Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിച്ചല്ല വില്ലന്‍, പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു പിഴച്ചതെവിടെ? ചൂണ്ടിക്കാട്ടി മൈക്കല്‍ ഹസ്സി

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ദയനീയ ബാറ്റിങ് പ്രകടനത്തിന് പിച്ചിനെ പഴിക്കാനാവില്ലെന്നു മുന്‍ ഓസീസ് താരം മൈക്കല്‍ ഹസ്സി ചൂണ്ടിക്കാട്ടി. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിന്റെ കനത്ത പരാജയം ഇന്ത്യക്കു നേരിട്ടിരുന്നു.

രണ്ടാമിന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യക്കു വിനയായത്. വെറും 36 റണ്‍സാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ പുറത്തായത്. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണിത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കുപോലും രണ്ടക്ക സ്‌കോര്‍ നേടാനും സാധിച്ചിരുന്നില്ല. അഞ്ചു വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡും നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു.

പിച്ച് അത്ര മോശമല്ല

പിച്ച് അത്ര മോശമല്ല

36 റണ്‍സിന് പുറത്താവാന്‍ മാത്രം മോശം വിക്കറ്റല്ല അഡ്‌ലെയ്ഡിലേതെന്നു ഹസ്സി വിലയിരുത്തി. ഇന്ത്യ 36 റണ്‍സിനു പുറത്തായെന്നു കരുതി പിച്ചിനെ കുറ്റം പറയരുത്. പിച്ചല്ല ഇന്ത്യന്‍ തകര്‍ച്ചയ്ക്കു കാരണം. ഈ പ്രകടനത്തില്‍ ഇന്ത്യക്കും ഏറെ നിരാശയുണ്ടാവും. പക്ഷെ ഈ ഓസ്‌ട്രേലിയന്‍ ബൗളിങ് ആക്രമണം നിങ്ങള്‍ക്കു ഒരു പഴുതും അനുവദിക്കില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സാധാരണമായി മുന്നോട്ട് കയറി ഷോട്ട് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല. പാതി മാത്രം ഫ്രണ്ട് ഫൂട്ടില്‍ കളിക്കാവാണ് അവര്‍ക്കു താല്‍പ്പര്യം. വിരാട് കോലി മാത്രമാണ് ഇക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നതെന്നും ഹസ്സി ചൂണ്ടിക്കാട്ടി.

വേഗം കൂടുന്ന പിച്ച്

വേഗം കൂടുന്ന പിച്ച്

ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ കളി ആരംഭിക്കുമ്പോള്‍ അത്ര വേഗമുണ്ടാവില്ല. എന്നാല്‍ മല്‍സരം പുരോഗമിക്കുന്തോറും വേഗം കൂടുന്നതാണ് ഇവിടുത്തെ പിച്ചുകളെന്നു ഹസ്സി അഭിപ്രായപ്പെട്ടു.
പിച്ചിലെ വരണ്ട് പോവുകയും കഠിനമാവുകയും ചെയ്യുനമ്പോള്‍ അത് കൂടുതല്‍ വേഗം കൈവരിക്കുന്നു. ഇത് ഫാസ്റ്റ് ബൗളര്‍മാര്‍ക്കു കൂടുതല്‍ സഹായകമാവും. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ പേസര്‍മാര്‍ ഇതു നന്നായി മുതലെടുത്തതായും ഹസ്സി വിശദമാക്കി. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ മികച്ച ഫുട്ട് വര്‍ക്ക് ആവശ്യമാണ്. ഇല്ലെങ്കില്‍ ഇവിടെ റണ്‍സെടുക്കുക ദുഷ്‌കരമായി തീരുമെന്നും ഹസ്സി കൂട്ടിച്ചേര്‍ത്തു.

പേസും ബൗണ്‍സും

പേസും ബൗണ്‍സും

പിങ്ക് ബോള്‍ ടെസ്റ്റില്‍ ആദ്യദിനത്തെ അപേക്ഷിച്ച് രണ്ടും മൂന്നും ദിവസങ്ങളില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴാനുള്ള പ്രധാന കാരണം അധിക പേസും ബൗണ്‍സും ലഭിച്ചതിനാലാണെന്നു ഹസ്സി ചൂണ്ടിക്കാട്ടി.
സ്വിങിനും സീം മൂവ്‌മെന്റിനുമെതിരേ സ്വയം ക്രമീകരിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ 244 റണ്‍സെന്ന മോശമല്ലാത്ത സ്‌കോര്‍ നേടിയിട്ടും രണ്ടാമിന്നിങ്‌സില്‍ ഇതാവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു സാധിക്കാത്തതിന്റെ കാരണം ഇതു തന്നെയാണെന്നും ഹസ്സി കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, December 20, 2020, 11:06 [IST]
Other articles published on Dec 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+