Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Kohli vs Smith: നിലവിലെ ബെസ്റ്റ് കോലിയല്ല, സ്മിത്താണ്... തിരഞ്ഞെടുത്ത് ലീ, കാരണം ചൂണ്ടിക്കാട്ടി

lee

സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്നത് തര്‍ക്കവിഷയമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഓസ്‌ട്രേലയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് എന്നിവര്‍ തമ്മിലാണ് ഒന്നാംസ്ഥാനത്തിനു വേണ്ടി പ്രധാനമായും പിടിവലി. ഒരു വിഭാഗം കോലിയാണ് എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന താരമെന്നു ചൂണ്ടിക്കാണിമ്പോള്‍ മറ്റൊരു വിഭാഗം സ്മിത്താണ് കൂടുതല്‍ മികവുറ്റ ബാറ്റ്‌സ്മാനെന്നാണ് അഭിപ്രായപ്പെടുന്നത്.

കോലി- സ്മിത്ത് തര്‍ക്കം മുറുകവെ തന്നെ സംബന്ധിച്ച് ബെസ്റ്റ് ആരെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ. കോലിക്കു പകരം സ്മിത്തിനെയാണ് അദ്ദേഹം കേമനായി തിരഞ്ഞെടുത്തത്. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നു.

സ്മിത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

വിലക്ക് കഴിഞ്ഞ ശേഷം ക്രിക്കറ്റിലേക്കു നടത്തിയ ഗംഭീര തിരിച്ചുവരവാണ് കോലിക്കു പകരം സ്മിത്തിനെ മികച്ച ബാറ്റ്‌സ്മാനായി താന്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ലീ വ്യക്തമാക്കി.
2018ല്‍ കേപ്ടൗണില്‍ നടന്ന ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ടെസ്റ്റിലാണ് ഓസീസ് താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് അന്നത്തെ ക്യാപ്റ്റന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് തുടങ്ങിയവരെ ഓസീസ് വിലക്കുകയും ചെയ്തു. സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കായിരുന്നു നേരിടേണ്ടിവന്നത്.

സ്മിത്തിന്റെ പ്രകടനം

സിംബാബ്‌വെയുടെ മുന്‍ താരം പോമി എംബാങ്വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് കോലിക്കു പകരം ഇപ്പോള്‍ സ്മിത്തിന് താന്‍ ഒന്നാംസ്ഥാനം നല്‍കുമെന്ന് ലീ പറഞ്ഞത്. കരിയറിലെ വലിയൊരു പ്രതിസന്ധിയെ മറികടന്നാണ് സ്മിത്ത് ക്രിക്കറ്റിലേക്കു മടങ്ങി വന്നിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ഒരുപാട് സംഭവങ്ങളിലൂടെ സ്മിത്തിനു കടന്നു പോവേണ്ടി വന്നിട്ടുണ്ട്്. പലപ്പോഴും സ്മിത്ത് അസ്വസ്ഥനായിരുന്നു, ചിലപ്പോഴെല്ലാം വളരെ റിലാക്‌സായും അദ്ദേഹം കാണപ്പെട്ടു. എന്നിട്ടും കഴിഞ്ഞ 12 മാസത്തിനിടെ സ്മിത്തിന്റെ കരിയര്‍ മുകളിലേക്കു തന്നെയായിരുന്നെന്നും ലീ കൂട്ടിച്ചേര്‍ത്തു.
ഒരുപക്ഷെ നാളെ കോലിയെ ആയിരിക്കും സ്മിത്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനായി താന്‍ തിരഞ്ഞെടുക്കുകയെന്നു ലീ പറഞ്ഞു. വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടേറിയ അത്രയും മികച്ച രണ്ടു താരങ്ങളാണ് ഇരുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രാഡ്മാനുമായി താരതമ്യം ചെയ്തു

ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് രാജാവ് ഡോണ്‍ ബ്രാഡ്മാനുമായാണ് സ്മിത്തിനെ ലീ താരതമ്യം ചെയ്തത്. ബ്രാഡ്മാനോളം പ്രതിഭയുള്ള ബാറ്റ്‌സ്മാനാണ് സ്മിത്ത്. ഇപ്പോഴത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ സ്മിത്ത് ബ്രാഡ്മാനെപ്പോലെയാവുമെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ലീ പറഞ്ഞു.
കോലി വളരെ മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണ്. മികച്ച ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. തന്റെ ടീമിനൊപ്പം ഐപിഎല്‍ കിരീടം നേടാന്‍ കോലി ഏറെ ആഗ്രഹിക്കുന്നതായാണ് തനിക്കു തോന്നുന്നതെന്നും ലീ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 27, 2020, 9:49 [IST]
Other articles published on May 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+