Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ ഒന്നാം റാങ്ക് കോലിക്കാവാം, പക്ഷെ ബെസ്റ്റല്ല!! ഏറ്റവും കേമനെ തിരഞ്ഞെടുത്ത് മാര്‍ക്ക് വോ

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരം മാര്‍ക്ക് വോ. നിലവില്‍ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒന്നാംസ്ഥാനമലങ്കരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്.

എന്നാല്‍ ഇവര്‍ രണ്ടു പേരെയുമല്ല വോ ഏറ്റവും കേമാനായി ചൂണ്ടിക്കാട്ടിയത് എന്നതാണ് ശ്രദ്ധേയം. ദേശീയ ടീമിലെത്തി ചുരുക്കം മല്‍സരങ്ങളിലൂടെ തന്നെ ഉജ്ജ്വല പ്രകടനം നടത്തുന്ന മറ്റൊരു താരത്തെയാണ് വോ ബെസ്റ്റായി തിരഞ്ഞെടുത്തത്.

ലബ്യുഷെയ്‌നാണ് ബെസ്റ്റ്

ലബ്യുഷെയ്‌നാണ് ബെസ്റ്റ്

ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ മാര്‍നസ് ലബ്യുഷെയ്‌നാണ് ഇപ്പോള്‍ മല്‍സരംഗത്തുള്ള ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്നു വോ അഭിപ്രായപ്പെട്ടു.
ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ അവസാനമായി കളിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പര ഓസീസ് തൂത്തുവാരിയപ്പോള്‍ ലബ്യഷെയ്‌നായിരുന്നു വിജയശില്‍പ്പി. ആറ് ഇന്നിങ്‌സുകളില്‍ നിന്നും 90ന് മുകളില്‍ ശരാശരിയില്‍ താരം 549 റണ്‍സെടുത്തിരുന്നു.

അരങ്ങേറ്റം 2018ല്‍

അരങ്ങേറ്റം 2018ല്‍

2018ല്‍ പാകിസ്താനെതിരേയായിരുന്നു ലബ്യുഷെയ്‌ന്റെ ടെസ്റ്റ് അരങ്ങേറ്റം. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് താരം വേറെ ലെവലിലേക്കു മാറിയത്. തുടര്‍ച്ചയായി റണ്‍സ് വാരിക്കൂട്ടിയ ലബ്യുഷെയ്ന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറി.
2019ലെ ആഷസ് പരമ്പരയില്‍ സ്മിത്ത് പരിക്ക് കാരണം പിന്‍മാറിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ ലബ്യുഷെയ്ന്‍ ചരിത്രത്തിലെ തന്നെ ആദ്യത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി മാറുകയും ചെയ്തു. പിന്നീടങ്ങോട്ട് താരത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2019ല്‍ ടെസ്റ്റില്‍ റണ്‍വേട്ടയില്‍ ഒന്നാമനായത് ലബ്യുഷെയ്‌നായിരുന്നു. 11 മല്‍സരങ്ങളില്‍ നിന്നും 1104 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

നമ്പര്‍ വണ്‍ ലബ്യുഷെയ്ന്‍

നമ്പര്‍ വണ്‍ ലബ്യുഷെയ്ന്‍

നിലവില്‍ ടെസ്റ്റ് റാങ്കിങില്‍ കോലി ഒന്നാമനും സ്മിത്ത് രണ്ടാമനും ലബ്യുഷെയ്ന്‍ മൂന്നാമനുമായിരിക്കാം. പക്ഷെ യഥാര്‍ഥ നമ്പര്‍ വണ്‍ ലബ്യുഷെയ്‌നാണെന്നു വോ പറഞ്ഞു.
ടെസ്റ്റില്‍ മാത്രമല്ല ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റിലും താരം തന്റെ ഉജ്ജ്വല ഫോം തുടരുമെന്നാണ് കരുതുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടോപ്പ് ഫോറില്‍ ലബ്യുഷെയ്ന്‍ ബാറ്റ് ചെയ്യണമെന്നും വോ ആവശ്യപ്പെട്ടു.

ഇന്ത്യക്കെതിരേ ടീമില്‍

ഇന്ത്യക്കെതിരേ ടീമില്‍

ഈ മാസം ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഓസ്‌ട്രേലിയന്‍ ഏകദിന ടീമില്‍ ലബ്യുഷെയ്‌നും ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദിനത്തില്‍ താരത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഇന്ത്യക്കെതിരേയുള്ള പരമ്പര.
വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ നിന്നും കനത്ത വെല്ലുവിളി തന്നെ ലബ്യുഷെയ്‌ന് നേരിടേണ്ടി വരുമെന്നും എങ്കിലും ഇതു മറികടക്കാന്‍ താരത്തിനു കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വോ വിശദമാക്കി.

നാലാം നമ്പറില്‍ കളിക്കണം

നാലാം നമ്പറില്‍ കളിക്കണം

ഫിഞ്ചും വാര്‍ണറുമായിരിക്കും ഇന്ത്യക്കെതിരേയുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയക്കു വേണ്ടി ഓപ്പണ്‍മാരായി ഇറങ്ങുക. സ്മിത്ത് മൂന്നാമനും ലബ്യുഷെയ്ന്‍ നാലാമനുമാവണം. നാലം നമ്പറാണ് ലബ്യുഷെയ്‌ന് ഏറ്റവും യോജിച്ച ബാറ്റിങ് പൊസിഷന്‍. കാരണം സ്പിന്നിനെതിരേ നന്നായി കളിക്കുന്ന താരമാണ് അദ്ദേഹം. പന്ത് നന്നായി സ്വീപ്പ് ചെയ്യാനും അദ്ദേഹത്തിനു സാധിക്കുമെന്നും വോ വ്യക്തമാക്കി.

Story first published: Friday, January 10, 2020, 16:22 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+