലനിര്‍ത്തും
കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും കിരീടം നിലനിര്‍ത്തുമെന്നാണ് ബ്രോഡിന്റെ പ്രവചനം. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് കിരീടസാധ്യതയുള്ള മറ്റൊരു ടീമെന്നും അദ്ദേഹം പറയുന്നു.
മുംബൈ വീണ്ടും ചാംപ്യന്‍മാരാവുമെന്നാണ് തോന്നുന്നത്. പുതിയ സീസണില്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച രണ്ടു ടീമുകളിലൊന്നായി താന്‍ തിരഞ്ഞെടുക്കുന്നത് മുംബൈയെയാണ്. അവരുടെ ടോപ്പ് ഫോര്‍ ബാറ്റിങ് ലൈനപ്പ് കരുത്തുറ്റതാണ്. മികച്ച ഓള്‍റൗണ്ടര്‍മാരുള്ള അവരുടെ ബൗളിങ് നിരയും മൂര്‍ച്ചയേറിയതാണ്. ന്യൂബോളും ഡെത്ത് ഓവറും ഒരുപോലെ എറിയാന്‍ മിടുക്കരായ ലസിത് മലിങ്കയും ജസ്പ്രീത് ബുംറയും മുംബൈ ടീമിലുണ്ടെന്നും ഹോഗ് ചൂണ്ടിക്കാട്ടി.

ഹാര്‍ദിക് ടൂര്‍ണമെന്റിന്റെ താരമാവും
മുംബൈയുടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും ഐപിഎല്ലിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടുകയെന്നും ഹോഗ് പ്രവചിക്കുന്നു. പരിക്കു കാരണം വിശ്രമത്തിലായിരുന്ന ഹാര്‍ദിക് നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ്.
മാത്രമല്ല അച്ഛനാവാന്‍ പോവുന്നതിന്റെ ത്രില്ലില്‍ കൂടിയാണ് താരം. ഇതു മാനസികമായി ഹാര്‍ദിക്കിന് അധികം ഊര്‍ജ്ജം കൂടി നല്‍കും. ഐപിഎല്ലിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി താരം മാറുമെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.

ആര്‍സിബിക്കും സാധ്യത
മുംബൈ കഴിഞ്ഞാല്‍ കിരീടസാധ്യതയുള്ള മറ്റൊരു ടീം വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാംെണന്നു ഹോഗ് അഭിപ്രായപ്പെട്ടു. ഒടുവില്‍ ഐപിഎല്‍ കിരീടത്തിനു വേണ്ടിയുള്ള ആര്‍സിബിയുടെ കാത്തിരിപ്പ് അവസാനിക്കാന്‍ പോവുകയാണ്. കടലാസില്‍ എല്ലായ്‌പ്പോഴും കരുത്തുറ്റ ടീമായിരുന്നു ആര്‍സിബി. എന്നാല്‍ കളിക്കളത്തില്‍ ഈ മിടുക്ക് പുറത്തെടുക്കാന്‍ അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
പുതിയ സീസണില്‍ മുന്‍ നിരയില്‍ ആരോണ്‍ ഫിഞ്ചിനെ കൂടി ഉള്‍പ്പെടുത്തിയതോടെ ആര്‍സിബിക്കു പവര്‍പ്ലേ ഓവറുകളില്‍ ആധിപത്യം നേടാന്‍ കഴിയും. അതിവേഗം റണ്‍സെടുത്ത് മധ്യനിരയില്‍ എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി എന്നിവര്‍ക്കു മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാനും ഫിഞ്ച് സഹായിക്കുമെന്നും ഹോഗ് വിലയിരുത്തി.

ആര്‍സിബിയുടെ ബൗളിങ് നിര
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഇത്തവണ ആര്‍സിബി കൂടുതല്‍ മികച്ചതായി മാറിയിട്ടുണ്ടെന്നെന്നു ഹോഗ് അഭിപ്രായപ്പെട്ടു.
ഡെയ്ല്‍ സ്‌റ്റെയ്ന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ എന്നിവരുള്‍പ്പെടുന്ന ആര്‍സിബിയുടെ ബൗളിങ് ആക്രമണനിര മികച്ചതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ടീമുമായിമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സന്തുലിതമായ ടീമായി ആര്‍സിബി മാറിയിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട തന്ത്രങ്ങളുമായിട്ടായിരിക്കും പുതിയ സീസണില്‍ അവര്‍ കളിക്കുകയെന്നാണ് കരുതുന്നതെന്നും ഹോഗ് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications