കോലിയുടെ ബാറ്റിങ് സൂപ്പര്‍ തന്നെ, പക്ഷെ ആ താരത്തിന്‍റേത് കണ്ടു നോക്കൂ... എന്ത് പറയുമെന്ന് മൂഡി

സിഡ്‌നി: പാകിസ്താന്റെ ബാറ്റിങ് സെന്‍സേഷനായ ബാബര്‍ ആസമിനെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയയുടെ മുന്‍ താരവും ഐപഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുന്‍ പരിശീലകനുമായ ടോം മൂഡി. ആസമിന്റെ ബാറ്റിങ് കാണുന്നതിനേക്കാള്‍ മനോഹരമായി മറ്റൊന്നുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നു മൂഡി വ്യക്തമാക്കി.
വലിയ പ്രതിഭാശാലിയായ ക്രിക്കറ്ററാണ് ആസമെന്നും അടുത്ത പത്ത് വര്‍ഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചു ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി താരം മാറുമെന്നും മൂഡി അഭിപ്രായപ്പെട്ടു. ജൂനിയര്‍ ക്രിക്കറ്റിലുടെ വരവറിയിച്ച ആസമിനെ അടുത്ത താരമെന്ന് പലരും ഇതിനോടകം വിശേഷിപ്പിച്ചു കഴിഞ്ഞു. ഇതു ശരി വച്ചു കൊണ്ടാണ് മൂഡിയും പ്രശംസ കൊണ്ട് മൂടിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാബര്‍ ആസമിന്റെ വളര്‍ച്ച ഏറെ ശ്രദ്ധേയമാണ്. വളരെ സ്‌പെഷ്യലാണ് താനെന്നു താരം തെളിയിച്ചു കഴിയുകയും ചെയ്തു. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ വിരാട് കോലിയുടെ പ്രകടനം എത്രത്തോളം മനോഹരമാണെന്നു നമ്മള്‍ പറയാറുണ്ട്. കോലിയുടെ ബാറ്റിങ് അത്രയും സുന്ദരമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ ഒന്ന് ബാബര്‍ ആസമിന്റെ ബാറ്റിങ് കണ്ടു നോക്കൂ. എന്റെ ദൈവമേ, അവനില്‍ എന്തോ ഒരു പ്രത്യേകതയുണ്ടെന്നും മൂഡി കൂട്ടിച്ചേര്‍ത്തു.

അടുത്ത അഞ്ചോ, പത്തോ വര്‍ഷത്തേക്കു ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തില്‍ ബാബര്‍ ആസവുമുണ്ടാവുമെന്ന് ഉറപ്പുണ്ടുമെന്നും മൂഡി പറഞ്ഞു.
നിലവില്‍ ആസമിന്റെ ബാറ്റിങ് പ്രകടനം പരിശോധിച്ചാല്‍ ആസമിനെ ടോപ്പ് ഫൈവില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ അടുത്ത അഞ്ചോ, പത്തോ വര്‍ഷം കഴിഞ്ഞാല്‍ ആസം തീര്‍ച്ചയായും ആദ്യ അഞ്ചിലുണ്ടാവും. പാകിസ്താനു വേണ്ടി 26 മല്‍സരങ്ങള്‍ കഴിച്ചു കഴിഞ്ഞെങ്കിലും ഇവയില്‍ പകുതിയിലും മുന്‍നിര ബാറ്റിങില്‍ താരത്തെ കളിപ്പിച്ചിരുന്നില്ലെന്നും മൂഡി ചൂണ്ടിക്കാട്ടി.

നിലവിലെ കണക്കുകള്‍ നോക്കിയാല്‍ ബാബര്‍ ആസം അത്ര കേമനാണോയെന്ന് പലര്‍ക്കും സംശയമുണ്ടാവും. കാരണം വിദേശത്തു 37 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. നാട്ടില്‍ 67ഉം ശരാശരി ആസമിനുണ്ട്. എന്നാല്‍ കരിയറിലെ കൂടുതല്‍ മല്‍സരങ്ങളും താരം കളിച്ചത് നാട്ടിലാണന്നത് നമ്മല്‍ പരിഗണിക്കണം. മാത്രമല്ല കരിയറിന്റെ തുടക്കകാലത്താണ് ഇവയില്‍ ഭൂരിഭാഗം മല്‍സരങ്ങളും ആസം കളിച്ചതെന്നും മൂഡി കൂട്ടിച്ചേര്‍ത്തു.
ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ആസം ഇപ്പോള്‍ അഞ്ചാംസ്ഥാനത്താണ്. സ്റ്റീവ് സ്മിത്ത്, വിരാട് കോലി, മാര്‍നസ് ലബ്യുഷെയ്ന്‍, കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications